ബെംഗളൂരു: മംഗളൂരു നഗരത്തിലെ ക്ഷേത്ര മഹോത്സവത്തിന് മുസ്ലിം കച്ചവടക്കാർക്ക് വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. ഡിസംബർ 14 മുതൽ 19 വരെയാണ് മംഗളൂരു നഗരത്തിലെ കുടുപ്പു ശ്രീ അനന്ത പത്മനാഭ ക്ഷേത്രത്തിലെ ഷഷ്ടി മഹോത്സവം. കർണാടക സർക്കാരിന്റെ മുസ്രൈ വകുപ്പിന്റെ കീഴിലാണ് ഈ ക്ഷേത്രം. മേളയോടനുബന്ധിച്ച് കച്ചവടം ചെയ്യാൻ സ്റ്റാൾ അനുവദിക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ സ്റ്റാളുകൾക്കായി സമീപിച്ച മുസ്‍ലിം വ്യാപാരികൾക്കാണ് അനുമതി നിഷേധിച്ചത്. ഇതിൽ പ്രതിഷേധമറിയിച്ച തെരുവ് കച്ചവടക്കാരുടെ സംഘടന സ്ഥിതിഗതികൾ പരിശോധിക്കാൻ ജില്ല ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്ലീം വ്യാപാരികൾക്ക് മേളയിൽ കച്ചവടം നടത്താൻ അനുമതി…
Read MoreTag: temple
പഞ്ച ലോഹ വിഗ്രഹം മോഷണം പോയി;പ്രതി ‘മിന്നൽ മുരളി’
മലപ്പുറം: കോണിക്കല്ലിൽ ക്ഷേത്രത്തിലെ പഞ്ച ലോഹ വിഗ്രഹം മോഷണം പോയി. വിഗ്രഹം മോഷ്ടിച്ച ശേഷം ചുമരിൽ മിന്നൽ മുരളി എന്നെഴുതിയാണ് സ്ഥലം വിട്ടത്. മൂടേപ്പുറത്ത് മുത്തൻ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. സംഭവത്തിൽ കേസെടുത്ത മഞ്ചേരി പോലീസ് മിന്നൽ മുരളി ആരാണെന്ന് അറിയാനുള്ള അന്വേഷണത്തിലാണ്. ഇന്ന് രാവിലെയാണ് മൂടേപ്പുറത്ത് മുത്തൻ ക്ഷേത്രത്തിൽ മോഷണം നടന്നത് വ്യക്തമായത്. ക്ഷേത്രത്തിന് സമീപത്തെ പറമ്പിലെത്തിയ പരികർമിയാണ് ക്ഷേത്രത്തിൻറെ വാതിലുകൾ തുറന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രധാന ശ്രീകോവിലിലെ പഞ്ച ലോഹ വിഗ്രഹം മോഷ്ടിച്ചതായി കണ്ടെത്തി. ക്ഷേത്രത്തിലെ ചുറ്റമ്പലത്തിനുള്ളിലും…
Read Moreമഴ കനിയാൻ പ്രാർത്ഥനയുമായി മുഖ്യമന്ത്രി
ബെംഗളുരു: കാവേരി നദീജലം തമിഴ് നാടിന് നല്‍കുന്ന വിഷയവും മഴ കിട്ടാത്ത പ്രശ്നവും തലയില്‍ കത്തി നിൽക്കുന്ന സമയത്ത് മുഖ്യമന്ത്രി സിദ്ധാരാമയ്യ ചാമരാജനഗരയിലെ മഹാദേശ്വര മലകയറി. മഹാദേശ്വര സ്വാമിയുടെ സന്നിധിയില്‍ മഴക്കായി പ്രാര്‍ഥിച്ച് മുഖ്യമന്ത്രി ആരതി അര്‍പ്പിച്ചു. “കര്‍ണാടക സംസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥ മറികടക്കാൻ കഴിയണേ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ഥിച്ചു”- മലയിറങ്ങും മുമ്പ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാവേരി വെള്ളം സംബന്ധിച്ച ചോദ്യങ്ങളോട് സിദ്ധാരാമയ്യ ഇങ്ങനെയാണ് പ്രതികരിച്ചത്. “കാവേരി ജല റഗുലേഷൻ കമ്മിറ്റി 3000 ക്യൂസസ് വെള്ളം തമിഴ്നാടിന് നല്‍കാൻ ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാനം ജലക്ഷാമം…
Read Moreഗണേശ ചതുർത്ഥി; രണ്ടേ മുക്കാൽ കോടിയോളം രൂപയുടെ കറൻസി നോട്ടുകളും നാണയങ്ങളും കൊണ്ട് അലങ്കരിച്ച് ക്ഷേത്രം
ബെംഗളൂരു: ഗണേശ ചതുർത്ഥി ഉത്സവത്തിന് മുന്നോടിയായി രണ്ടേ മുക്കാൽ കോടിയോളം രൂപയുടെ കറൻസി നോട്ടുകളും നാണയങ്ങളും കൊണ്ട് അലങ്കരിച്ച് ക്ഷേത്രം. ജെപി നഗറിലെ ശ്രീ സത്യ ഗണേശ ക്ഷേത്രമാണ് ഭീമമായ തുകയുടെ നോട്ടുകൾ കൊണ്ട് അലങ്കരിച്ചത്. എല്ലാ വർഷവും വലിയ രീതിയിൽ ഗണേശ ചതുർത്ഥി ആഘോഷങ്ങൾ സംഘടിപ്പിക്കുന്ന ക്ഷേത്രത്തിൽ ഇത്തവണ ഒരു പടി കൂടി മുന്നോട്ടു പോവുകയായിരുന്നു. 2.18 കോടിയുടെ നോട്ടുകളും 70 ലക്ഷം രൂപയുടെ നാണയങ്ങളും കൊണ്ടാണ് ക്ഷേത്രം അലങ്കരിച്ചത്. 10, 20, 50 മുതൽ 500 രൂപ വരെയുള്ള കറൻസി നോട്ടുകളും…
Read Moreക്ഷേത്രത്തിൽ സംഭാവനയായി നൽകിയത് നൂറ് കോടിയുടെ ചെക്ക് ; ഭക്തൻറെ അക്കൗണ്ടിൽ ആകെ ഉള്ളത് 17 രൂപ
വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ ക്ഷേത്രത്തിൽ നൂറ് കോടിയുടെ ചെക്ക് നിക്ഷേപിച്ച് ഭക്തൻ. ചെക്ക് മാറ്റാൻ ബാങ്കിലെത്തിയപ്പോൾ ഭക്തന്റെ അക്കൗണ്ടിൽ ബാക്കിയുള്ളത് 17 രൂപ. ആന്ധ്രയിലെ സീമാചലത്തിലാണ് സംഭവം. സീമാചലം ശ്രീവരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരത്തിലാണ് ഭക്തൻ സർപ്രൈസ് ആയി 100 കോടി ചെക്ക് നിക്ഷേപിച്ചത്. ബോഡ്ഡെപള്ളി രാധാകഷ്ണ എന്നയാളാണ് കൊടക് മഹീന്ദ്രയുടെ ബാങ്കിൻറെ പേരിലുള്ള ചെക്കിൽ ഒപ്പിട്ടിരിക്കുന്നത്. ചെക്ക് ലഭിച്ച ക്ഷേത്ര ഭാരവാഹികൾ അടുത്തുള്ള കൊടക് മഹീന്ദ്രയുടെ ബ്രാഞ്ചിൽ എത്തിയപ്പോഴാണ് ശരിക്കും സർപ്രൈസായത്. ‘ഭക്തൻറെ’ അക്കൗണ്ടിൽ ആകെയുള്ളത് 17 രൂപ. സംഭവത്തിൽ ബാങ്ക് ജീവനക്കാരുടെ…
Read More