ബെംഗളൂരു: മംഗളൂരുവിനടുത്ത് അഡ്‌യാറിൽ ടിപ്പർ ലോറി സ്‌കൂട്ടറിലടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. സ്‌കൂട്ടറിന്റെ പിൻസീറ്റിൽ സഞ്ചരിച്ചിരുന്ന അഡ്‌യാർപദവ് സ്വദേശിയും മംഗളൂരു മിലാഗ്രസ് സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയുമായ പി.ഷറഫുദ്ദീനാണ് (16) മരിച്ചത്. സുഹൃത്ത് ജുനൈദിന്റെ സ്‌കൂട്ടറിൽ സഞ്ചരിച്ച ഷറഫുദ്ദീൻ ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read MoreMonth: August 2023
യുവാവിനൊപ്പം ഇരുചക്രവാഹനത്തിൽ യാത്ര ചെയ്ത യുവതിയെ അപമാനിച്ച കേസിൽ യുവാവ് അറസ്റ്റിൽ
ബംഗളൂരു: ഇരുചക്രവാഹനത്തിൽ യാത്ര ചെയ്ത ബുർഖ ധരിച്ച യുവതിയെ അപമാനിച്ച കേസിൽ പ്രതിയെ ഈസ്റ്റേൺ ഡിവിഷൻ സൈബർ ക്രൈം സ്റ്റേഷൻ പോലീസ് അറസ്റ്റ് ചെയ്തു. കോലാർ സ്വദേശി സക്കീർ അഹമ്മദ് (22) ആണ് അറസ്റ്റിലായത്. ബുർഖ ധരിച്ച യുവതി അന്യമതത്തിൽപ്പെട്ട യുവാവിനൊപ്പം ഇരുചക്രവാഹനത്തിൽ യാത്രചെയ്യുമ്പോൾ ഇരുചക്രവാഹനം തടഞ്ഞ് പ്രതി അധിക്ഷേപിക്കുകയായിരുന്നു. യുവതിയെ ബുർഖ അഴിക്കാൻ ഇയാൾ നിർബന്ധിച്ചു. ബുർഖ അഴിക്കാൻ വിസമ്മതിച്ചതിന് യുവതിയെ ഇയാൾ അധിക്ഷേപിച്ചു. ഇതിന്റെ വീഡിയോ അദ്ദേഹം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു. ട്വിറ്ററിൽ പലരും വീഡിയോ സിറ്റി പോലീസിനെ ടാഗ്…
Read Moreചന്ദ്രനെ ‘ഹിന്ദു രാഷ്ട്രമായി’ പ്രഖ്യാപിക്കണം ; സ്വാമി ചക്രപാണി മഹാരാജൻ
ന്യൂഡൽഹി: ഇന്ത്യയുടെ ചന്ദ്രയാൻ 3 ദൗത്യം വിജയകരമായതോടെ ചന്ദ്രനെ ‘ഹിന്ദു രാഷ്ട്രമായി’ പ്രഖ്യാപിക്കണമെന്ന് ആവശ്യമുയരുന്നു. ഓൾ ഇന്ത്യ ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജിന്റേതാണ് ഈ ആവശ്യം. മറ്റു മതങ്ങൾ ചന്ദ്രനിൽ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുമുൻപ് ഇന്ത്യ അധികാരം കാണിക്കണമെന്ന് കേന്ദ്രസർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. മാത്രമല്ല, ഇതു സംബന്ധിച്ച പ്രമേയം പാർലമെന്റ് പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് സ്വാമി ചക്രപാണി മഹാരാജ് ഇക്കാര്യം ആവശ്യപ്പെട്ടത്. ‘ഒരു ഭീകരനും’ അവിടെയെത്തുന്നതിനു മുൻപ് ഇന്ത്യൻ സർക്കാർ പെട്ടെന്ന് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘‘ചന്ദ്രനെ…
Read Moreമദ്യശാലയിൽ നിന്ന് വിദേശ വനിതയെ രക്ഷപ്പെടുത്തി
ബെംഗളൂരു : നഗരത്തിലെ ഒരു മദ്യശാലയിൽനിന്ന് വിദേശ വനിതയെ പോലീസ് രക്ഷപ്പെടുത്തി. വിദേശവനിതയെ അനാശാസ്യപ്രവർത്തനത്തിനുപയോഗിച്ചുവെന്ന കുറ്റം ചുമത്തി മദ്യശാലയുടെ ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു. നഗരഹൃദയത്തിലെ മദ്യശാലകളിൽ വ്യാപകമായി നടത്തിയ പരിശോധനയിലാണ് വനിതയെ രക്ഷപ്പെടുത്തിയത്. ഇതുൾപ്പെടെ 20 മദ്യശാലകൾക്കെതിരേ കേസെടുത്തതായി ബെംഗളൂരു സെൻട്രൽ പോലീസ് കമ്മിഷണർ അറിയിച്ചു.
