10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബസ്സ്റ്റോപ്പ് മോഷണം പോയി

ബെംഗളൂരു: നഗരത്തിൽ 10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബസ് സ്റ്റോപ്പ് മോഷണം പോയി. കഴിഞ്ഞ ആഴ്ച നിർമ്മാണം പൂർത്തിയാക്കിയ ബസ് ഷെൽട്ടറാണ് മോഷണം പോയത്. കണ്ണിങ്ഹാം റോഡിൽ സ്ഥാപിച്ചിരുന്ന ബസ് ഷെൽട്ടറിലെ ഇരിപ്പിടങ്ങളും പുറംഘടനയുമെല്ലാം സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചുള്ളതായിരുന്നു. ഇവിടുത്തെ കസേരകളും തൂണുകളും മേൽക്കൂരയുമെല്ലാം മോഷ്ടാക്കൾ കടത്തിക്കൊണ്ടു പോയി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ സഹിതം കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. ബെംഗളൂരുവിൽ ബസ് സ്റ്റോപ്പുകൾ കാണാത്തത് ഇത് ആദ്യത്തെ സംഭവമല്ല. കഴിഞ്ഞ മാർച്ചിൽ എച്ച്ആർബിആർ ലെഔട്ടിൽ മുപ്പത് വർഷം പഴക്കമുള്ള ബസ് സ്റ്റോപ്പും കാണാതായി.…

Read More

മലയാളി കുടുംബം സഞ്ചരിച്ച കാറിന്റെ ചില്ല് തകർത്ത് പണവും ഐപോഡും മോഷ്ടിച്ചു

ബെംഗളൂരു : ഹോട്ടലിനുമുന്നിൽ ഭക്ഷണംകഴിക്കാൻ നിർത്തിയ മലയാളി കുടുംബത്തിന്റെ കാറിന്റെ ചില്ലുതകർത്ത് പണവും ഐപോടും കവർന്നു. മദനായകനഹള്ളിക്ക് സമീപം കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. അബിഗരെ ചിക്കബാനവാരയിലെ താമസക്കാരനും പയ്യന്നൂർ എടാട്ട് സ്വദേശിയുമായ വിജേഷ് ബാലകൃഷ്ണനും കുടുംബവും സഞ്ചരിച്ച കാറിലാണ് കവർച്ച നടന്നത്. വിജേഷിന്റെ പരാതിയെ തുടർന്ന് വെള്ളിയാഴ്ച മദനായകനഹള്ളി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഓണാവധികഴിഞ്ഞ് നാട്ടിൽനിന്ന് തിരിച്ചുവരുകയായിരുന്നു വിജേഷും കുടുംബവും. ഉച്ചയ്ക്ക് രണ്ടരയോടെ മദനായകനഹള്ളിക്ക് സമീപത്തെ ഹോട്ടലിന് മുന്നിൽ കാർനിർത്തി കുടുംബം ഭക്ഷണം കഴിക്കാൻ കയറി. 45 മിനിറ്റിനുശേഷം ഭക്ഷണം കഴിച്ച്…

Read More