ബെംഗളൂരു: ഹാവേരിയിൽ യുവതിയെയും സുഹൃത്തിനെയും സദാചാര പൊലീസിങ് നടത്തി മർദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ മൊഴി. ഹോട്ടൽമുറിയിൽവെച്ച് മർദിച്ചശേഷം തന്നെ വിജനമായ മൂന്നു സ്ഥലങ്ങളിൽ കൊണ്ടുപോയി ഏഴുപേർ കൂട്ട മാനഭംഗത്തിനിരയാക്കിയതായും ശേഷം മൂന്നുപേർ തന്നെ കാറിൽ ഒരു ബസ് സ്റ്റോപ്പിൽ ഇറക്കിവിടുകയായിരുന്നെന്നും അവർ വിഡിയോ സന്ദേശത്തിൽ ആരോപിച്ചു. പ്രതികൾക്കെതിരെ കർശന നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഹംഗലിലെ ഒരു ഹോട്ടലിൽ കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോ ബുധനാഴ്ച സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഉത്തര കന്നടയിലെ സിർസി സ്വദേശിയാണ് യുവതി. ബുർഖ ധരിച്ച് യുവതി…
Read MoreTag: RAPE
ബലാത്സംഗക്കേസ്: തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വെറുതെ വിട്ടു
ബെംഗളൂരു: മംഗളൂരുവിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ തെളിവുകളുടെ അഭാവത്തിൽ മംഗളൂരു ഡി.കെ. ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി പ്രതികളെ വെറുതെ വിട്ടു. പീഡനത്തിനിരയായ പെൺകുട്ടി നൽകിയ പരാതി പ്രകാരം 2019 മാർച്ചിൽ ഉല്ലല പോലീസ് സ്റ്റേഷനിൽ പ്രതി ഇബ്രാറിനെതിരെ കേസെടുത്തിരുന്നു. ഉല്ലല പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തു. പിന്നീട് മംഗലാപുരം ജില്ലാ സെഷൻസ് കോടതി കേസ് എടുക്കുകയും 16 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. വാദം കേട്ട കോടതി ജഡ്ജി മഞ്ജുള ഇട്ടി, ഡി. 19ന് പ്രതികൾക്കെതിരെ കൃത്യമായ…
Read More36 കാരിയെ കാറിനുള്ളിൽ ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റിൽ
ബെംഗളൂരു: അഞ്ച് മക്കളുടെ അമ്മയായ യുവതിയെ കാറിനുള്ളിൽ ബലാത്സംഗം ചെയ്തു. ഹോസ്ദുർഗിൽ താമസിക്കുന്ന കാസർകോട് സ്വദേശിനിയായ 36കാരിയാണ് പീഡനത്തിനിരയായത്. ശനിയാഴ്ചയാണ് യുവതി കാറിനുള്ളിൽ പീഡനത്തിനിരയായത്. കാഞ്ഞങ്ങാടു നിന്ന് യുവതിയെ കാറിൽ കയറ്റിക്കൊണ്ടു പോയി തെങ്ങിൻതോപ്പിൽ നിർത്തിയിട്ട ശേഷം കാറിനുള്ളിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ യുവതി പോലീസിൽ നൽകിയ പരാതിപ്രകാരം കാഞ്ഞങ്ങാട് സ്വദേശി മജീദിനെതിരെ ഹോസ്ദുർഗ് പോലീസ് ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു. പ്രതിയും യുവതിയും മുൻ പരിചയമുണ്ട്. യുവതിയുടെ കുട്ടിക്ക് സുഖമില്ലാത്ത സമയം സഹായിക്കാനെന്ന പേരിൽ ബന്ധം സ്ഥാപിക്കുകയായിരുന്നു. ഈ പരിചയത്തിലാണ് യുവതിയെ കാറിൽ…
Read Moreകൂട്ടബലാത്സംഗത്തിനിരയായെന്ന് യുവതി; തെളിവുകൾ ഇല്ലെന്ന് പോലീസ്
