കസ്റ്റഡി മർദനം ആരോപിച്ച് യുവാവ് ജീവനൊടുക്കി

ബെംഗളൂരു: കസ്റ്റഡി മർദനം ആരോപിച്ച് യുവാവ് ജീവനൊടുക്കി. മൈസൂരുവിലെ നാ​ഗർലെ ​ഗ്രാമത്തിലാണ് സംഭവം. അതേസമയം മർദിച്ചുവെന്ന ആരോപണം പോലീസ് നിഷേധിച്ചു. പോലീസ് മർദിച്ചുവെന്നും താൻ മാനസികമായി തകർന്ന നിലയിലാണെന്നും ചൂണ്ടിക്കാട്ടി യുവാവ് വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. പ്രദേശത്തെ രണ്ട് ​ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കത്തെ കുറിച്ച് ചോദ്യം ചെയ്യാനായിരുന്നു യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാൽ ചോദ്യം ചെയ്യുന്നതിന് മുമ്പേ തന്നെ യുവാവ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടെന്നും പിന്നാലെ പോലീസ് മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടി സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ്…

Read More

റെയിൽവേ ജീവനക്കാരനെ ട്രെയിനിനുള്ളിൽ തൂങ്ങിമരിച്ച മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു : റെയിൽവേ ജീവനക്കാരനെ ട്രെയിനിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കലബുറഗി ചിത്താപുര വാടി ടൌൺ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കൊച്ചിനുള്ളിൽ സോളാപ്പൂർ സ്വദേശിയായ സിദ്ധപ്പ ദോഷട്ടി (38) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . വടപെട്ടി റെയിൽവേ സ്റ്റേഷനിലെ സിഗ്നൽ ജീവനക്കാരനായ സിദ്ധപ്പയെ ഒക്ടോബർ 17 മുതൽ കാണാനില്ലെന്ന് വീട്ടുകാർ പരാതിപ്പെട്ടിരുന്നു . തുടർന്ന് പോലീസിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം ഇയാളെ കണ്ടെത്തുകയായിരുന്നു . ഇതിനു പിന്നാലെയാണ് സിദ്ധപ്പയെ മരിച്ച നിലയിൽ കണ്ടെത്തിയത് . കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഇദ്ദേഹം കടുത്ത മാനസിക…

Read More

ഹണിട്രാപ്പിന് ഇര; സൈനികൻ ആത്മഹത്യ ചെയ്തു

ബെംഗളുരു: ഹണിട്രാപ്പിന് ഇരയായ റിട്ട. സൈനികൻ കുടകിൽ തടാകത്തിൽ ചാടി ആത്മഹത്യചെയ്ത നിലയിൽ. മടിക്കേരി ഉക്കുടയിലെ സന്ദേശ് എന്നയാളാണ് മരിച്ചത്. രണ്ട് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. ആത്മഹത്യാക്കുറിപ്പിൽ നിന്നാണ് ഹണിട്രാപ്പിന്‍റെ വിവരം ലഭിച്ചത്. മടിക്കേരിക്ക് സമീപത്തെ തടാകത്തിൽ നിന്നാണ് സന്ദേശിന്‍റെ മൃതദേഹം ലഭിച്ചത്. ജീവിത എന്ന സ്ത്രീയും പോലീസ് ഉദ്യോഗസ്ഥനായ സതീഷും ചേർന്ന് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്ന് ഇയാൾ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. വിവാഹിതനാണ് മരിച്ച സന്ദേശ്. ജീവിത എന്ന സ്ത്രീ ഇയാളുമായി ബന്ധം സ്ഥാപിക്കുകയും ഇവരൊന്നിച്ചുള്ള സ്വകാര്യ ദൃശ്യങ്ങൾ കാമറയിൽ പകർത്തുകയും ചെയ്തിരുന്നു. തുടർന്ന്…

