ബെംഗളൂരു : നഗരത്തിൽ മലയാളി ബാങ്കുദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു. കഗ്ഗദാസപുരയിലെ റോഡിൽ കഴിഞ്ഞ ദിവസം രാവിലെ 9.15-നാണ് അപകടം.
തൃശ്ശൂർ മായന്നൂർ മണിയൻകോട്ട് സുരേഷ് കുമാർ(45) ആണ് മരിച്ചത്.
ബെംഗളൂരു എച്ച്.ഡി.എഫ്.സി. ബാങ്ക് മാനേജരാണ്.
സംഭവത്തിനുശേഷം നിർത്താതെപോയ കാർ സമീപത്തെ വർക്‌ഷോപ്പിൽ കണ്ടെത്തി. ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
കഗ്ഗദാസപുര അബ്ബയ്യ റെഡ്ഡി ലേഔട്ടിൽ നിവേദിത നിവാസിൽ കുടുംബസമേതം താമസിച്ചുവരികായിരുന്നു സുരേഷ് കുമാർ.
കടയിൽനിന്ന് സാധനങ്ങൾ വാങ്ങിയശേഷം റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിൽ കയറാനൊരുങ്ങുമ്പോഴായിരുന്നു അപകടം.
ഹെൽമെറ്റ് തലയിൽ വെക്കാൻ തുടങ്ങുമ്പോഴേക്കും പുറകിൽ നിന്ന് നിയന്ത്രണം വിട്ടുവന്ന കാർ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
ഗോപിനാഥൻ നായരുടെയും പരേതയായ അമ്മിണിയമ്മയുടെയും മകനാണ്. ഭാര്യ: ദീപാ പി. നായർ. മകൻ: അർച്ചിത്. സഹോദരങ്ങൾ: സജീവ് (മാരുതി മോട്ടോഴ്‌സ്, മൈസൂരു), സുജാത.