ഹാസനിൽ കാർ മറിഞ്ഞ് 2മരണം; രണ്ട് പേർക്ക് പരിക്കേറ്റു

ബെംഗളൂരു : ഹാസനിലെ ചന്നരായപട്ടണയിൽ ദേശീയപാതയിൽ കാർ മറിഞ്ഞ് രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ബെംഗളൂരു അഞ്ചെപാളയ സ്വദേശികളായ ധീരജ് (18), ജഗദീഷ് (49) ആണ് മരിച്ചത്. നളിനാക്ഷി, ദുഷ്യന്ത് എന്നിവർക്കാണ് പരിക്കേറ്റത്. നാലുപേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. കാറിന്റെ ചക്രം പൊട്ടിയതാണ് അപകടകാരണം.

Read More

‘ആന്റി’എന്ന് വിളിച്ചു; എടിഎം സുരക്ഷ ജീവനക്കാരനെ മർദ്ദിച്ച യുവതിയുടെ പേരിൽ കേസ്

ബെംഗളൂരു : ആന്റി എന്നുവിളിച്ചതിന്റെ പേരിൽ എ.ടി.എം. കൗണ്ടറിലെ സുരക്ഷാജീവനക്കാരനെ ചെരിപ്പൂരി അടിച്ച യുവതിയുടെ പേരിൽ കേസ്. ബെംഗളൂരു മല്ലേശ്വരത്താണ് സംഭവം. എ.ടി.എമ്മിൽ നിന്ന് പണമെടുത്തിട്ടും യുവതി പുറത്തുവരാത്തത് ശ്രദ്ധയിൽപ്പെട്ട സുരക്ഷാജീവനക്കാരൻ ഇവരോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടിരുന്നു. ആന്റി എന്നുവിളിച്ചായിരുന്നു സുരക്ഷാജീവനക്കാരൻ ആവശ്യമുന്നയിച്ചത്. ഇതോടെ പ്രകോപിതയായ യുവതി ഇദ്ദേഹത്തെ ചെരിപ്പൂരി തലങ്ങും വിലങ്ങും മർദിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവരാണ് പിന്നീട് യുവതിയെ പിടിച്ചുമാറ്റിയത്. മർദനത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സുരക്ഷാജീവനക്കാരനായ കൃഷ്ണയ്യ യുവതിക്കെതിരേ മല്ലേശ്വരം പോലീസിൽ പരാതിനൽകുകയായിരുന്നു. മല്ലേശ്വരം സ്വദേശിയായ അശ്വനി എന്ന യുവതിയാണ് സുരക്ഷാജീവനക്കാരനെ…

Read More

നഗരത്തിൽ മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചു

ബെംഗളൂരു : നഗരത്തിൽ മലയാളി ബാങ്കുദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു. കഗ്ഗദാസപുരയിലെ റോഡിൽ കഴിഞ്ഞ ദിവസം രാവിലെ 9.15-നാണ് അപകടം. തൃശ്ശൂർ മായന്നൂർ മണിയൻകോട്ട് സുരേഷ് കുമാർ(45) ആണ് മരിച്ചത്. ബെംഗളൂരു എച്ച്.ഡി.എഫ്.സി. ബാങ്ക് മാനേജരാണ്. സംഭവത്തിനുശേഷം നിർത്താതെപോയ കാർ സമീപത്തെ വർക്‌ഷോപ്പിൽ കണ്ടെത്തി. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കഗ്ഗദാസപുര അബ്ബയ്യ റെഡ്ഡി ലേഔട്ടിൽ നിവേദിത നിവാസിൽ കുടുംബസമേതം താമസിച്ചുവരികായിരുന്നു സുരേഷ് കുമാർ. കടയിൽനിന്ന് സാധനങ്ങൾ വാങ്ങിയശേഷം റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിൽ കയറാനൊരുങ്ങുമ്പോഴായിരുന്നു അപകടം. ഹെൽമെറ്റ് തലയിൽ വെക്കാൻ തുടങ്ങുമ്പോഴേക്കും പുറകിൽ നിന്ന് നിയന്ത്രണം വിട്ടുവന്ന…

