അഹമ്മദാബാദ്: വിദ്യാർത്ഥികൾ ഓൺലൈനായി ഫോൺ ഓർഡർ ചെയ്തപ്പോൾ ലഭിച്ചത് ചാർജറും വാറന്റി കാർഡും മാത്രം. ഇതോടെ വിദ്യാർത്ഥിയ്ക്ക് ഉണ്ടായ ദുരിതത്തിനും ആശ്ചര്യത്തിനും” മൊബൈൽ ഫോൺ തുകയ്ക്ക് പുറമെ 5,000 രൂപ നഷ്ടപരിഹാരവും തിരികെ നൽകാൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിനോടും ഉൽപ്പന്ന വിൽപ്പനക്കാരനോടും ഗാന്ധിനഗർ ജില്ലാ ഉപഭോക്തൃ പരിഹാര കമ്മീഷൻ ഉത്തരവിട്ടു. ആമസോൺ ഇന്ത്യ ലിമിറ്റഡിലൂടെ Realme X3 ഓർഡർ ചെയ്ത് മാർച്ച് 30 നാണ് ഓൺലൈനായി 16,949 രൂപ അടച്ച ശേഷം ലഭിച്ചത് ചാർജറും വാറന്റി കാർഡും മാത്രമായതോടെ ഗുജറാത്ത് വിദ്യാപീഠ വിദ്യാർത്ഥി ആശിഷ് മെഹ്‌റയാണ്…
Read MoreDay: 14 September 2023
ഗണേശ പന്തലുകളിൽ ഫ്ലെക്സ് ബാനറുകൾ പാടില്ല: മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ബിബിഎംപി
ബെംഗളൂരു: നഗരത്തിൽ ഫ്‌ളക്‌സ് ബാനറുകളും ഹോർഡിംഗുകളും നിരോധിക്കണമെന്ന ഹൈക്കോടതി ഉത്തരവ് മാനിച്ച് ഗണേശ പന്തലുകളോ പരിസ്ഥിതി സൗഹൃദമല്ലാത്ത ഏതെങ്കിലും പ്രദർശന വസ്തുക്കളോ പ്രദർശിപ്പിക്കുന്നത് തടയാൻ ഉത്തരവിട്ട് ബിബിഎംപി . ബിബിഎംപി നിരോധിച്ച സാമഗ്രികൾ ആഘോഷങ്ങളിൽ അനുവദിക്കില്ലെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരി നാഥ് പറഞ്ഞു. ഉത്സവങ്ങളിൽ പ്രചരിപ്പിക്കാൻ പന്തലുകൾക്ക് തുണിയോ മറ്റ് പരിസ്ഥിതി സൗഹൃദ വസ്തുക്കളോ ഉപയോഗിക്കാം. ആഘോഷ ദിനത്തിൽ വിഗ്രഹങ്ങൾ സ്ഥാപിക്കുന്ന പന്തലുകൾക്ക് സമീപം മാത്രമേ ഇത്തരം പ്രദർശനങ്ങൾ സ്ഥാപിക്കാവൂ, നിമജ്ജനത്തിന് ശേഷം അവ നീക്കം ചെയ്യണമെന്നും ബി.ബി.എം.പി കൂട്ടിച്ചേർത്തു. ഗണേശോത്സവത്തോടനുബന്ധിച്ചുള്ള…
Read Moreബെംഗളൂരു-മൈസൂരു ഹൈവേയിൽ വാഹനങ്ങൾ തെറ്റായ വശം ഓടിച്ചു ; സ്‌കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരു മൈസൂരു ഹൈവേയിൽ തെറ്റായ വശം സ്‌കൂൾ ബസ് ഓടിച്ച ഡ്രൈവറെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. തെറ്റായ റോഡിലൂടെ ബസ് അമിതവേഗതയിൽ ഓടുന്നതിന്റെ വീഡിയോ ഓൺലൈനിൽ പ്രചരിച്ചതിനെ തുടർന്നാണ് കുമ്പളഗോട് പോലീസ് ബസ് പിടിച്ചെടുത്ത് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. അതെസമയം ഇത് പഴയ വിഡിയോ അടുത്തിടെ അപ്‌ലോഡ് ചെയ്തതാണെന്നും പോലീസ് പറഞ്ഞു. Vehicles going on the wrong way at BLR-MYS highway caught on dashcam @spramanagara @MandyaPolice @alokkumar6994 pic.twitter.com/gTZ3WHDcQ9 — ThirdEye (@3rdEyeDude) September 13,…
Read Moreവീല്‍ ഡിസ്ക് ഉൾപ്പെടെ കാറുകളുടെ ടയർ മോഷ്ടിച്ച മൂന്ന് പേർ അറസ്റ്റിൽ
