നഗരത്തിലെ സ്വകാര്യ സ്കൂളിലെ അനധികൃതഫീസിനെ ചോദ്യം ചെയ്തു; മറുപടി മോശമായപ്പോൾ കേസ് കൊടുത്ത് മലയാളി യുവാവ് 

ബെംഗളൂരു: മകനെച്ചേർത്ത സ്വകാര്യ സ്കൂളിലെ അനധികൃതഫീസിനെ ചോദ്യം ചെയ്തപ്പോൾ മലയാളിയായ സിജോയ്ക്ക് ലഭിച്ച മറുപടി ‘ഇവിടെ ഇങ്ങനെയൊക്കെയാ, നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്തോ’ എന്നാണ്. അതുകേട്ട് പിന്മാറാൻ സിജോ തയ്യാറായില്ല. കേസ് കൊടുത്തു, ഒന്നല്ല ഒമ്പതെണ്ണം. കർണാടക ഹൈക്കോടതിയിൽ കേസ് വാദിക്കുന്നത് സോഫ്റ്റ്‌വേർ എൻജിനിയറായ സിജോ സ്വന്തമായാണ്. ഒരു കേസിൽ അനുകൂലവിധി വന്നുകഴിഞ്ഞു. മറ്റൊരു കേസിൽ ശനിയാഴ്ച വിധി പ്രതീക്ഷിക്കുന്നു. സ്വകാര്യ സ്കൂളുകളുടെ അനധികൃത ഫീസിനെതിരേയുള്ള ഒറ്റയാൾ പോരാട്ടം തുടരുകയാണ് കണ്ണൂർ തേർത്തല്ലി സ്വദേശി സിജോ സെബാസ്റ്റ്യൻ. 2013-ലാണ് ബെംഗളൂരുവിലെ സ്വകാര്യ സ്കൂളിൽ മകനെ യു.കെ.ജി.യിൽ…

Read More

സ്കൂൾ ബസിന് തീ പിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്‌ 

ചെന്നൈ: ചിദംബരത്ത് ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു. ബസില്‍ 14 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഡ്രൈവര്‍ ബസ് നിര്‍ത്തി വിദ്യാര്‍ത്ഥികളെ പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചിദംബരം തീര്‍ത്ഥംപാളയത്ത് രാവിലെയായിരുന്നു സംഭവം. വിദ്യാര്‍ത്ഥികളുമായി സ്‌കൂളിലേക്ക് പോകുമ്പോഴായിരുന്നു ബസില്‍ തീ കണ്ടത്. കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ച ശേഷം തീ അണയ്ക്കാന്‍ ഡ്രൈവറും ഓടിക്കൂടിയ നാട്ടുകാരും ശ്രമിച്ചെങ്കിലും നടന്നില്ല. ബസ് പൂര്‍ണമായും കത്തിയമര്‍ന്നു. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. തീര്‍ത്ഥംപാളയത്തുള്ള സ്വകാര്യ സ്‌കൂളിന്റെ ബസ് ആണ് അഗ്നിക്കിരയായത്.

Read More

ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ബെംഗളൂരു സ്‌കൂൾ സമയത്തിൽ മാറ്റം

ബെംഗളൂരു: വർധിച്ചുവരുന്ന ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി നഗരത്തിലെ സ്‌കൂളുകളുടെ സമയം പരിഷ്‌കരിക്കണമെന്ന് കർണാടക ഹൈക്കോടതി വിദ്യാഭ്യാസ വകുപ്പിന് അടുത്തിടെ നിർദ്ദേശം നൽകി. അതിനായി വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുമായും സ്വകാര്യ സ്‌കൂൾ ഓപ്പറേറ്റിംഗ് പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുമെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലെ, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് എന്നിവരടങ്ങിയ കർണാടക ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഒരു പൊതു ഹർജി പരിഗണിച്ച ശേഷം സ്‌കൂളുകൾ, വ്യവസായ യൂണിറ്റുകൾ, ഫാക്ടറികൾ, വാണിജ്യ സ്ഥാപനങ്ങൾ, കമ്പനികൾ…

Read More

ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ബെംഗളൂരു സ്‌കൂൾ സമയത്തിൽ മാറ്റം

ബെംഗളൂരു: വർധിച്ചുവരുന്ന ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി നഗരത്തിലെ സ്‌കൂളുകളുടെ സമയം പരിഷ്‌കരിക്കണമെന്ന് കർണാടക ഹൈക്കോടതി വിദ്യാഭ്യാസ വകുപ്പിന് അടുത്തിടെ നിർദ്ദേശം നൽകി. അതിനായി വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുമായും സ്വകാര്യ സ്‌കൂൾ ഓപ്പറേറ്റിംഗ് പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുമെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലെ, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് എന്നിവരടങ്ങിയ കർണാടക ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഒരു പൊതു ഹർജി പരിഗണിച്ച ശേഷം സ്‌കൂളുകൾ, വ്യവസായ യൂണിറ്റുകൾ, ഫാക്ടറികൾ, വാണിജ്യ സ്ഥാപനങ്ങൾ, കമ്പനികൾ…

Read More

നിപ; കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോഴിക്കോട്: ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴം, വെള്ളി ദിവസങ്ങളിൽ അവധി. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ജില്ലാ കലക്ടർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അതേസമയം, യൂണിവേഴ്സിറ്റി പരീക്ഷകളിൽ മാറ്റമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാമെന്ന് കലക്ടർ വ്യക്തമാക്കി.

