താമരശ്ശേരി ചുരം വഴി യാത്ര ചെയ്യുന്നവർ ഭക്ഷണവും വെള്ളവും കരുതണമെന്ന് നിർദേശം 

വയനാട് : താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം രൂക്ഷമാവുന്ന സാഹചര്യം നിലനിൽക്കെ യാത്രക്കാർക്കുള്ള നിർദേശവുമായി അധികൃതർ. ചുരം വഴിയുള്ള അനാവശ്യ യാത്ര ഒഴിവാക്കണമെന്നും യാത്ര ചെയ്യുന്നവർ മറ്റു വഴികൾ ഉപയോഗിക്കണമെന്നുമാണ് നിർദേശം വന്നിരിക്കുന്നത്. മാത്രമല്ല, ചുരം വഴി വരുന്നവർ ഭക്ഷണവും വെള്ളവും കൈയിൽ കരുതണമെന്ന് അധികൃതർ നിർദേശിക്കുന്നു. ചുരം കയറാൻ നിലവിൽ ചുരുങ്ങിയത്‌ 2 മുതൽ 4 മണിക്കൂർ വരെ അധികസമയം എടുക്കാൻ സാധ്യതയുണ്ട്. ഹൈവേ പോലീസ്‌, ചുരം സംരക്ഷണ സമിതി പ്രവർത്തകർ, എൻ.ആർ.ഡി.എഫ്‌ പ്രവർത്തകർ എന്നിവർ ചുരത്തിൽ സജീവമായി രംഗത്തുണ്ട്‌. താമരശ്ശേരി ചുരം…

Read More

ശസ്ത്രക്രിയയിൽ പിഴവ്; യുവാവിന്റെ വൃഷണം നഷ്ടപ്പെട്ടതായി പരാതി

കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജില്‍ ഹെര്‍ണിയ ശസ്ത്രക്രിയയിലെ പിഴവുമൂലം ആരോഗ്യവകുപ്പിലെ ജീവനക്കാരനായ യുവാവിന്റെ വൃഷണം നഷ്ടപ്പെട്ടതായി പരാതി. ഡോക്ടര്‍ക്കെതിരെ മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും യുവാവ് പരാതി നല്‍കി. സെപ്റ്റംബര്‍ 13നാണ് യുവാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. മാനന്തവാടി മെഡിക്കല്‍ കോളജിലെ കണ്‍സല്‍ട്ടന്റ് ജനറല്‍ സര്‍ജന്‍ ആണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയില്‍ വീഴ്ച പറ്റിയിട്ടും മൂന്നാം ദിവസം വാര്‍ഡിലെത്തിയ ഡോക്ടര്‍ ഇത് മറച്ചുവെക്കുകയും തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തതായും യുവാവ് ആരോപിക്കുന്നു. വേദന സഹിച്ച് ഏഴ് ദിവസം കഴിഞ്ഞപ്പോള്‍ മുറിവിലെ തുന്നല്‍ എടുക്കാന്‍ എത്തിയപ്പോള്‍ ഒപിയിലുണ്ടായിരുന്ന ഡോക്ടര്‍…

Read More