ധാന്യ സംഭരണ ശാലയിൽ ചാക്കുകെട്ടുകൾ മറിഞ്ഞ് 7 മരണം ; ഉടമയ്ക്കെതിരെ കേസ്

ബെംഗളൂരു: വിജയപുര നഗരത്തില്‍ സ്വകാര്യ ഭക്ഷ്യ സംഭരണശാലയിലുണ്ടായ അപകടത്തില്‍ ഏഴ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ചോളം നിറച്ചിരുന്ന ചാക്കുകെട്ടുകള്‍ മറിഞ്ഞാണ് അപകടം ഉണ്ടായത്. തൊഴിലാളികള്‍ മറിഞ്ഞുവീണ ചാക്കുകെട്ടുകള്‍ക്ക് അടിയില്‍ കുടുങ്ങുകയായിരുന്നു. വിജയപുരയില്‍ പ്രവര്‍ത്തിക്കുന്ന രാജ്‌ഗുരു ഇൻഡസ്ട്രീസില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം നടന്നത് . രാജേഷ് മുഖിയ (25), രാംബ്രീസ് മുഖിയ (29), ശംഭു മുഖിയ (26), ലുഖോ ജാദവ് (56), രാം ബാലക് (38), കിഷൻ കുമാര്‍ (20), ദലൻചന്ദ എന്നിവരാണ് മരണപ്പെട്ട തൊഴിലാളികള്‍. പതിനേഴ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ്…

Read More

ലോഡ് ഷെഡ്ഡിങ് അവസാനിപ്പിക്കണം; മുതലയുമായി വൈദ്യുതി വിതരണ ഓഫീസിൽ എത്തി കർഷകൻ 

ബെംഗളൂരു: ലോഡ് ഷെഡ്ഡിങ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യത്യസ്ത പ്രതിഷേധവുമായി കര്‍ഷകര്‍. ഹുബ്ലി വൈദ്യുതി വിതരണ കമ്പനിയുടെ ഓഫീസിലേക്ക് മുതലയുമായി എത്തിയാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. ഉദ്യോഗസ്ഥരുടെ മുന്നില്‍ മുതലയെ വച്ച് ലോഡ് ഷെഡ്ഡിങ്ങിന് ഉടന്‍ പരിഹാരം കാണണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. വിജയപുര ജില്ലയിലാണ് സംഭവം. കൃഷിയിടത്തില്‍ നിന്ന് പിടിച്ച മുതലയെയാണ് വൈദ്യുതി വിതരണ കമ്പനിയുടെ ഓഫീസില്‍ കര്‍ഷകര്‍ എത്തിച്ചത്. രാത്രിയിലെ ലോഡ് ഷെഡ്ഡിങ് കാരണം വൈദ്യുതി ഇല്ലാതെ വരുമ്പോള്‍ ആരെയെങ്കിലും പാമ്പോ, തേളോ, മുതലയോ കടിച്ചാല്‍ ആര് സമാധാനം പറയുമെന്ന് കര്‍ഷകര്‍ ചോദിച്ചു. അതുകൊണ്ട് ഇതിന്…

Read More