അല്ലു അര്‍ജുന് ദേശീയ അവാര്‍ഡ് നേടി കൊടുത്ത ചിത്രമാണ് പുഷ്പ. അല്ലു അര്‍ജുനും രശ്മിക മന്ദാനയും തകര്‍ത്തഭിനയിച്ച ചിത്രത്തിന് നിരവധി ആരാധകരാണുള്ളത്. സിനിമയുടെ ആദ്യ ഭാഗത്തിന് ശേഷം ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്നത് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയായിരുന്നു. ഇപ്പോഴിതാ ‘പുഷ്പ -2’ ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. 2024 ഓഗസ്റ്റ് 15-ന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവന്നത്. ‘പുഷ്പ-ദ റൈസ്’ എന്ന ചിത്രത്തിന്റെ രണ്ടാം…
Read More