ലോക്സഭാ തെരഞ്ഞെടുപ്പിൽ 28 സീറ്റുകളും ബിജെപി നേടും ; യെദ്യൂരപ്പ

ബെംഗളൂരു: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ 28 സീറ്റുകളിലും ബിജെപി വിജയിക്കുമെന്ന് കര്‍ണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. നിയമസഭ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് സംസ്ഥാനങ്ങളിലും ബി.ജെ.പി വിജയം നേടിയ പശ്ചാത്തലത്തിലാണ് യെദ്യൂരപ്പയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെപി നദ്ദ എന്നിവരെ യെദ്യൂരപ്പ അഭിനന്ദിച്ചു. ബി.ജെ.പിക്ക് കോണ്‍ഗ്രസോ മറ്റു പാര്‍ട്ടികളോ എതിരാളികളല്ലെന്ന് വീണ്ടും വ്യക്തമായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കോണ്‍ഗ്രസിന്‍റെ തകര്‍ച്ചക്കു മേല്‍ മണ്ണുവാരിയിട്ടെന്നും യെദ്യൂരപ്പ പരിഹസിച്ചു.…

Read More

കോൺഗ്രസ്‌ സർക്കാർ അഗാധമായ ഉറക്കത്തിലാണെന്ന ആരോപണവുമായി യെദ്യൂരപ്പ

ബെംഗളുരു: സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അഗാധമായ ഉറക്കത്തിലാണെന്ന ആരോപണവുമായി മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂയൂരപ്പ. സംസ്ഥാനം വളരെ രൂക്ഷമായ വരള്‍ച്ചയെയാണ് അഭിമുഖീകരിക്കുന്നത്. വിവിധ ജില്ലകളിലെ വരള്‍ച്ചാ സാഹചര്യം നേരിടുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണു കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ രൂക്ഷ വിമര്‍ശനം. വരള്‍ച്ച ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ നേരിടാനുള്ള നടപടി സ്വീകരിക്കാതെ സര്‍ക്കാര്‍ ഉറക്കത്തിലാണ്. സര്‍ക്കാര്‍ പൊതുജനങ്ങളുടെ താല്‍പര്യം പാടെ മറന്നിരിക്കുന്നു. കോണ്‍ഗ്രസിന്റെ പദ്ധതികളെല്ലാം തല്‍ക്കാലത്തേക്കുള്ളവയാണ്. വികസന പ്രവര്‍ത്തനങ്ങളെല്ലാം നിശ്ചലമായിരിക്കുകയാണ്. ജലസേചന പദ്ധതികളും നിശ്ചലമായി. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലത്തിന്റെ അളവ് കുറവായിട്ടും…

Read More