ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ നിയമസഭാ മണ്ഡലത്തിലെ മുൻ ബി.ജെ.പി എം.എൽ.എ സഞ്ജീവ മത്തന്തൂരിന് പാമ്പുകടിയേറ്റു. വീട്ടുവളപ്പിൽ നിൽക്കുമ്പോഴാണ് പാമ്പ് കടിച്ചത്. ഉടൻ തന്നെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഞ്ജീവ മഠന്തൂർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പാമ്പിന്റെ വിഷം വ്യാപിക്കുന്നതിന് മുമ്പ് മറ്റന്തൂരിന് ഡോക്ടർ അടിയന്തര ചികിത്സ നൽകി. സഞ്ജീവ മത്തന്തൂർ ഇപ്പോൾ അടിയന്തര ചികിത്സയിൽ സുഖം പ്രാപിച്ചു എന്നാണ് വിവരം.
Read MoreTag: snake
കാറിനുള്ളിൽ കയറിയ മൂർഖനെ പുറത്തുചാടിക്കാൻ ഫിനോയിൽ തളിച്ചു; ഇതോടെ പാമ്പിന്റെ ബോധം പോയി
ബെംഗളൂരു: കാറിനുള്ളിൽ കണ്ടെത്തിയ മൂർഖനെ പുറത്തുചാടിക്കാൻ നാട്ടുകാർ ഫിനോയിൽ തളച്ചതോടെ പാമ്പിന് ബോധം പോയി. അപകടാവസ്ഥയിലായ പാമ്പിന് ഡോക്ടർ കൃത്രിമ ശ്വാസം അടക്കം അടിയന്തര ചികിത്സ നൽകി രക്ഷിച്ചു. കർണാടകയിലെ റായ്ചൂരിലെ ലിംഗസുഗൂർ താലൂക്കിലെ പമനകല്ലൂരിലാണ് സംഭവം. ഇന്നോവ കാറിനുള്ളിലാണ് മൂർഖനെ കണ്ടത്. പാമ്പിനെ പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെ ഏതുവിധേനയും പ്രശ്നം പരിഹരിക്കുന്നു ചിന്തയിൽ ഓടിക്കൂടിയവരിൽ ചിലർ നടത്തിയത് ഫിനോയിൽ തളിക്കലാണ്. ഇതോടെ പാമ്പിൻറെ ബോധം പോയി അപകടാവസ്ഥയിലായി. പാമ്പ് ചത്തെന്നാണ് എല്ലാവരും കരുതിയത്. ഈ സമയം ഇവിടെയെത്തിയ മെഡിക്കൽ ഓഫീസർ പാമ്പിൻറെ വായിലേക്ക്…
Read Moreരാജവെമ്പാലയ്‌ക്കൊപ്പം കാറിൽ 80 കിലോ മീറ്റർ യാത്ര; ഞെട്ടൽ മാറാതെ കുടുംബം
ബെംഗളൂരു: രാജവെമ്പാലയ്‌ക്കൊപ്പം കാറിൽ 80 കിലോ മീറ്റർ യാത്ര ചെയ്തതിൽ നിന്നും ഞെട്ടൽ മാറാതെ കുടുംബം. കാറില്‍ പത്തടി നീളമുള്ള കൂറ്റന്‍ രാജവെമ്പാലയ്‌ക്കൊപ്പമാണ് കുടുംബം യാത്ര ചെയ്തത്. കാര്‍ നിര്‍ത്തിയ സമയത്ത് പൂച്ചയുടെ അസാധാരണ കരച്ചില്‍ കേട്ട് ശ്രദ്ധിച്ചപ്പോഴാണ് കാറിന്റെ പിന്നില്‍ രാജവെമ്പാലയെ കണ്ടത്. ബൂട്ടിന് താഴെ പിന്നിലെ വീലില്‍ ചുറ്റിയ നിലയിലായിരുന്നു രാജവെമ്പാല. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് പാമ്പിനെ കാറില്‍ നിന്ന് പുറത്തേയ്ക്ക് എടുത്തത്. ഉത്തര കനഡ ജില്ലയില്‍ ജോയ്ഡ താലൂക്കിലെ ജഗല്‍പേട്ട് എന്ന സ്ഥലത്ത് ഞായറാഴ്ചയായിരുന്നു സംഭവം. ഗോവ കാസ്റ്റില്‍…
Read Moreപാമ്പുകടിയേറ്റ് യുവതി മരിച്ചു
ബെംഗളൂരു : കൃഷിയിടത്തിൽ ജോലിചെയ്യുന്നതിനിടെ പാമ്പുകടിയേറ്റ് യുവതി മരിച്ചു. കലബുറഗി ജില്ലയിലെ ഹഡഗില ഹരുതി ഗ്രാമവാസി ശരണമ്മ വിജയകുമാർ (22)ആണ് മരിച്ചത്. വാഴത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് പാമ്പുകടിയേറ്റത്. കലബുറഗി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
Read More