Read More

മൊബൈൽ ഫോൺ അമിത ഉപയോഗം രക്ഷിതാക്കൾ ചോദ്യം ചെയ്തു; ഒമ്പതാംക്ലാസുകാരൻ ജീവനൊടുക്കി

ബെംഗളൂരു : മൊബൈൽ ഫോൺ തുടർച്ചയായി ഉപയോഗിക്കുന്നതിന് രക്ഷിതാക്കൾ വഴക്കുപറഞ്ഞതിനെത്തുടർന്ന് ഒമ്പതാംക്ലാസുകാരൻ ജീവനൊടുക്കി. ചിക്കബല്ലാപുര ചിത്തവലഹള്ളി സ്വദേശി രാമാഞ്ജിനപ്പയുടെ മകൻ ലോകേഷാണ് (15) വീടിനുസമീപം മരത്തിൽ തൂങ്ങിമരിച്ചത്. ഗൗരിബിദനൂർ എസ്.ഇ.എസ്. ഗവ.സ്കൂളിലെ വിദ്യാർഥിയാണ്. മൊബൈൽ ഫോൺ ആസക്തി ഒഴിവാക്കി പഠനത്തിൽ ശ്രദ്ധിക്കാൻ രക്ഷിതാക്കൾ ലോകേഷിനോട് സ്ഥിരമായി ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച ലോകേഷും അച്ഛനും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ലോകേഷ് വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. ഇതിനുപിന്നാലെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയതെന്ന് ചിക്കബല്ലാപുര ഗൗരിബിദനൂർ റൂറൽ പോലീസ് അറിയിച്ചു.

Read More

ഭർത്താവിന്റെയും കുടുംബത്തിന്റെ പീഡനം; യുവതി ആത്മഹത്യ ചെയ്തു  

ബെംഗളൂരു: ഭർത്താവിന്റെ വീട്ടുകാരുടെ പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. യുവതിയുടെ മാതാപിതാക്കൾ ഭർത്താവിന്റെ കുടുംബാംഗങ്ങൾക്കെതിരെ ഗോവിന്ദരാജനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യ ചെയ്ത ഐശ്വര്യയുടെ അമ്മ ഉഷാറാണി നൽകിയ പരാതിയിൽ യുവതിയുടെ ഭർത്താവ് രാജേഷ്, പിതാവ് ഗിരിയപ്പ, അമ്മായിയമ്മ സീത എന്നിവരടക്കം അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിന്റെ വീട്ടുകാരുടെ പീഡനമാണ് മകളുടെ മരണത്തിന് കാരണമെന്ന് പരാതിയിൽ ഉഷാറാണി പറഞ്ഞു. അഞ്ച് വർഷം മുമ്പാണ് ഐശ്വര്യ രാജേഷുമായി വിവാഹിതയായതെന്ന് മാതാപിതാക്കൾ…

Read More

മംഗളൂരു സ്വദേശി നേത്രാവതി നദിയിൽ ചാടി ആത്മഹത്യ ചെയ്തു

ബെംഗളൂരു: ചിക്കമംഗളൂരു സ്വദേശി നേത്രാവതി നദിയിൽ ചാടി ആത്മഹത്യ ചെയ്തു. ചിക്കമംഗളൂരു നഗരത്തിലെ കാർത്തികെരെക്കടുത്തുള്ള ബീരാപുര ഗ്രാമത്തിലെ ശങ്കരഗൗഡയുടെ മകൻ പ്രസന്നകുമാർ (40) ആണ് ആത്മഹത്യ ചെയ്തത്. പ്രസന്നകുമാർ പച്ചക്കറികളുടെയും പച്ചിലകളുടെയും കച്ചവടം നടത്തിവരികയായിരുന്നു. ചിക്കമംഗളൂരു ഭാഗത്തു നിന്ന് മംഗളൂരു ഭാഗത്തേക്ക് മല്ലിയില വിതരണം ചെയ്യുകയായിരുന്നു ഇവരുടെ ജോലി. തിങ്കളാഴ്ച രാവിലെ ബിസിനസ്സ് പണം വാങ്ങി വരാമെന്ന് വീട്ടുകാരോട് പറഞ്ഞാണ് മംഗളൂരുവിലേക്ക് പോയത്. എന്നാൽ ഉച്ചയ്ക്ക് ഒരു മണിയോടെ നേത്രാവതി പാലത്തിൽ കാർ നിർത്തി ഇയാൾ നദിയിലേക്ക് ചാടുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ജനങ്ങൾ കാറിന്റെ…

