ബെംഗളുരു: കാവേരി നദീജലം തമിഴ് നാടിന് നല്‍കുന്ന വിഷയവും മഴ കിട്ടാത്ത പ്രശ്നവും തലയില്‍ കത്തി നിൽക്കുന്ന സമയത്ത് മുഖ്യമന്ത്രി സിദ്ധാരാമയ്യ ചാമരാജനഗരയിലെ മഹാദേശ്വര മലകയറി. മഹാദേശ്വര സ്വാമിയുടെ സന്നിധിയില്‍ മഴക്കായി പ്രാര്‍ഥിച്ച് മുഖ്യമന്ത്രി ആരതി അര്‍പ്പിച്ചു. “കര്‍ണാടക സംസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥ മറികടക്കാൻ കഴിയണേ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ഥിച്ചു”- മലയിറങ്ങും മുമ്പ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാവേരി വെള്ളം സംബന്ധിച്ച ചോദ്യങ്ങളോട് സിദ്ധാരാമയ്യ ഇങ്ങനെയാണ് പ്രതികരിച്ചത്. “കാവേരി ജല റഗുലേഷൻ കമ്മിറ്റി 3000 ക്യൂസസ് വെള്ളം തമിഴ്നാടിന് നല്‍കാൻ ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാനം ജലക്ഷാമം…
Read MoreTag: sidharamaiah
തമിഴ്നാടുമായി വെള്ളം പങ്കിടാൻ കഴിയില്ല; മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: കാവേരി നദിതട അണക്കെട്ടുകളിൽ ആവശ്യത്തിനു വെള്ളമില്ലെന്നതു ചൂണ്ടിക്കാട്ടി, തമിഴ്‌നാടുമായി വെള്ളം പങ്കിടാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. തമിഴ്നാടിനു കുടിവെള്ളം, വിളകൾ, വ്യാവസായിക ആവശ്യങ്ങൾ എന്നിവയ്‌ക്ക് വെള്ളം വിട്ടുനൽകുന്നത് സംസ്ഥാനത്ത് ജലക്ഷാമത്തിന് ഇടയാക്കുമെന്നതിനാൽ വിഷയത്തിൽ പ്രശ്‌നപരിഹാരത്തിനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. വിട്ടുനൽകാൻ ഞങ്ങൾക്ക് വെള്ളമില്ല. കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയുടെ (സിഡബ്ല്യുഎംഎ) ഉത്തരവ് പാലിക്കാത്തതിനെ കുറിച്ച് സുപ്രീം കോടതിയിൽ അപ്പീൽ ഹർജി സമർപ്പിക്കും. വെള്ളം വിട്ടുനൽകണമെങ്കിൽ 106 ടിഎംസിയാണ് (തൗസന്റ് മില്യൻ ക്യൂബിക് ഫീറ്റ്) വേണ്ടത്. 53 ടിഎംസി ജലലഭ്യത മാത്രമേയുള്ളൂ. കുടിവെള്ള ആവശ്യങ്ങൾക്ക്…
Read Moreസിദ്ധരാമയ്യ ബിജെപിയിൽ ചേരാൻ ശ്രമം നടത്തി; കുമാരസ്വാമി
ബെംഗളുരു: മുഖ്യമന്ത്രി സിദ്ധരാമയ്യ മുൻകാലത്ത് ബിജെപി യിൽ ചേരാൻ ശ്രമം നടത്തിരുന്നതായി ജെഡിഎസ് നേതാവ് കുമാരസ്വാമി. എന്നാൽ തന്റെ ശവം പോലും ബിജെപി പക്ഷത്ത് നിൽക്കില്ലെന്ന് പറഞ്ഞ് സിദ്ധരാമയ്യയും രംഗത്ത് എത്തി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി യുമായി സഖ്യം ചേരാൻ ദൾ തീരുമാനിച്ചതിനു പിന്നാലെയാണ് സിദ്ധാരമയ്യക്കെതിരെ ആരോപണവുമായി കുമാരസ്വാമി എത്തിയത്.
Read Moreചന്ദ്രയാൻ 3: ശാസ്ത്രജ്ഞരെ വിധാൻ സൗധയിൽ ആദരിക്കുമെന്ന് മുഖ്യമന്ത്രി
ബെംഗളൂരു : ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ് വിജയിച്ച പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥിനെയും മറ്റു ശാസ്ത്രജ്ഞരെയും അഭിനന്ദിച്ചു. വ്യാഴാഴ്ച പീനിയയിലെ ഇസ്ട്രാക്കിലെ മിഷൻ ഓപ്പറേഷൻ കോംപ്ലക്സിലെത്തിയാണ് മുഖ്യമന്ത്രി അഭിനന്ദിച്ചത്. സിദ്ധരാമയ്യ സോമനാഥിന് പൂച്ചെണ്ട് കൈമാറുകയും തലപ്പാവ് അണിയിക്കുകയും ചെയ്തു. വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും ജീവനക്കാരെയും അഭിനന്ദനമറിയിച്ചു. പ്രവർത്തനത്തിന് പിന്നിൽ 500-ഓളം ശാസ്ത്രജ്ഞരെ ഉടൻതന്നെ വിധാൻസൗധയിൽ ക്ഷണിച്ച് ആദരിക്കുമെന്ന് സിദ്ധരാമയ്യ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ബുധനാഴ്ച രാത്രിതന്നെയെത്തി എസ്. സോമനാഥിനെയും ശാസ്ത്രജ്ഞരെയും അഭിനന്ദിച്ചിരുന്നു.
Read Moreചന്ദ്രയാൻ-3;ചന്ദ്ര ദൗത്യങ്ങളിൽ നാഴികക്കല്ലായ വിജയമാണെന്ന് മുഖ്യമന്ത്രി
ബെംഗളൂരു : ചന്ദ്രയാൻ-3 രാജ്യത്തിന്റെ ചന്ദ്ര ദൗത്യങ്ങളിൽ നാഴികക്കല്ലായ വിജയമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഐ.എസ്.ആർ.ഒ.യിലെ ശാസ്ത്രജ്ഞരെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയുടെ അഭിമാനനിമിഷമാണിതെന്നും അദ്ദേഹം സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു.
Read More