മാനസിക സമ്മർദ്ദം കൂടുമ്പോൾ അമിതമായി ഭക്ഷണം കഴിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക ഈ രോഗവസ്ഥയാണ് കാരണം…

മാനസികമായി തളര്‍ന്നിരിക്കുന്ന അവസരങ്ങളിലോ സമ്മര്‍ദം ഉള്ളപ്പോഴോ ഒക്കെ നിങ്ങൾക്ക്‌ ഭക്ഷണത്തില്‍ അഭയം തേടാൻ തോന്നാറുണ്ടോ? നെഗറ്റീവ് ചിന്തകളിലൂടെയും ഉത്കണ്ഠയിലൂടെയുമൊക്കെ കടന്നുപോകുമ്പോള്‍ ഭക്ഷണത്തില്‍ അഭയം തേടുകയും അപ്പോള്‍ ആശ്വാസം തോന്നുകയും ചെയ്യുന്ന ഇമോഷണല്‍ ഈറ്റിങ് അഥവാ സ്ട്രെസ്സ് ഈറ്റിങ് അവസ്ഥയാണിത്. സമ്മര്‍ദത്തിലാകുമ്പോള്‍ ഭക്ഷണത്തില്‍ അഭയം തേടുന്നവരില്‍ കലോറിയുടെ അളവും കൂടുതലായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്തരത്തിലുള്ള കലോറി കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വഴി കൂടുതല്‍ ഭക്ഷണം കഴിക്കുകയും മധുരത്തോടുള്ള ആഭിമുഖ്യം കൂടുകയും വണ്ണംവെക്കാനിടയാക്കുകയും ചെയ്യുമെന്ന് ഗാര്‍വാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഭക്ഷണം കഴിക്കുമ്പോള്‍…

Read More

പാൽ ചായയാണോ അതോ കട്ടൻ ചായയാണോ ശരീരത്തിന് നല്ലത്?

രാവിലെ എഴുന്നേറ്റയുടൻ ചായ അല്ലെങ്കിൽ കാപ്പി ഇതിൽ ഏതെങ്കിലുമൊന്ന് വേണമെന്ന് നിർബന്ധമുള്ളവരാണ് പലരും. എന്നാൽ വെറും വയറ്റിൽ ചായയും കാപ്പിയുമൊക്കെ കുടിക്കുമ്പോൾ പകരം ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതാണ് നല്ലതെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നു. വെള്ളം കുടിച്ച് അൽപസമയം കഴിഞ്ഞ് എന്തെങ്കിലും ലഘുഭക്ഷണം കൂടി കഴിച്ച ശേഷം ചായയോ കാപ്പിയോ കുടിക്കുന്നതാവും ശരീരത്തിന് നല്ലത്. ചായയിൽ തന്നെ പാൽചായ ആണോ കട്ടൻ ചായ ആണോ നല്ലതെന്ന സംശയവും പലർക്കുമുണ്ട്. കൂടുതൽ പേർക്കും താത്പര്യം പാൽചായയോടാണെങ്കിലും ആരോഗ്യത്തിന് നല്ലത് കട്ടൻചായ ആണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നത്. പാൽചായ കുടിക്കുന്നത്…

Read More

പ്രമേഹരോഗികൾക്ക് സെക്സ് ബുദ്ധിമുട്ട് !!! ശ്രദ്ധിക്കാം…

പലരുടെയും ജീവിതത്തിൽ വലിയ പ്രതിസന്ധിയാണ് പ്രമേഹം. ലൈംഗിക ജീവിതത്തെ പോലും പ്രമേഹം സാരമായി ബാധിച്ചേക്കാം. പ്രമേഹത്തിനു കൃത്യമായ ചികിത്സ ഉറപ്പ് വരുത്തുകയാണ് ആദ്യം വേണ്ടത്. ലൈംഗികാരോഗ്യത്തെ പ്രമേഹം എങ്ങനെയാണ് ബാധിക്കുന്നതെന്ന് പരിശോധിക്കാം. രക്തത്തിൽ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) അളവ് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യമാണ് പ്രമേഹം. ഉയർന്ന അളവിലുള്ള ഗ്ലൂക്കോസ് രക്തക്കുഴലുകളുടെ ആന്തരിക പാളികളെ നശിപ്പിക്കും. കാലക്രമേണ, ഈ കേടുപാടുകൾ നിങ്ങളുടെ രക്തക്കുഴലുകളുടെ ഇലാസ്തികത കുറയ്ക്കുകയും അവ ചുരുങ്ങാൻ കാരണമാവുകയും ചെയ്യും. രക്തക്കുഴലുകൾ ചുരുങ്ങുമ്പോൾ അത് ലൈംഗിക അവയവങ്ങളിലേക്കുള്ള രക്തപ്രവാഹത്തിന്റെ വേഗത കുറയ്ക്കുകയും തടസ്സപ്പെടുത്തുകയും ചെയ്‌തേക്കാം. അതുകൊണ്ടാണ്…

Read More