Read More

ദളിത്‌ സ്ത്രീ പാകം ചെയ്ത ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു ; വിദ്യാർത്ഥികൾക്കൊപ്പം ഭക്ഷണം കഴിച്ച് എംപി അടക്കമുള്ളവർ

ചെന്നൈ: ദലിത് യുവതി പാചകം ചെയ്ത ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച സംഭവത്തിൽ വിദ്യാർഥികൾക്കൊപ്പം ഭക്ഷണം കഴിച്ച് കനിമൊഴി എം.പി ഉൾപ്പെടെയുള്ളവർ. തമിഴ്നാട്ടിലെ ഉസിലെപെട്ടിയിലുള്ള പഞ്ചായത്ത് പ്രൈമറി സ്കൂളിലായിരുന്നു സംഭവം. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കൊണ്ടുവന്ന സൗജന്യ പ്രഭാതഭക്ഷണ പരിപാടിക്ക് സ്കൂളിൽ പാചക്കാരിയായി നിയോഗിച്ചിരുന്നത് ദലിത് വിഭാഗത്തിൽപ്പെട്ട മുനിയസെൽവി എന്ന സ്ത്രീയെയായിരുന്നു. അരിയും മറ്റ് ഭക്ഷണങ്ങളും ചെലവാകാത്തതിനെ കുറിച്ച് ചോദ്യം ചെയ്തപ്പോഴാണ് താനുണ്ടാക്കുന്ന ഭക്ഷണം വിദ്യാർഥികൾ കഴിക്കാൻ വിസമ്മതിക്കുന്നുവെന്ന് മുനിയസെൽവി പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരോട് പറയുന്നത്. താൻ ദലിത് വിഭാഗത്തിൽപ്പെട്ടയാളായതിനാൽ കുട്ടികളോട് ഭക്ഷണം കഴിക്കരുതെന്ന് മാതാപിതാക്കൾ നിർദേശിച്ചിട്ടുണ്ടെന്നും…

Read More

നഗരത്തിലെ സ്വകാര്യ സ്കൂളുകൾക്ക്‌ നാളെ അവധി

ബംഗളൂരു: സ്വകാര്യ ബസ്, ഓട്ടോ ടാക്സി ബന്ദിനെ തുടർന്ന് നാളെ നഗരത്തിലെ സ്വകാര്യ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. സ്കൂളിലേക്ക് വിദ്യാർത്ഥികളെ എത്തിക്കുന്ന വാഹനങ്ങൾ പണിമുടക്കിൽ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അസോഷ്യേറ്റ് മാനേജ്മെന്റ് ഓഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ജനറൽ സെക്രട്ടറി ഡി. ശശികുമാർ പറഞ്ഞു. ശക്തി പദ്ധതി നടപ്പിലാക്കിയതോടെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബംഗളൂരു നഗരത്തിൽ ഓട്ടോ, ടാക്സി സ്വകാര്യ ബസ് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നാളെ ബന്ദ് പ്രഖ്യാപിച്ചത്.

Read More

വിദ്യാർത്ഥിനികളെ കൊണ്ട് ബസ് തള്ളിയ സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി

ചെന്നൈ: കന്യാകുമാരിയില്‍ കോളേജ് വിദ്യാര്‍ത്ഥികളെ കൊണ്ട് സര്‍ക്കാര്‍ ബസ് തള്ളിയച്ച സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടി. സംഭവത്തില്‍ ബസ് ജീവനക്കാരായ നാല്‌ പേരെ സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് നാഗര്‍കോവിലില്‍ ബസ് പഞ്ചറായതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ കൊണ്ട് വണ്ടി തള്ളിച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബസ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ജീവനക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. സമീപത്ത് ഇത്തരത്തില്‍ ബസ് പഞ്ചറാകുന്നത് സ്ഥിരമാണെന്നും യാത്രക്കാരും സമീപവാസികളും അറിയിച്ചു.

Read More

വിദ്യാർത്ഥിനികളെ കൊണ്ട് ബസ് തള്ളിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി

ചെന്നൈ: കന്യാകുമാരിയിൽ കോളേജ് വിദ്യാർത്ഥികളെ കൊണ്ട് സർക്കാർ ബസ് തള്ളിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി. സംഭവത്തിൽ ബസ് ജീവനക്കാരായ നാല് പേരെ സസ് പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് നാഗർകോവിലിൽ ബസ് പഞ്ചറായതിനെ തുടർന്ന് വിദ്യാർത്ഥികളെ കൊണ്ട് വണ്ടി തള്ളിയത്. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബസ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ജീവനക്കാർക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സമീപത്ത് ഇത്തരത്തിൽ ബസ് പഞ്ചറാകുന്നത് സ്ഥിരമാണെന്നും യാത്രക്കാരും സമീപവാസികളും അറിയിച്ചു.

Read More