Read More

സാരി ചക്രത്തിൽ കുടുങ്ങി; ബൈക്കിൽ നിന്ന് വീണ് യുവതി മരിച്ചു

  ബെംഗളൂരു: സഹോദരനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീ ബൈക്കിൽ നിന്ന് തെറിച്ചുവീണ് മരിച്ചു. ഓടിക്കൊണ്ടിരുന്ന ബൈക്കിൽ യുവതിയുടെ സാരി കുടുങ്ങിയാണ് അപകടം ഉണ്ടായത്. തോക്കോട്ടിനടുത്ത് കല്ലപ്പു നാഗനകാട്ടെ RH 66 ൽ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. കാസർകോട് ജില്ലയിലെ മധൂർ സ്വദേശി സുമ നാരായണ ഗട്ടി(51)യാണ് മരിച്ചത്. സൗമേശ്വര ഗ്രാമത്തിലെ പിലാരുവിലുള്ള കുടുംബത്തിന്റെ വസതിയിൽ നടന്ന വാർഷിക പൂജയിൽ പങ്കെടുത്ത ശേഷം വൈകുന്നേരം, സുമയും സഹോദരനും സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ കല്ലാപ്പ് നാഗനകട്ടിൽ RH 66 ന് സമീപം സ്‌കൂട്ടറിൽ നിന്ന് പെട്ടെന്ന്…

Read More

ബന്ദ് തുടങ്ങി! നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ.

ബെംഗളൂരു : കാവേരി ജലം തമിഴ്നാടിന് നൽകുന്നതുമായി ബന്ധപ്പെട്ട് കന്നഡ അനുകൂല സംഘടനകൾ നടത്തുന്ന ബന്ദ് തുടരുന്നു. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തകൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തി, ബൊമ്മനഹള്ളിയിൽ പ്രകടനം നടത്തിയ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റി. ടൗൺ ഹാളിന് മുൻപ് പ്രകടനം നടത്തുകയായിരുന്ന പ്രതിഷേധക്കാരേയും പോലീസ് അറസ്റ്റ് ചെയ്ത് മാറ്റി. ഇന്നലെ രാത്രി മുതൽ നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്, ഒരു സംഘടനകൾക്കും പ്രതിഷേധ പ്രകടനങ്ങൾ നടത്താൻ പോലീസ് അനുമതി നൽകിയിട്ടില്ല. പ്രതിഷേധങ്ങളെ സ്വാഗതം ചെയ്യുന്നു എന്നാൽ അതിൽ രാഷ്ട്രീയം കലർത്തുന്നത് അംഗീകരിക്കാൻ…

Read More

പ്രതിഷേധം സ്റ്റാലിന്റെ ചിത്രത്തിൽ പൂമാല ചാർത്തികൊണ്ട്; കാവേരി വിഷയത്തിൽ ആഞ്ഞടിച്ച് കന്നഡ അനുകൂല, കർഷക സംഘടനകൾ: വീഡിയോ കാണാം

ബെംഗളൂരു ∙ കാവേരി പ്രശ്നത്തിൽ ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ കന്നഡ അനുകൂല, കർഷക സംഘടനകൾ നടത്തുന്ന ബെംഗളൂരു ബന്ദിൽ തമിഴ്നാട്ടിൽനിന്നുള്ള ബസുകൾ വ്യാപകമായി തടഞ്ഞു. #WATCH | Karnataka Rakshana Vedike stage protest over the Cauvery water release to Tamil Nadu, in Karnataka's Ramanagara. pic.twitter.com/BQxGGxUVJE — ANI (@ANI) September 26, 2023 കൂടാതെ കർണാടക സംരക്ഷണ വേദിയുടെ നേതൃത്വത്തിൽ രാമനഗരിയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മുഖചിത്രത്തിൽ പൂമാല അർപ്പിച്ചാണ് പ്രതിഷേധം.…

Read More

പ്രതിഷേധം സ്റ്റാലിന്റെ ചിത്രത്തിൽ പൂമാല ചാർത്തികൊണ്ട്; കാവേരി വിഷയത്തിൽ ആഞ്ഞടിച്ച് കന്നഡ അനുകൂല, കർഷക സംഘടനകൾ

ബെംഗളൂരു ∙ കാവേരി പ്രശ്നത്തിൽ ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ കന്നഡ അനുകൂല, കർഷക സംഘടനകൾ നടത്തുന്ന ബെംഗളൂരു ബന്ദിൽ തമിഴ്നാട്ടിൽനിന്നുള്ള ബസുകൾ വ്യാപകമായി തടഞ്ഞു. കൂടാതെ കർണാടക സംരക്ഷണ വേദിയുടെ നേതൃത്വത്തിൽ രാമനഗരിയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മുഖചിത്രത്തിൽ പൂമാല അർപ്പിച്ചാണ് പ്രതിഷേധം. എന്നാൽ ബസുകൾ വ്യാപകമായി തടഞ്ഞതോടെ സർവീസ് മുടങ്ങാൻ കാരണമാകുകയും അത് ഐടി ജീവനക്കാരെ ഉൾപ്പെടെ ബാധിക്കുകയും ചെയ്തു. അതേസമയം ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) സർവീസ് മുടങ്ങില്ലെന്ന് അധികൃതർനേരെത്തെ തന്നെ അറിയിച്ചിരുന്നു. കൂടാതെ…