ബെംഗളൂരു : പബ്ബിൽ നിന്ന് മടങ്ങവേ കൂട്ടബലാത്സംഗത്തിനിരയായെന്ന് യുവതിയുടെ പരാതി. നഗരത്തിലെ താമസക്കാരിയാണ് കോറമംഗല പോലീസിൽ പരാതി നൽകിയത്. എന്നാൽ, പ്രാഥമികാന്വേഷണത്തിൽ യുവതിക്കെതിരെ ലൈംഗികാതിക്രമമുണ്ടായിട്ടില്ലെന്നും വിശദമായ അന്വേഷണം നടത്തുകയാണെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. കോറമംഗലയിലെ പബ്ബിലെത്തിയ യുവതി ഏതാനും മണിക്കൂറിനുശേഷം ഇവിടെ നിന്നിറങ്ങിയിരുന്നു. എന്നാൽ, ബോധം നഷ്ടപ്പെട്ട യുവതി പിന്നീട് ഇവർ രണ്ടുകിലോമീറ്റർ അകലെയുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് രാവിലെ ഉണർന്നത്. തുടർന്ന് സമീപവാസികളുടെ സഹായം തേടുകയായിരുന്നു. താൻ ബലാത്സംഗത്തിത്തിനിരയായെന്ന് ചൂണ്ടിക്കാട്ടി പിന്നീട് പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട തെളിവുകൾ ഒന്നും…
Read Moreയുവതിയെ മദ്യം നൽകിയ ശേഷം പീഡിപ്പിച്ചു; പ്രതി പിടിയിൽ
ബെംഗളൂരു: മംഗളൂരുവിൽ യുവതിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പുത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. ആര്യാപ്പു ഗ്രാമവാസിയാണ് അറസ്റ്റിലായ പ്രതി. ഹാസൻ ജില്ലക്കാരിയായ യുവതി നവംബർ 24ന് രാത്രി പുത്തൂർ ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് പ്രതിയെ കണ്ടത്. പിന്നീട് മദ്യം നൽകി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഈ സംഭവത്തിൽ നവംബർ 25 ന് പുത്തൂർ നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
Read Moreമൂന്ന് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം;പ്രതി അറസ്റ്റിൽ
ബെംഗളൂരു: മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാൾ ജയനഗർ പോലീസ് പിടിയിലായി. നവംബർ 22ന് പെൺകുട്ടി ചോക്ലേറ്റ് വാങ്ങാൻ കടയിൽ എത്തിയപ്പോൾ പ്രതി കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഇയാൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. കുട്ടിയുടെ രക്ഷിതാക്കൾ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തു.
Read Moreബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയയാൾ പിടിയിൽ
ബെംഗളുരു: നഗരത്തില്‍ നിന്ന് പുത്തൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരൻ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതായി പരാതി. സംഭവത്തില്‍ മംഗളൂരു സ്വദേശി കെ.ഉദയയെ(40) പോലീസ് അറസ്റ്റ് ചെയ്തു. യാത്രക്കാരൻ ഉപദ്രവിക്കുന്നുവെന്ന് കുട്ടി മറ്റു യാത്രക്കാരോട് പറയുകയായിരുന്നു. യാത്രക്കാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് ബസ് പുത്തൂര്‍ പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഉദയയെ കസ്റ്റഡിലെടുത്ത പുത്തൂര്‍ വനിത പോലീസ് പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
Read Moreപതിനെട്ടുകാരിയെ വീട്ടിൽ പൂട്ടിയിട്ടു കൂട്ടബലാത്സംഗം ചെയ്തതായി പരാതി
