ആടുമായി സെക്സ് ;ഡ്രൈവർ അറസ്റ്റിൽ 

ബെംഗളുരു: ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഡ്രൈവർ അറസ്റ്റില്‍. രാമനഗരയിലെ ഓട്ടോ ഡ്രൈവറായ റൂഹിദ് അഹമ്മദാണ് പോലീസിന്റെ പിടിയിലായത്. നിര്‍മാണം നടക്കുന്ന ഒരു കെട്ടിടത്തിന് പിന്നിലേക്ക് ഇയാള്‍ ആടിനെ കൊണ്ടുപോകുന്നത് പ്രദേശവാസിയായ സമീര്‍ ധാന്‍ എന്നയാളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് പ്രതിയെ പിന്തുടര്‍ന്ന് ഇയാള്‍ പിന്നാലെ പോകുകയായിരുന്നു. ആടുമായി ഇയാള്‍ സെക്‌സില്‍ ഏര്‍പ്പെടുന്നത് സമീര്‍ ഖാന്‍ മൊബൈലില്‍ വീഡിയോ എടുക്കുകയായിരുന്നു. തുടര്‍ന്ന് ഇത് പോലീസിന് കൈമാറി. അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Read More

ഷൂട്ടിങിനിടെ നടൻ ടോവിനോയ്ക്ക് പരിക്ക്

നടികർ തിലകത്തിന്റെ ചിത്രീകരണത്തിനിടയിൽ ടോവിനോ തോമസിന്റെ കാലിന് പരിക്കേറ്റു. പെരുമ്പാവൂരിനടുത്ത് ചിത്രീകരണം നടക്കുന്നതിനിടയിലാണ് നടന് പരിക്ക് പറ്റിയത്. ഷൂട്ടിങ് സെറ്റിലെ അക്വേറിയം പൊട്ടിത്തെറിക്കുകയായിരുന്നു. പെട്ടെന്ന് ടൊവിനോ ഉയർന്ന് ചാടിയതുകൊണ്ട് മുഖത്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാലിൽ രണ്ടുമൂന്നിടത്ത് ആഴത്തിലുള്ള മുറിവുകൾ പറ്റി. ഉടൻതന്നെ അടുത്തുള്ള രാജഗിരി ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെങ്കിലും ഡോക്ടർമാർ രണ്ടാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്.

Read More

ഷൂറ്റിങിനിടെ നടൻ ടോവിനോയ്ക്ക് പരിക്ക്

നടികര്‍ തിലകത്തിന്റെ ചിത്രീകരണത്തിനിടയില്‍ ടൊവിനോ തോമസിന്റെ കാലിന് പരിക്കേറ്റു. പെരുമ്പാവൂരിനടുത്ത് ചിത്രീകരണം നടക്കുന്നതിനിടയിലാണ് നടന് പരിക്ക് പറ്റിയത്. ഷൂട്ടിങ് സെറ്റിലെ അക്വേറിയം പൊട്ടിത്തെറിക്കുകയായിരുന്നു. പെട്ടെന്ന് ടൊവിനോ ഉയര്‍ന്ന് ചാടിയതുകൊണ്ട് മുഖത്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാലില്‍ രണ്ടുമൂന്നിടത്ത് ആഴത്തിലുള്ള മുറിവുകള്‍ പറ്റി. ഉടന്‍തന്നെ അടുത്തുള്ള രാജഗിരി ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമുള്ളതല്ലെങ്കിലും ഡോക്ടര്‍മാര്‍ രണ്ടാഴ്ചത്തെ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Read More

നടി ഷക്കീല ബിഗ് ബോസിലേക്ക് 

പല ഭാഷകളിലായി ആരാധകർ ഏറെയുള്ള ടെലിവിഷന്‍‌ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. വിവിധ ഭാഷകളിലായി നിരവധി സീസണുകള്‍‌ ഇതിനകം പിന്നിട്ട ബിഗ് ബോസിന്റെ ഏഴാം സീസണ്‍ ഇപ്പോള്‍ തെലുങ്കില്‍ ആരംഭിച്ചിരിക്കുകയാണ്. സ്റ്റാര്‍ മാ ടിവിയിലാണ് പ്രേക്ഷപണം. കഴിഞ്ഞ ദിവസമാണ് തെലുങ്കിലെ ഏഴാം സീസണിന്റെ ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത്. ഷോയിൽ ഇത്തവണ ഒരു മത്സരാർഥിയായി എത്തിയത് നടി ഷക്കീല ആണ്. “ഞാന്‍ ചെയ്ത വേഷങ്ങളില്‍ ഞാൻ ഖേദിക്കുന്നില്ല. എന്നാല്‍ 23 വര്‍ഷത്തിന് ശേഷം, ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിന് ശേഷം തമിഴ് സിനിമ…