Read More

ഇനി ട്രാക്കിങ് എളുപ്പം; ബി.എം.ടി.സി ആപ്പിന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കി

ബെംഗളൂരു: ബിഎംടിസിയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് നമ്മ ബി.എം.ടി.സി ആപ്പ് പുറത്തിറക്കിയത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ബസുകളിലെ ടിക്കറ്റിംഗ് ഡിജിറ്റലൈസ് ചെയ്യുന്നതിന് പുറമെ തത്സമയ ട്രാക്കിംഗിനായുള്ള ഒരു മൊബൈൽ ആപ്ലിക്കേഷൻ ആണ് ഇത്. ബസ് വിശദാംശങ്ങൾക്ക് പുറമെ, സമീപത്തുള്ള ബസ് സ്റ്റോപ്പുകൾ കണ്ടെത്തുന്നതിന് ഉത്ഭവസ്ഥാനവും ലക്ഷ്യസ്ഥാനവും നൽകി യാത്രകൾ ആസൂത്രണം ചെയ്യാനും തത്സമയ റൂട്ട് ട്രാക്കുചെയ്യാനും ബസ് സ്റ്റേഷനുകളിലും ടിടിഎംസികളിലും ലഭ്യമായ സൗകര്യങ്ങൾ കണ്ടെത്താനും, എത്തിച്ചേരാനുള്ള ഏകദേശ സമയം (ETA) ബസ് സ്റ്റോപ്പിലെ ബസിന്റെ, ലക്ഷ്യസ്ഥാനത്തേക്കുള്ള എത്തിച്ചേരാനുള്ള ഏകദേശ സമയം (ETA),…

Read More

ബെംഗളൂരുവിലെ സൂപ്പർ മാർക്കറ്റുകളിൽ മദ്യവിൽപന എതിർത്ത് ബിജെപിയും ദളും

ബെംഗളൂരു: സൂപ്പർമാർക്കറ്റുകളിൽ മദ്യവില്പനയ്ക്കുള്ള ലൈസെൻസ് നൽകുന്നതിനുള്ള എക്‌സൈസ് വകുപ്പിന്റെ നിർദേശത്തിനെതിരെ ബിജെപിയും ജനതാദൾ എസ്സും രംഗത്തെത്തി. ക്ഷേമ പദ്ധതികളിലൂടെ നൽകുന്ന പണം തിരിച്ചുപിടിക്കാനാണ് സിദ്ധരാമയ്യ സർക്കാർ ശ്രമിക്കുന്നതെന്നും മുതിർന്ന ബിജെപി നേതാവ് എസ്.സുരേഷ്‌ കുമാർ പറഞ്ഞു. മദ്യപാനികളുടെ സ്വർഗ്ഗമായി സംസ്ഥാനത്തെ മാറ്റാനാണ് സർക്കാരിന്റെ ശ്രമമെന്നും ജനതാദൾ എസ് നിയമസഭാ കക്ഷി നേതാവ് ഹ.ഡി.കുമാരസ്വാമി പറഞ്ഞു

Read More

ബെംഗളൂരുവിൽ ലഭിച്ചത് ഇടിമിന്നലോട് കൂടിയ കനത്ത മഴ; പലയിടങ്ങളിലും വെള്ളക്കെട്ട്

ബെംഗളൂരു: തിങ്കളാഴ്ച നഗരത്തിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോടുകൂടി സാമാന്യം ശക്തമായ മഴ ലഭിച്ചു. ഇതും പ്രധാന പ്രദേശങ്ങളിൽ വെള്ളക്കെട്ടിന് കാരണമായി. സോഷ്യൽ മീഡിയ ഉപയോക്താക്കൾ ബംഗളൂരുവിലെ കാലാവസ്ഥയുടെ ദൃശ്യങ്ങൾ പങ്കുവെക്കാൻ എക്‌സിൽ ഒത്തുകൂടി. Torrential rains in hoskote. 35 mm in 10 mins! Full whiteout here pic.twitter.com/jQXh8GYqmz — Hazard Gamer (@HazardGamer9) September 25, 2023 മൈസൂരു റോഡ്, നായണ്ടഹള്ളി, വിജയനഗര, കെങ്കേരി, ആർആർ നഗര, ബാംഗ്ലൂർ യൂണിവേഴ്‌സിറ്റി, നാഗരഭാവി, കെങ്കേരി – ഉത്തരഹള്ളി റോഡിലും പരിസര പ്രദേശങ്ങളിലും…

Read More