Read Moreഅടിച്ചതിൽ പ്രതികാരം; പിതാവിന് മകന്റെ ക്രൂര മർദ്ദനം
തിരുവനന്തപുരം: അച്ഛൻ അടിച്ചതിന് പ്രതികാരം തീർത്ത് മകൻ. അച്ഛന്റെ മുഖത്ത് മുളക് തേച്ച് വായിൽ തുണി തിരുകി തലയ്ക്ക് അടിക്കുകയായിരുന്നു. പോത്തൻകോട് മഞ്ഞുമല സ്വദേശിയും വൃക്ക രോഗിയായ പിതാവ് മകനെ വഴക്ക് പറയുകയും തല്ലുകയും ചെയ്തിരുന്നു. ഇതിൽ വൈരാഗ്യം കൊണ്ട മകൻ ഒരു സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി വീട്ടിൽ വിശ്രമത്തിലായിരുന്നു അച്ഛന്റെ മുഖത്ത് മുളക് പൊടി വിതറുകയും വായിൽ തുണി തിരുകി ചുറ്റികപോലുള്ള ബലമുള്ള വസ്തു കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു. തീരെ അവശ നിലയിലായ അച്ഛന്റെ വിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ പോലീസിനെ…
Read Moreഡൽഹിക്കും ബെലഗാവിക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുമായി ഇൻഡിഗോ; സർവീസ് ഈ ദിവസം മുതൽ ദിവസം ആരംഭിക്കും
ബെംഗളൂരു: ഇൻഡിഗോ ഡൽഹിക്കും ബെലഗാവിക്കുമിടയിൽ പ്രതിദിന നേരിട്ടുള്ള ഫ്ലൈറ്റുകൾ ഒക്ടോബർ 5 മുതൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു . പുതുതായി സ്ഥാപിച്ച ഈ റൂട്ട് പോയിന്റ്-ടു-പോയിന്റ് കണക്റ്റിവിറ്റി ശക്തിപ്പെടുത്തുകയും ഉത്തര-ദക്ഷിണേന്ത്യ തമ്മിലുള്ള കണക്റ്റിവിറ്റി ഉയർത്തുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബെലഗാവിക്കും ഡൽഹിക്കും ഇടയിൽ പുതിയ നേരിട്ടുള്ള ഫ്ലൈറ്റുകൾ പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട് എന്ന് ഇൻഡിഗോയിലെ ഗ്ലോബൽ സെയിൽസ് മേധാവി വിനയ് മൽഹോത്ര പറഞ്ഞു, ഇത് രണ്ട് നഗരങ്ങൾക്കിടയിൽ തടസ്സമില്ലാത്ത കണക്ഷൻ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreഅടിച്ചതിൽ പ്രതികാരം; പിതാവിന് മകന്റെ ക്രൂര മർദ്ദനം
തിരുവനന്തപുരം: അച്ഛൻ അടിച്ചതിന് പ്രതികാരം തീർത്ത് മകൻ. അച്ഛന്റെ മുഖത്ത് മുളക് തേച്ച് വായിൽ തുണി തിരുകി തലയ്ക്ക് അടിക്കുകയായിരുന്നു. പോത്തൻകോട് മഞ്ഞുമല സ്വദേശിയും വൃക്ക രോഗിയായ പിതാവ് മകനെ വഴക്ക് പറയുകയും തല്ലുകയും ചെയ്തിരുന്നു. ഇതിൽ വൈരാഗ്യം കൊണ്ട മകൻ ഒരു സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി വീട്ടിൽ വിശ്രമത്തിലായിരുന്നു അച്ഛന്റെ മുഖത്ത് മുളക് പൊടി വിതറുകയും വായിൽ തുണി തിരുകി ചുറ്റികപോലുള്ള ബലമുള്ള വസ്തു കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു. തീരെ അവശ നിലയിലായ അച്ഛന്റെ വിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ പോലീസിനെ…
