0
0
Read Time:1 Minute, 4 Second
ബെംഗളൂരു: വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി അക്രമിച്ചെന്ന പരാതിയില്‍ യുവാവിനേയും ആറ് വിദ്യാര്‍ഥികളേയും മംഗളൂരു നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു.
ബണ്ട്വാള്‍ സ്വദേശികളായ എം. മൻസൂര്‍(37), ഇബ്രാഹിം തബിഷ് (19), അബ്ദുല്‍ ഹന്നാൻ(19), മുഹമ്മദ് ശാകിബ്(19), മുഹമ്മദ് ശായിക്(19), ബജാല്‍ ഫൈസല്‍ നഗര്‍ സ്വദേശികളായ യു.ആര്‍. തൻവീര്‍ (20), അബ്ദറഷീദ് (19) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ബുധനാഴ്ച മൻസൂറിന്‍റെ സഹായത്തോടെ തബിഷും സുഹൃത്തുക്കളും ശമീര്‍, ഇബ്രാഹിം ഫഹിം എന്നീ വിദ്യാര്‍ഥികളെ ലൈറ്റ് ഹൗസ് ഹില്‍ റോഡില്‍നിന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്നന് അപാര്‍ട്ട്മെന്‍റിലെത്തിച്ച് അക്രമിക്കുകയായിരുന്നു.