മുംബൈ: മതവികാരം വ്രണപ്പെടുത്തി ക്രിസ്മസ് ആഘോഷം എന്നാരോപിച്ച് ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിനും കുടുംബത്തിനുമെതിരെ പരാതി. താരത്തിന്‍റെ ക്രിസ്മസ് ആഘോഷിക്കുന്ന വീഡിയോയാണ് പ്രശ്നമായത്. കേസില്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. സഞ്ജയ് തിവാരി എന്നയാളാണ് അഭിഭാഷകരായ ആശിഷ് റായ്, പങ്കജ് മിശ്ര എന്നിവർ മുഖേന ഘട്‌കോപ്പർ പോലീസ് സ്‌റ്റേഷനിൽ പരാതി നല്‍കിയത്. ക്രിസ്മസ് ആഘോഷത്തിനിടെ കേക്കില്‍ മദ്യം ഒഴിച്ച ശേഷം തീ കത്തിക്കുന്നതാണ് വീഡിയോയിലുള്ളത്. തീ കത്തിച്ച ശേഷം’ജയ് മാതാ ദി’ എന്ന് രണ്‍ബീര്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഹിന്ദുമതം പരമ്പരാഗതമായി അഗ്നിദേവനെ ആരാധിക്കുന്നവരാണ്.…
Read More