Read Moreബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു
ബെംഗളൂരു: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽമലയാളി യുവാവ് മരിച്ചു. കോട്ടയം നെടുങ്കുന്നം പാറക്കൽ വീട്ടിൽ സജി ജോസഫിന്റെ മകൻ റിന്റോ സജി 23 ആണ് ചിക്കബെല്ലാപുര ജില്ലയിലെ ഗൗരിബിഡന്നൂരിൽ മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. സംഭവസഥലത്ത് തന്നെ റിന്റോ മരണപെട്ടു. ഗൗരിബിഡന്നൂര്‍ പി.കെ. സ്റ്റീൽസ് കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിൽ ടെക്‌നികൾ അസിസ്റ്റൻഡ് ആയിരുന്നു റിന്റോ. മൃദദേഹം ഗൗരിബിഡന്നൂര്‍ താലൂക് ആശുപത്രി മോർച്ചറിയിൽ. റിന്റോയുടെ ‘അമ്മ ലിൻസി സഹോദരങ്ങൾ : റോസ്, എലിസബെത്ത്
Read Moreനഗരത്തിൽ സാരിയിൽ ഓടി സ്ത്രീകൾ; ഓട്ടമത്സരത്തിൽ പങ്കെടുത്തത് ആയിരക്കണക്കിന് സ്ത്രീകൾ
ബംഗളൂരു: വിജയനഗറിൽ മാത്രം ആകർഷകമായ വർണ്ണാഭമായ സാരികൾ ധരിച്ച നൂറുകണക്കിന് സ്ത്രീകൾ തെരുവുകളിൽ നിറഞ്ഞതോടെ വിജയനഗറിന് ചുറ്റുമുള്ളവർ അമ്പരപ്പോടെയാണ് ഉണർന്നത്. ബെംഗളൂരു ആസ്ഥാനമായുള്ള ഒരു സ്വകാര്യ സംഘടന സംഘടിപ്പിച്ച സാരി റേസിനായാണ് സ്ത്രീകൾ അണിനിരന്നത്. സാരി റേസിന് 7,600 പേർ രജിസ്റ്റർ ചെയ്യുകയും പങ്കെടുത്തു. സ്ഥലം എംഎൽഎ പ്രിയകൃഷ്ണ സാരി ഓട്ടത്തിന് തുടക്കമിട്ടത്. എസ്എപി ലാബ്സ് എംഡി സിന്ധു ഗംഗാധരൻ, താനൈറ സിഇഒ അംബുജ് നാരായൺ, ജനറൽ മാനേജർ ശാലിനി ഗുപ്ത എന്നിവർ പങ്കെടുത്തു. ജീവിതത്തിലുടനീളം കുടുംബത്തിന്റെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിച്ചിരുന്നവർ ഒരു ദിവസം അവധിയെടുത്ത്…
Read Moreനഗരത്തിലേക്ക് ഉൾപ്പെടെയുള്ള കെഎസ്ആർടിസി – സ്വിഫ്റ്റ് ഹൈബ്രിഡ് ബസായ സീറ്റർ കം സ്ലീപ്പർ ആദ്യ സർവ്വീസ് ഹിറ്റായി
തിരുവനന്തപുരം; കെഎസ്ആർടിസി – സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാരിൽ നിന്നും കരുതൽ ധനമായി വാങ്ങിയ തുക ഉപയോഗിച്ച് കെഎസ്ആർടിസി – സ്വിഫ്റ്റ് വാങ്ങിയ പുതിയ ഹൈബ്രിഡ് ബസായ സീറ്റർ കം സ്ലീപ്പർ ബസ് ആദ്യ സർവ്വീസിൽ തന്നെ യാത്രക്കാർ ഏറ്റെടുത്തു. ആദ്യ ദിവസം എസി ബസ് ആലപ്പുഴ വഴി തൃശ്ശൂലിലേക്കും. നോൺ എ സി ബസ് കോട്ടയം വഴി തൃശ്ശൂരിലേക്കുമാണ് സർവ്വീസ് നടത്തിയത്. ഇരു സർവ്വീസുകളിലും 15 സ്ലീപ്പർ സീറ്റുകളും, 27 സീറ്ററുകളും നിറഞ്ഞാണ് തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ചത്. രാത്രിയോടെ തൃശ്ശൂരിൽ നിന്നും മടക്ക…
Read More