ബെംഗളുരു: അലോയ് വീല്‍ ഡിസ്ക് സഹിതം കാറുകളുടെ ടയര്‍ മോഷ്ടിച്ചിരുന്ന സംഘം പോലീസിന്‍റെ പിടിയിൽ. രണ്ടര ലക്ഷം രൂപ വില മതിക്കുന്ന 12 ടയറുകളും തൊണ്ടു മുതലായി പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഡ്രൈവറായ സിദ്ദിഖ് (24), മെക്കാനിക്ക് ഷാറുഖ് ഖാൻ (25), വെല്‍ഡര്‍ സഖ്‌ലെയിൻ മുഷ്താക്കും (24) ആണ് അറസ്റ്റിലായത്. ടയറുകള്‍ കൂടാതെ മോഷ്ടിച്ച ഒരു ഇരുചക്ര വാഹനവും മോഷണത്തിന് ഉപയോഗിച്ചിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്‍റെ നാല് വീലുകളും മോഷ്ടിക്കപ്പെട്ടതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണമാണ് സംഘത്തെ…
Read Moreധനുഷ്, വിശാൽ, ചിമ്പു ഉൾപ്പെടെയുള്ള താരങ്ങൾക്ക് വിലക്ക്
ചെന്നൈ: തമിഴ് സൂപ്പർ താരങ്ങളായ ധനുഷ്, വിശാൽ, ചിമ്പു എന്നിവർ ഉൾപ്പെടെ 4 താരങ്ങൾക്ക് തമിഴ്നാട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തി. നിർമാതാവ് മൈക്കിൾ രായപ്പനുമായുള്ള തർക്കം അനിശ്ചിതമായി തുടരുന്നതിനെത്തുടർന്നാണു ചിമ്പുവിനു വിലക്കേർപ്പെടുത്തിയത്. നിർമാതാക്കളുടെ സംഘടനയുടെ പ്രസിഡന്റായിരിക്കെ, യൂണിയന്റെ പണം കൈകാര്യം ചെയ്തതിൽ വന്ന വീഴ്ചയുടെ പേരിൽ വിശാലിനു വിനയായത്. 80 ശതമാനം ചിത്രീകരണം പൂർത്തിയായപ്പോൾ ഷൂട്ടിങ്ങിന് എത്താതിരുന്നതും നിർമാതാവിന് നഷ്ടമുണ്ടാക്കിയെന്നാണു ധനുഷിനെതിരെയുള്ള പരാതി. നിർമാതാവ് മതിയഴകൻ നൽകിയ പരാതിയിൽ നടൻ അഥർവയെയും വിലക്കി.
Read Moreകോടികളുടെ ഓൺലൈൻ പോൺസി തട്ടിപ്പ്; നടൻ ഗോവിന്ദയെ ചോദ്യം ചെയ്യും
മുംബൈ: 1000 കോടി രൂപയുടെ ഓൺലൈൻ പോൺസി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടൻ ഗോവിന്ദയെ ഒഡീഷ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഉടൻ ചോദ്യം ചെയ്യും. നിലവിൽ കേസിൽ താരം പ്രതിയല്ലെന്നും തട്ടിപ്പിൽ പങ്കാളിയാണോ എന്ന കാര്യത്തിൽ സംശയമില്ലെന്നും ഐഒഡബ്ല്യൂ ഉദ്യോഗസ്ഥർ പറയുന്നു. ഗോവിന്ദയുടെ മൊഴിയിൽ നിന്ന് തട്ടിപ്പിനെക്കുറിച്ച് കൂടുതൽ സൂചനകൾ കണ്ടെത്താനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. സോളാർ ടെക്‌നോ അലയൻസ് എന്ന കമ്പനി, ക്രിപ്‌റ്റോകറൻസി നിക്ഷേപമെന്ന വ്യാജേന ഒരു ഓൺലൈൻ പോൺസി സ്കീം നടത്തിയിരുന്നു. രാജ്യത്തുടനീളമുള്ള 2 ലക്ഷത്തിലധികം ആളുകളിൽ നിന്ന് നിക്ഷേപം ശേഖരിക്കുകയും…
Read Moreഒന്നര മാസം: രണ്ടരക്കോടിയുടെ ലഹരിമരുന്ന്; 15 മലയാളികൾ ഉൾപ്പെടെ 34 പേർ അറസ്റ്റിൽ