Read More

സുഹൃത്തുക്കൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒരാൾ മരിച്ചു,മറ്റൊരാൾ ഗുരുതരാവസ്ഥയിൽ 

ബെംഗളൂരു: സുഹൃത്തുക്കൾ ആത്മഹത്യക്ക് ശ്രമിച്ചു. ബട്കല താലൂക്കിലെ കൈകിനി ഗ്രാമപഞ്ചായത്തിലാണ് സംഭവം. ഒരു യുവാവ് മരിക്കുകയും മറ്റൊരാൾ ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. താലൂക്കിലെ കൈകിനി മഠത്തഹിത് സ്വദേശി ഗിരീശ മാരുതി മൊഗേരയാണ് മരിച്ചത്. കൈകിനി മഠം സ്വദേശിയും നിലവിൽ ബസ്തികിയിൽ താമസക്കാരനുമായ ലോകരാജ നാഗരാജ മൊഗേരയെ ചികിത്സയ്ക്കായി മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൈകിനി ഗ്രാമപഞ്ചായത്തിന് സമീപമാണ് ഇരുവരും ഒരുമിച്ച് വിഷം കഴിച്ചത്. ആത്മഹത്യ ശ്രമത്തിന്റെ കൃത്യമായ കാരണം ഇപ്പോഴും അജ്ഞാതമാണ്.  മണിപ്പാൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ലോക്‌രാജ് സംസാരിക്കാവുന്ന അവസ്ഥയിലല്ലാത്തതിനാൽ സുഖം പ്രാപിച്ച ശേഷമേ യഥാർത്ഥ…

Read More

നടി രഞ്ജുഷ മേനോൻ തൂങ്ങി മരിച്ച നിലയിൽ 

തിരുവനന്തപുരം: നടി രഞ്ജുഷ മേനോൻ വീടിനുള്ളിൽ മരിച്ച നിലയിൽ. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ളാറ്റിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാട്, സിറ്റി ഓഫ് ​ഗോഡ് തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. സൂര്യ ടിവിയിലെ ആനന്ദരാഗം, കൗമുദിയിലെ വരന്‍ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.

Read More

കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു 

ബെംഗളുരു: കോളേജ് കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് ചാടി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഇലക്ട്രോണിക് സിറ്റി പിഇഎസ് സർവകലാശാല മൂന്നാം വർഷ ബി എസ് സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി സൂര്യ എം ആചാർ ആണ് മരിച്ചത്. മൈസൂരു സ്വദേശിയാണ് സൂര്യ. കഴിഞ്ഞ ദിവസം വൈകീട്ട് ആണ് സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

രണ്ട് തവണ പരീക്ഷയിൽ തോറ്റു; ഇരുപതുകാരി ആത്മഹത്യ ചെയ്തു

ബെംഗളൂരു: എഞ്ചിനീയറിംഗ് പരീക്ഷയില്‍ രണ്ട് തവണ പരാജയപ്പെട്ടതിന്റെ മനോവിഷമത്തില്‍ ഇരുപതുകാരി ആത്മഹത്യ ചെയ്തു. തുംകൂരു ജില്ലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. മൂന്നാം വര്‍ഷത്തിലേക്ക് കടക്കാനുള്ള പരീക്ഷയിലാണ് വിദ്യാര്‍ത്ഥിനി പരാജയപ്പെട്ടത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹോസ്റ്റല്‍ മുറിയില്‍ ആണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് പെണ്‍കുട്ടി രണ്ടാം തവണയും പരീക്ഷയെഴുത്തിയിരുന്നു. എന്നാല്‍, രണ്ടാം ശ്രമത്തിലും മൂന്ന് വിഷയങ്ങളില്‍ പരാജയപ്പെട്ടതാണ് ആത്മഹത്യ ചെയ്യാന്‍ കാരണമായത്. ഹോസ്റ്റലില്‍ കൂടെ താമസിച്ചിരുന്ന മറ്റ് പെണ്‍കുട്ടികളാണ് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

Read More