Read More

മദ്യം നിഷേധിച്ച ബാർ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ചു

ബെംഗളൂരു: ബാർ അടച്ച സമയത്തിന് ശേഷം മദ്യം നൽകാൻ വിസമ്മതിച്ചതിന് ബാർ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ച സംഘത്തെ പോലീസ് തിരയുന്നു. ജെപി നഗർ സ്വദേശികളായ പുനീത്, അർജുൻ എന്നിവരാണ് ആക്രമിച്ച രണ്ടുപേർ എന്ന് ബാർ ജീവനക്കാരനായ സ്വാഗത് ഗൗഡ തിരിച്ചറിഞ്ഞെങ്കിലും മൂന്നാമത്തെ ആളെക്കുറിച്ച് അറിവില്ല. പുനീതും അർജുനും ഗൗഡ ജോലി ചെയ്യുന്ന ബാറിൽ പതിവായി എത്തിയിരുന്നതായും അവർക്ക് പരിചയമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ 1.15ന് യെഡിയൂരിലെ ബാറിന് സമീപമാണ് ആക്രമണമുണ്ടായതെന്ന് പോലീസ് പറഞ്ഞു. കുറ്റാരോപിതരായ മൂവരും ബാർ തുറന്ന് മദ്യം വിളമ്പാൻ…

Read More

ചെന്നൈയിലെ മാലിന്യക്കൂമ്പാരത്തിൽ 30 ഓളം നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി

ചെന്നൈ: മടമ്പാക്കത്ത് മാലിന്യക്കൂമ്പാരത്തിനടിയിൽ 30 നായ്ക്കളുടെ ജഡം കണ്ടെത്തി. ഞായറാഴ്ച രാവിലെ പടുവാഞ്ചേരി സെക്രട്ടേറിയറ്റ് കോളനിയിൽ മാലിന്യം തള്ളിയ സ്ഥലത്തുകൂടെ നടന്നുപോയ ഒരുകൂട്ടം വീട്ടുകാരാണ് മൃതദേഹം കണ്ടതും വാർഡ് 69ലെ കൗൺസിലർ രാജ് കെയെ വിവരമറിയിച്ചതും. മാലിന്യത്തിന് സമീപം പാൽ പാത്രം കണ്ടിരുന്നു. ഇത് കുടിച്ചാകാം നായ്ക്കൾ ചെത്തതെന്നാണ് സംശയം. സംഭവത്തെക്കുറിച്ച് സേളയൂർ പോലീസിൽ അറിയിച്ചെങ്കിലും പരാതിയൊന്നും രജിസ്റ്റർ ചെയ്തില്ല, അന്നുതന്നെ താംബരം കോർപ്പറേഷനിലെ പ്രവർത്തകർ നായ്ക്കളെ കുഴിച്ചിടുകയായിരുന്നു. പൊതുജനാരോഗ്യ വിഭാഗത്തെ വിവരമറിയിക്കുമെന്ന് സെലൈയൂരിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു . താംബരം നിവാസികൾ…

Read More

കലയുടെ പ്രഥമ സ്വരലയ പുരസ്‌കാരം പ്രഖ്യാപിച്ചു

ബെംഗളൂരു: നഗരത്തിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കല വെൽഫെയർ അസോസിയേഷൻ കലാ-സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് നൽകുന്ന പ്രഥമ പുരസ്‌കാരമായ കലാ സ്വരലയ അവാർഡിന് കേരളത്തിലെ പ്രമുഖ പിന്നണി ഗായകൻ ശ്രീ. അതുൽ നറുകര അർഹനായി. കഴിഞ്ഞ വർഷം നാടൻ പാട്ട് രംഗത്തും നാടൻ കലാ രൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അതുൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നതെന്നു അവാർഡ് പ്രഖ്യാപന ചടങ്ങിൽ കലയുടെ ഭാരവാഹികൾ അറിയിച്ചു. സെപ്റ്റംബർ 24 ന് നടക്കുന്ന കലയുടെ ഓണോത്സവത്തിന്റെ വേദിയിൽ കേരളത്തിന്റെ സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ പുരസ്‌കാരം…

