കാർ ബൈക്കിലിടിച്ച് മൂന്ന് പേർ മരിച്ചു

ബെംഗളൂരു : തുമകൂരുവിൽ അതി വേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് മൂന്നുപേർ മരിച്ചു. ബൈക്ക് യാത്രക്കാരായ അനിൽ കുമാർ (21), നരസിംഹ മൂർത്തി (21), കാവ്യ( 19) എന്നിവരാണ് മരിച്ചത്. മൂവരും തിപ്തൂർ സ്വദേശികളാണ്. ശനിയാഴ്ച രാത്രി 11.30-ഓടെ തുറുവക്കരെയിലാണ് അപകടമുണ്ടായത്. ആദി ചുഞ്ചനഗിരി മഠം സന്ദർശിച്ചശേഷം തിരികെ ബൈക്കിൽ വരുകയായിരുന്നു ഇവർ. തുറുവക്കെരെയിലെത്തിയപ്പോൾ എതിരേ വരുകയായിരുന്ന കാർ ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പ്രദേശവാസികൾ ഉടൻ മൂവരേയും തൊട്ടടുത്ത സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി തുറുവക്കരെ പോലീസ് അറിയിച്ചു.  

Read More

കാർ തടാകത്തിലേക്ക് മറിഞ്ഞു; മൂന്ന് മരണം

ബെംഗളുരു: നിയന്ത്രണം വിട്ട കാർ തടാകത്തിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. തുംകുരുവിലാണ് സംഭവം. സിറ ബുക്കപട്ടണ സ്വദേശികളായ ദൊഡ്ഡണ്ണ, സാനമ്മ, യമുന എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെ യാത്ര ചെയ്തിരുന്ന പ്രവീൺ പരിക്കുകളോടെ രക്ഷപ്പെട്ടു.

Read More

തക്കാളി കൃഷി കടക്കെണിയിലാക്കി; കർഷക ദമ്പതികൾ ജീവനൊടുക്കി

ബെംഗളൂരു: കടക്കെണിയിലായ കര്‍ഷകദമ്പതിമാര്‍ ജീവനൊടുക്കി. തുമകൂരുവില്‍ താമസിക്കുന്ന ആന്ധ്ര അനന്തപുര്‍ കല്യാണദുര്‍ഗ സ്വദേശികളായ മനു(26), ഭാര്യ പവിത്ര(24) എന്നിവരെയാണ് വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മാസങ്ങള്‍ക്കുമുമ്പ് തക്കാളിവില കുതിച്ചുയര്‍ന്നപ്പോള്‍ ഇവര്‍ സ്വകാര്യ പണമിടപാടുകാരില്‍ നിന്ന് പണം കടംവാങ്ങി സ്വന്തം ഗ്രാമത്തില്‍ തക്കാളിക്കൃഷിയിറക്കിയിരുന്നു. തക്കാളിയുടെ വില കുറഞ്ഞതോടെ വലിയ നഷ്ടം സംഭവിച്ചു. കടംവാങ്ങിയ പണം തിരിച്ചുനല്‍കാൻ കഴിയാതെ നാടുവിട്ട് തുമകൂരുവിലെ റൊപ്പയിലെത്തി കര്‍ഷത്തൊഴിലാളികളായി ജോലി ചെയ്യുകയായിരുന്നു.

Read More