വാട്‌സ്ആപ്പിലും ഇനി എഐ 

വാട്‌സ്ആപ്പിലും ഇനി എഐ ചാറ്റ്‌ബോട്ട് ലഭിക്കും. മെറ്റ എഐ എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചര്‍ നിലവില്‍ ബീറ്റ പരീക്ഷണത്തിലാണുള്ളത്. മെറ്റാ കണക്ട് 2023 ഇവന്റില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇതിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. കമ്പനിയുടെ ബ്ലോഗില്‍ പറയുന്നത് അനുസരിച്ച് മെറ്റയുടെ എഐ മോഡലായ Llama 2നെ അടിസ്ഥാനമാക്കിയാണ് മെറ്റാ എഐ അസിസ്റ്റന്റ് പ്രവര്‍ത്തിക്കുന്നത്. എഐ ചാറ്റുകള്‍ക്കായി പ്രത്യേക ഷോര്‍ട്ട് കട്ട് ആപ്പില്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ ചില വാട്‌സ്ആപ്പ് ബീറ്റാ ഉപയോക്താക്കള്‍ക്ക് എഐ ചാറ്റ് ഫീച്ചര്‍ ലഭിക്കുന്നുണ്ട്. മറ്റുള്ളവര്‍ക്ക് എന്ന് മുതല്‍ ഈ ഫീച്ചര്‍ ലഭ്യമാകും…

Read More

ചാറ്റ് ബാക്കപ്പുകൾ ഇനി സൗജന്യമായിരിക്കില്ല; വാട്സ്ആപ്പ് പോളിസിയിൽ മാറ്റം

പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിനൊപ്പം പോളിസിയിൽ മാറ്റം വരുത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. ആൻഡ്രോയിഡ് ഉപകരണങ്ങളിലെ ചാറ്റ് ബാക്കപ്പുമായി ബന്ധപ്പെട്ട സേവന നിബന്ധനകൾ വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. ഗൂഗിൾ ഡ്രൈവിലെ വാട്സ്ആപ്പ് ചാറ്റ് ബാക്കപ്പുകൾ ഇനി സൗജന്യമായിരിക്കില്ല. പുതിയ നയം വാട്ട്‌സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ഇതിനകം തന്നെ ബാധകമായിട്ടുണ്ട്. ആൻഡ്രോയിഡിലെ വാട്ട്‌സ്ആപ്പ് ചാറ്റ് ബാക്കപ്പുകൾ ഗൂഗിളിന്റെ 15 ജിബി സ്റ്റോറേജ് പരിധിയിൽ ഇനിമുതൽ വരും. അടുത്ത വർഷം ആദ്യം മുതൽ, ആൻഡ്രോയിഡിലെ വാട്ട്‌സ്ആപ്പ് ചാറ്റ് ഹിസ്റ്ററി ബാക്കപ്പുകൾ ഈ പരിധിയിലേക്കു ചേരും. ഗൂഗിൾ അക്കൗണ്ടുകൾ അവരുടെ ഉപയോക്താക്കൾക്ക് ഗൂഗിൾ…

Read More

പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്; ഒരു ആപ്പിൽ രണ്ട് അക്കൗണ്ട് 

മള്‍ട്ടിപ്പിള്‍ അക്കൗണ്ട് ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. ഒരു വാട്സ്ആപ്പ് ആപ്പില്‍ ഇനി വ്യത്യസ്ത അക്കൗണ്ടുകള്‍ ഒരേസമയം ലോഗിന്‍ ചെയ്യാനാവും. ഈ അക്കൗണ്ടുകള്‍ മാറി മാറി ഉപയോഗിക്കാം. രണ്ട് അക്കൗണ്ടുകള്‍ക്കും വെവ്വേറെ പ്രൈവസി സെറ്റിങ്സും നോട്ടിഫിക്കേഷന്‍ സെറ്റിങ്സും ഉണ്ടാകും. വാട്സ്ആപ്പിന്റെ ബീറ്റാ പതിപ്പുകളിലും സ്റ്റേബിള്‍ വേര്‍ഷനിവും ഈ അപ്ഡേറ്റുകള്‍ എത്തിയിട്ടുണ്ട്. താമസിയാതെ എല്ലാ ഉപയോക്താക്കൾക്കും വാട്സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ ലഭ്യമാകും. നിലവില്‍ രണ്ട് സിം കാര്‍ഡുകളുണ്ടെങ്കില്‍ വാട്സ്ആപ്പിന്റെ ക്ലോണ്‍ ആപ്പ് എടുത്താണ് പലരും ലോഗിന്‍ ചെയ്യാറുള്ളത്. പുതിയ ഫീച്ചര്‍ എത്തുന്നതോടെ ഉപഭോക്താക്കള്‍ക്ക് ഒരേ ആപ്പില്‍ തന്നെ…

Read More

വാട്സാപ്പിൽ ഇനി എ. ഐ സ്റ്റിക്കറുകൾ നിർമിക്കാം!! എങ്ങനെ എന്ന് നോക്കാം

നിരവധി അപ്‌ഡേറ്റുകളാണ് വാട്‌സാപ്പ് അടുത്ത കാലത്തായി പുറത്തിക്കുന്നത്. ഇപ്പോഴിതാ എ.ഐ ടൂള്‍ ഉപയോഗിച്ച്‌ സ്റ്റിക്കര്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഒരു അപ്‌ഡേഷനുമായി രംഗത്ത് വന്നിരിക്കുകയാണ് കമ്പനിയിപ്പോള്‍. ലാമ 2 സാങ്കേതികവിദ്യയും എമു എന്ന ഇമേജ് ജനറേഷന്‍ ടൂളും ഒരുമിച്ച്‌ ചേര്‍ത്താണ് എ.ഐ ഉപയോഗിച്ച്‌ ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടാനുസൃതമായി സ്റ്റിക്കറുകള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യ വാട്‌സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. വാട്‌സാപ്പ് ബീറ്റ വേര്‍ഷനില്‍ അവതരിപ്പിക്കപ്പെട്ട ഈ അപ്‌ഡേഷന്‍ മറ്റ് ഉപഭോക്താക്കള്‍ക്കും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. എ.ഐ സ്റ്റിക്കര്‍ നിര്‍മ്മിക്കേണ്ട രീതി 1,WhatsAppല്‍ ഒരു ചാറ്റ് തുറക്കുക. 2,’more’ ഐക്കണ്‍ ടാപ്പുചെയ്യുക…

Read More

ഫലസ്തീനെ പിന്തുണച്ച് സ്റ്റാറ്റസ് ഇട്ടു; യുവാവ് കസ്റ്റഡിയിൽ 

ബെംഗളൂരു: ഫലസ്തീനെ അനുകൂലിച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ടു. പിന്നാലെ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹോസ്‌പേട്ട് ജില്ലയിൽ ഇന്നലെ രാത്രിയാണ് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രോകോപനപരമായ മുദ്രാവാക്യങ്ങളെഴുതി ഫലസ്തീനെ പിന്തുണച്ചു എന്ന കാരണത്താൽ ആലം ഭാഷ എന്ന 20 കാരനാണ് കസ്റ്റഡിയിലായതെന്ന് പോലീസ് പറഞ്ഞു. യുവാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.

Read More