Read More

ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ ചിത്രം പ്രസിദ്ധീകരിച്ചു;എഡിറ്റർക്കും റിപ്പോർട്ടർക്കുമെതിരെ നടപടി

ബെംഗളൂരു: ബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം പ്രസിദ്ധീകരിച്ചതിനെതിരെ നിയമനടപടി.  കാവേരി ടൈംസ് എന്ന പത്രം എഡിറ്റർക്കും റിപ്പോർട്ടർക്കുമാണ് ഒരുവർഷം തടവും 25,000 രൂപ പിഴയും കോടതി വിധിച്ചത്. കുടക് വീരാജ്പേട്ട ജില്ലാ സെഷൻസ് കോടതി ജഡ്ജി സുജാതയുടേതാണ് വിധി. സിദ്ധാപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ 2019 ൽ ബലത്സംഗം നടത്തി കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ച വാർത്തയോടൊപ്പം ഇരയുടെ ചിത്രവും പത്രവും പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ ഇരയുടെ സഹോദരൻ ഗോണിക്കുപ്പ പോലീസിൽ പരാതി നൽകുകയായിരുന്നു. എഡിറ്റർ നഞ്ചപ്പ, റിപ്പോർട്ടർ വസന്ത് കുമാർ എന്നിവരെ…

Read More

ബാലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ ചിത്രം പ്രസിദ്ധീകരിച്ചു;എഡിറ്റർക്കും റിപ്പോർട്ടർക്കുമെതിരെ നടപടി

ബെംഗളൂരു: ബാലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രസിദ്ധീകരിച്ചതിനെതിരെ നിയമനടപടി.  കാവേരി ടൈംസ് എന്ന പത്രം എഡിറ്റർക്കും റിപ്പോർട്ടർക്കുമാണ് ഒരുവർഷം തടവും 25,000 രൂപ പിഴയും കോടതി വിധിച്ചത്. കുടക് വീരാജ്പേട്ട ജില്ലാ സെഷൻസ് കോടതി ജഡ്ജി സുജാതയുടേതാണ് വിധി. സിദ്ധാപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ 2019 ൽ ബലത്സംഗം നടത്തി കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ച വാർത്തയോടൊപ്പം ഇരയുടെ ചിത്രവും പത്രം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ ഇരയുടെ സഹോദരൻ ഗോണിക്കുപ്പ പോലീസിൽ പരാതി നൽകുകയായിരുന്നു. എഡിറ്റർ നഞ്ചപ്പ, റിപ്പോർട്ടർ വസന്ത് കുമാർ എന്നിവരെ പ്രതി…

Read More

ഉദയനിധി സ്റ്റാലിനെ ഹിറ്റ്ലറോടുപമിച്ച് മുൻ മുഖ്യമന്ത്രി 

ബെംഗളൂരു: തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെ ഹിറ്റ്ലറോടുപമിച്ച് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സ്റ്റാലിന്റെ മനസ് കൊതുകിനെ പോലെ ചെറുതും മലേറിയ പോലെ വൃത്തികെട്ടതുമാണെന്നും ബി.ജെ.പി നേതാവ് ആരോപിച്ചു. സനാതന ധർമം ഡെങ്കിക്കും മലേറിയക്കും സമാനമാണെന്ന ഉദയനിധി സ്റ്റാലിന്റെ പരാമർശത്തോടെയാണ് വിവാദത്തിന് തിരി കൊളുത്തിയത്. ‘സനാതന ഉന്മൂലന സമ്മേളം’ എന്ന പരിപാടിയിൽ വെച്ചായിരുന്നു  ഉദയനിധിയുടെ പരാമർശം. സനാധന ധർമം സാമൂഹിക നീതിക്കും തുല്യതയ്ക്കും എതിരാണെന്ന് ഉദയനിധി പറഞ്ഞു. പരാമർശത്തിനെതിരേ ബി.ജെ.പി നേതാക്കൾ രംഗത്ത് വരികയായിരുന്നു. മന്ത്രിക്കെതിരേ കേസെടുക്കണമെന്നും ആവശ്യമുയർന്നു. വംശഹത്യക്കാണ് ഉദയനിധി ആഹ്വാനം ചെയ്തിരിക്കുന്നത്…

Read More