Read Time:1 Minute, 11 Second
ചെന്നൈ: മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിന് യുവാവ് ഭാര്യയെ അമ്മിക്കല്ലുകൊണ്ട് തലക്കടിച്ചു കൊന്നു.
തമിഴ്നാട്ടിലെ വാലജാബാദിന് സമീപം ശങ്കരപുരം ഗ്രാമത്തിലെ ശ്രീധര്‍ ആണ് ഭാര്യ സെല്‍വറാണിയെ കൊലപ്പെടുത്തിയത്.
സ്ഥിരമായി മദ്യപിച്ചെത്തുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി മദ്യപിച്ചെത്തിയ ശ്രീധര്‍ വഴക്കിനിടെ അമ്മിക്കല്ലെടുത്ത് സെല്‍വറാണിയുടെ തലക്ക് ഇടിക്കുകയായിരുന്നു.
സെല്‍വറാണി സംഭവസ്ഥത്തുവെച്ച് തന്നെ മരിച്ചു.
ഭാര്യ മരിച്ച വിവരം ശ്രീധര്‍ തന്നെയാണ് പോലീസിനെ അറിയിച്ചത്.
ശങ്കരപുരം പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു.
കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.