കോഴിക്കോട്: കോഴിക്കോട്ടുകാർ കാലങ്ങളായി കാത്തിരിക്കുന്ന, കണ്ണൂർ-ബെംഗളൂരു ട്രെയിൻ കോഴിക്കോട്ടേക്ക് സർവിസ് നീട്ടുന്നതിന് സാങ്കേതികാനുമതികൾ എല്ലാം പൂർത്തിയായിട്ടും റെയിൽവേയുടെ പച്ചക്കൊടി വൈകുന്നത് പ്രതിസന്ധിക്കിടയാക്കുന്നു. കോഴിക്കോട്ടുനിന്നുള്ള പതിനായിരക്കണക്കിന് യാത്രക്കാർക്ക് ആശ്വാസമാവുന്ന ട്രെയിൻ സർവിസാണ് റെയിൽവേയുടെ അന്തിമ അനുമതി ലഭിക്കാത്തതിനാൽ അനന്തമായി നീളുന്നത്. നിലവിൽ ബെംഗളൂരുവിൽ നിന്ന് മംഗളൂരു വഴിയുള്ള ട്രെയിൻ കണ്ണൂരിൽ ആറു മണിക്കൂർ നിർത്തിയിടുകയാണ് ചെയ്യുന്നത്. ഈ സമയം കോഴിക്കോട്ടേക്ക് സർവിസ് നീട്ടിയാൽ ഉത്തര മലബാറിൽ നിന്നുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും. എന്നാൽ, ആദ്യഘട്ടം മുതൽതന്നെ റെയിൽവേ ഉദ്യോഗസ്ഥർ ഇതിന് പലവിധ തടസ്സവാദങ്ങളും ഉന്നയിച്ചിരുന്നു. കോഴിക്കോട്…
Read MoreTag: train
നഗരത്തിലേക്കുള്ള ട്രെയിൻ യാത്രക്കിടെ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ബെംഗളൂരു: തീവണ്ടിയിൽ അച്ഛനോടൊപ്പം യാത്രചെയ്ത വിദ്യാർഥി മരിച്ചനിലയിൽ. മാവേലിക്കര അറനൂറ്റിമംഗലം പുതിയവീട്ടിൽ ശ്രീഹരിയുടെയും ഭരണിക്കാവ് വടക്ക് നല്ലവീട്ടിൽ ദീപയുടെയും മകൻ ധ്രുവൻ ശ്രീഹരി(21) ആണ് മരിച്ചത്. ബെംഗളൂരുവിലേക്കുള്ള സ്‌പെഷ്യൽ തീവണ്ടിയിൽ യാത്രചെയ്യവേ ഈറോഡിനടുത്തുവെച്ച് ബുധനാഴ്ച പുലർച്ചേയാണ് സംഭവം. അച്ഛൻ ശ്രീഹരിക്കൊപ്പം ഒരാഴ്ച മുൻപു നാട്ടിലെത്തിയ ധ്രുവൻ, ചൊവ്വാഴ്ച രാത്രിയിലാണ് കായംകുളത്തുനിന്ന് അച്ഛനോടൊപ്പം തന്നെ ബെംഗളൂരുവിലേക്കു യാത്രതിരിച്ചത്. താഴത്തെ ബർത്തിൽ ഉറങ്ങാൻകിടന്ന ധ്രുവനെ, പുലർച്ചേ നാലിന് അച്ഛൻ വിളിച്ചപ്പോൾ ഉണർന്നില്ല. ടി.ടി.ഇ.യെ അറിയിച്ചതിനെത്തുടർന്ന് തീവണ്ടി ഈറോഡിനടുത്തുള്ള ശങ്കരിദുർഗ് സ്‌റ്റേഷനിൽ നിർത്തി. അവിടത്തെ സ്‌റ്റേഷൻ മാസ്റ്റർ ഡോക്ടറെ…
Read Moreയുടിഎസ് ആപ്പിൽ ഇനി ദൂര പരിധി പ്രശ്നമല്ല;എവിടെ നിന്നും ടിക്കറ്റ് എടുക്കാം
തിരുവനന്തപുരം : സ്റ്റേഷന്‍ കൗണ്ടറില്‍ പോകാതെ ടിക്കറ്റെടുക്കാവുന്ന മൊബൈല്‍ ആപ്പായ അണ്‍ റിസര്‍വ്ഡ് ടിക്കറ്റിങ് സിസ്റ്റം (യു.ടി.എസ്.) റെയില്‍വേ കൂടുതല്‍ ജനോപകാരപ്രദമാക്കി. ഇനിമുതല്‍ എവിടെയിരുന്നും വിദൂരത്തുള്ള സ്റ്റേഷനില്‍നിന്ന് മറ്റൊരിടത്തേക്കു ജനറല്‍ ടിക്കറ്റ് എടുക്കാം. ഉദാഹരണത്തിന് പത്തനംതിട്ടയില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്കു പോകാന്‍ ടിക്കറ്റെടുക്കാം. പക്ഷേ, മൂന്നുമണിക്കൂറിനകം യാത്രചെയ്തിരിക്കണമെന്നുമാത്രമാണ് നിബന്ധന. ഇതുവരെ നമ്മള്‍ നില്‍ക്കുന്ന പരിസരപ്രദേശങ്ങളിലെ സ്റ്റേഷനുകളില്‍നിന്നു മാത്രമേ ഈ ആപ്പിലൂടെ ടിക്കറ്റെടുക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ടിക്കറ്റെടുക്കുമ്പോള്‍ സ്റ്റേഷന്റെ 25 കിലോമീറ്റര്‍ പരിധിക്കകത്തുമായിരിക്കണം. അതാണിപ്പോള്‍ ദൂരപരിധിയില്ലാതാക്കിയത്. യു.ടി.എസ്. ആപ്പിലൂടെ ടിക്കറ്റെടുക്കുന്നവരുടെ എണ്ണം ഗണ്യമായി കൂടിയതിനാലാണ് പുതിയ…
Read Moreട്രെയിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ അമ്പതോളം പേരെ കസ്റ്റഡിയിലെടുത്തു
കാസര്‍കോട്: കാഞ്ഞങ്ങാട് ട്രെയിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ അമ്പതോളം പേരെ ഹോസ്ദൂര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലയിലെ പോലീസ് പരിശോധന ശക്തമാക്കി. റെയില്‍ വേ ട്രാക്കിന് സമീപമുള്ള വീടുകള്‍ കേന്ദ്രീകരിച്ച് നീരിക്ഷണം നടത്താനാണ് പോലീസിന്റെ നീക്കം. ഇന്ന് രാവിലെ മുതല്‍ പോലീസ് നടത്തിയ പരിശോധനയിലാണ് നടപടി. തിരുവനന്തപുരത്തേക്ക് പോയ രാജധാനി എക്‌സപ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കാഞ്ഞങ്ങാട് രാജധാനി എക്‌സ്പ്രസിന് നേരെയും മലപ്പുറത്ത് വന്ദേഭാരതിന് നേരെയുമാണ് കല്ലേറണ്ടായത്. ഉച്ചയ്ക്ക് 3.45 ഓടെ രാജധാനി എക്‌സ്പ്രസിന് നേരെ കല്ലേണ്ടാവുയിരുന്നു. സംഭവത്തില്‍ ട്രെയിനിന്റെ എസി കോച്ചി…
Read More