ചെന്നൈ: പതിനെട്ടുകാരിയെ വീട്ടിൽ പൂട്ടിയിട്ടു കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഘത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ട പെൺകുട്ടിയുടെ പരാതിയിൽ, ഒരാളെ അറസ്റ്റുചെയ്തു. മേട്ടുപ്പാളയം സ്വദേശിയും മെക്കാനിക്കുമായ രാഹുലിനെയാണ് പോലീസ് അറസ്റ്റുചെയ്തത്. മറ്റുപ്രതികൾക്കായി പോലീസ് തിരച്ചിൽ തുടങ്ങി. വിവാഹിതയായ പെൺകുട്ടി അടുത്തിടെയായി ഭർത്താവുമായി പിരിഞ്ഞ് ഒറ്റയ്ക്കാണു താമസമെന്നു പോലീസ് പറയുന്നു. ഇതിനിടെ മേട്ടുപ്പാളയം സ്വദേശിയായ ശിവനേഷ് ബാബുവുമായി അടുപ്പത്തിലാവുകയും ഇയാളുടെ നിർദേശപ്രകാരം ഒരുമാസം മുമ്പ് രാമസ്വാമിനഗറിലെ വീട്ടിലേക്കു താമസം മാറുകയും ചെയ്തതായും പറയുന്നു. ഇവിടെവെച്ച് ശിവനേഷ് ബാബുവും സുഹൃത്ത് രാഹുലും പെൺകുട്ടിയിയെ പലതവണയായി പീഡിപ്പിച്ചെന്നും മേട്ടുപ്പാളയം വനിതാ പോലീസ്…
Read Moreസുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിന് ഭർത്താവ് നിർബന്ധിക്കുന്നു; പരാതിയുമായി യുവതി
ബംഗളൂരു: സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവ് നിരന്തരം നിർബന്ധിക്കുന്നതായി യുവതിയുടെ പരാതി. അതിന് വഴങ്ങാത്തതിന് ശാരീരിക, മാനസിക പീഡനങ്ങൾ ഏൽപ്പിച്ചതായി യുവതി പറയുന്നു. ഇവരുടെ പരാതിയിൽ മംഗളൂരു സ്വദേശിയായ ഭർത്താവിനെതിരെ അമൃതഹള്ളി പോലീസ് കേസെടുത്തു. 2007ൽ വിവാഹിതരായ ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. ഭർത്താവിന്റെ വാട്ട്‌സ് ആപ്പ് ചാറ്റുകൾ യാദൃശ്ചികമായി കണ്ടപ്പോഴാണ് വഴിവിട്ട രീതി മനസ്സിലായതെന്ന് യുവതി പരാതിയിൽ പറഞ്ഞു. ലൈംഗികത്തൊഴിലാളികളുമൊത്തുള്ള രംഗങ്ങൾ സുഹൃത്തുക്കൾക്ക് പങ്കിട്ട കൂട്ടത്തിൽ താനും ഭർത്താവും ഒരുമിച്ചുള്ള സ്വകാര്യ ദൃശ്യങ്ങൾ ഉണ്ടായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോൾ മർദ്ദിക്കുകയും വധഭീഷണി മുഴക്കുകയും…
Read Moreകോളേജ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി
ബെംഗളൂരു: ബെല്ലാരിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ഹോട്ടൽ മുറിയിൽ എത്തിച്ച് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മദ്യത്തിൽ മയക്കുമരുന്ന് കലർത്തിയാണ് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. ബെല്ലാരിയിലെ കോളേജില്‍ ബി.കോം വിദ്യാര്‍ഥിനിയായ 20-കാരിയാണ് നാലുപേര്‍ കൂട്ടബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തതായും ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. കോളേജില്‍ നിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിനിയെ കൊപ്പാളിലെ ഹോട്ടല്‍ മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് ആരോപണം. പരീക്ഷ നടക്കുന്നതിനിടെ പെണ്‍കുട്ടിയുടെ സഹോദരനാണെന്ന് പറഞ്ഞ് പ്രതികളിലൊരാള്‍ കോളേജിലെത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ കോളേജില്‍ നിന്ന് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി.…
Read More