Read Time:56 Second
ബംഗളൂരു: നഗരത്തിൽ നിന്ന് കേരളത്തിലേക്ക് മദ്യം കടത്തിയ രണ്ടുപേർ പിടിയിൽ.
പെരിയ കാഞ്ഞിരടുക്കം സ്വദേശി ദാമോദരൻ, മൈലാട്ടി സ്വദേശി മനോമോഹനൻ എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
കാറിൽ കടത്താൻ ശ്രമിച്ച 172 കർണാടക മദ്യമാണ് ഇവരിൽ നിന്ന് പിടികൂടിയത്.
മഞ്ചേശ്വരം ചെക്ക്‌പോസ്റ്റിലെ എക്‌സൈസ് ഇൻസ്പെക്‌ടർ ആർ റിനോഷും മറ്റ് ഉദ്യോഗസ്ഥരും നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്.
KL 59 A 4571 നമ്പർ മാരുതി സ്വിഫ്റ്റ് കാറിൽ 20 കാർഡ് ബോർഡ് ബോക്സുകളിൽ 960 ടെട്രാ പാക്കറ്റുകളിലായാണ് 172 മദ്യം കണ്ടെത്തിയത്.