ബെംഗളൂരു: ബെല്ലാരി നഗരത്തിലെ മോത്തി സർക്കിളിൽ കാൽനടയാത്രക്കാരുടെ ഇടയിലേക്ക് പെട്രോൾ ടാങ്കർ മറിഞ്ഞ് യുവതി മരിച്ചു. റാഫിയാ ബീഗം (26) ആണ് മരിച്ചത്. മറ്റൊരു സ്ത്രീയായ സബീനയുടെ കാലിൽ പെട്രോൾ ടാങ്കർ ഇടിച്ച് ചതഞ്ഞു. പരിക്കേറ്റയാളെ വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണ്. അപകടത്തിന്റെ ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ബെല്ലാരി ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read More