ബെംഗളൂരു : കഴിഞ്ഞമാസം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ലഹരിയിടപാടുമായി 34 പേരെ അറസ്റ്റ് ചെയ്തതായി സി.സി.ബി.ഐ. ഇവരിൽനിന്ന് 2.42 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുകൾ പിടിച്ചെടുത്തു. ഇവരിൽ 15 പേർ മലയാളികളും ഒരാൾ നൈജീരിയക്കാരനുമാണ്. കർണാടക സ്വദേശികളായ പത്തു പേരും ബിഹാർ സ്വദേശികളായ നാലുപേരും ഒഡിഷ സ്വദേശികളായ രണ്ടുപേരും ഹരിയാണ സ്വദേശിയായ ഒരാളും അസം സ്വദേശിയായ ഒരാളുമാണ് പിടിയിലായത്. 37 കിലോഗ്രാം കഞ്ചാവ്, 167 ഗ്രാം എം.ഡി.എം.എ., 70 എൽ.എസ്.ഡി. സ്ട്രിപ്പുകൾ, 620 എക്സ്റ്റസി ഗുളികകൾ, 495 ഗ്രാം ചരസ്, 84…
Read Moreക്യാഷ് ഓൺ ഡെലിവറിയിൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് ആമസോൺ
ന്യൂഡൽഹി : ഈ മാസം 19 മുതൽ ക്യാഷ് ഓൺ ഡെലിവറി സേവനങ്ങൾക്ക് 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് ആമസോൺ. 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാനുള്ള കാലാവധി സെപ്റ്റംബർ 30ന് അവസാനിക്കാനിരിക്കെയാണ് ആമസോണിന്റെ പുതുനീക്കം. അതേസമയം തേർഡ് പാർട്ടി കുറിയർ പങ്കാളി വഴിയാണ് ആമസോണിൽ ഓർഡർ ചെയ്ത സാധനങ്ങൾ കൈപ്പറ്റുന്നെങ്കിൽ 2000 രൂപ സ്വീകരിക്കാമെന്നും ആമസോൺ അറിയിച്ചു. ഈ വർഷം മേയിലാണ് 2000 രൂപ നോട്ടുകൾ വിതരണം അവസാനിപ്പിക്കുന്നതായി റിസർവ് ബാങ്ക് പ്രസ്താവന ഇറക്കിയത്. സെപ്റ്റംബർ 30 വരെ 2000 രൂപ നോട്ടുകൾ…
Read Moreനിപ്പ: കേരള അതിർത്തിയിൽ പരിശോധന ശക്തമാക്കി കർണാടകയും തമിഴ്നാടും
ബെംഗളൂരു : കോഴിക്കോട് ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളവുമായി അതിർത്തി പങ്കിടുന്നസ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കി കർണാടകവും തമിഴ്നാടും. സംസ്ഥാന അതിർത്തിപങ്കിടുന്ന ചാമരാജ്‌നഗർ, കുടക്, മൈസൂരു, ദക്ഷിണ കന്നഡ ജില്ലകളിലാണ് നിരീക്ഷണം ശക്തമാക്കിയത്. അടുത്തിടെ കോഴിക്കോട് സന്ദർശിക്കുകയും നിപ രോഗിയുമായി നേരിട്ട് ബന്ധം പുലർത്തുകയുംചെയ്ത പനിയുള്ള വ്യക്തികളുടെ സാംപിൾ പരിശോധനയ്ക്കായി ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ അയക്കണമെന്ന് സംസ്ഥാന സർക്കാർ നിർദേശിച്ചു. ചാമരാജ്‌നഗർ, കുടക്, മൈസൂരു, ദക്ഷിണ കന്നഡ ജില്ലകളിലെ ആരോഗ്യ ഉദ്യോഗസ്ഥരുമായി സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഓൺലൈൻയോഗം ചേർന്ന്…
Read Moreനിപ ജാഗ്രത; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ചയും അവധി
കോഴിക്കോട്: നിപ ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. മദ്രസ, അംഗനവാടി എന്നിവക്കും അവധി ബാധകമാണ്. യുനിവേഴ്സിറ്റി, പി.എസ്.സി പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. ഈ ദിവസങ്ങളിൽ ജില്ലയിലെ ട്യൂഷൻ സെന്ററുകളും, കോച്ചിങ് സെന്ററുകളും പ്രവർത്തിക്കാൻ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാവുന്നതാണെന്നും ഉത്തരവിലുണ്ട്.
Read More