കർണാടക ബന്ദ് ഇന്ന്: സുരക്ഷയ്ക്കായി സംസ്ഥാനത്ത് വിന്യസിപ്പിച്ചിരിക്കുന്നത് 80,000 പോലീസുകാരെ

ബെംഗളൂരു: തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുനൽകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കന്നഡ അനുകൂല സംഘടനകളുടെ കൂട്ടായ്മയായ ‘കന്നഡ ഒക്കൂട്ട’ ഇന്ന് കർണാടക ബന്ദിന് ആഹ്വാനം ചെയ്തു. 1900-ലധികം സംഘടനകൾ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഒല, ഊബർ ഡ്രൈവേഴ്‌സ് ആൻഡ് ഓണേഴ്‌സ് അസോസിയേഷൻ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ബെംഗളൂരുവിലെ ഓഫീസ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും. അതിനിടെ, സംസ്ഥാനത്ത് ആരെങ്കിലും ബലമായി ബന്ദ് നടപ്പാക്കാൻ ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി ഡോ ജി പരമേശ്വര പ്രതിഷേധക്കാർക്ക് മുന്നറിയിപ്പ് നൽകി. പ്രതിഷേധങ്ങളിൽ ഞങ്ങൾക്ക് പ്രശ്‌നമില്ല, പക്ഷേ ബന്ദിന് അനുമതിയില്ല.…

Read More

ചായ നൽകുന്ന റോബോട്ട് !! ചിത്രം പങ്കുവെച്ച് നരേന്ദ്ര മോദി  

ഗുജറാത്ത് : ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമിരുന്ന് റോബോട്ട് നൽകുന്ന ചായ ആസ്വദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ വൈറൽ. രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനിടെ ബുധനാഴ്ചയാണ് മോദി അഹമ്മദാബാദിലെ റോബോട്ടിക്സ് ഗാലറി സന്ദർശിച്ചത്. റോബോട്ടിക്സ് എക്സിബിഷനിൽ നിന്നുള്ള ചിത്രങ്ങൾ പ്രധാനമന്ത്രി പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഗുജറാത്ത് സയൻസ് സിറ്റിയിലെ ആകർഷകമായ റോബോട്ടിക്സ് ഗാലറി, നമുക്ക് ചായ നൽകുന്ന റോബോട്ടിന്റെ ചിത്രം കാണാതെ പോകരുത്! എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. റോബോട്ട് സാങ്കേതിക വിദ്യ ആളുകളെ പരിചയപ്പെടുത്തുന്നതിനാണ് റോബോട്ടിക് ഗാലറി…

Read More

നഗരത്തിലെ ഗതാഗത കുരുക്കിനിടെ പിസ ഓർഡർ ചെയ്തു,കൃത്യസമയത്ത് എത്തി ഡെലിവറി ബോയ് 

ബെംഗളൂരു: അടുത്ത ദിവസങ്ങളിൽ അവധി വന്നതോടെ നഗരത്തിൽ വൻ ഗതാഗത കുരുക്കാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. മണിക്കൂറുകളാണ് വാഹനങ്ങൾ ട്രാഫിക്ക് ബ്ലോക്കിൽ കുടുങ്ങിയത്. ബ്ലോക്കിൽ കുടുങ്ങി കിടക്കുന്നതിനിടെ റിഷിവതാസ് എന്നയാൾ പിസ ഓർഡർ ചെയ്ത സംഭവമാണ് ഇപ്പോൾ വൈറലാവുന്നത്.ന ഗരത്തിലെ ഔട്ടർ റിങ് റോഡിലെ കുരുക്കിൽ നിൽക്കുമ്പോഴാണ് പിസ ഓർഡർ ചെയ്തത്. അരമണിക്കൂറിനകം തന്നെ ഡോമിനോസ് എക്സിക്യൂട്ടീവ് പിസ ഡെലിവറി ചെയ്തു. ​ ലൈവ് ലോക്കേഷൻ സംവിധാനം ഉപയോഗിച്ചാണ് പിസയുടെ ഡെലിവറി നടത്തിയത്. ലൈവ് ലോക്കേഷൻ ഉപയോഗിച്ച് കൃത്യസമയത്ത് തന്നെ പിസയുടെ വിതരണം നടത്താൻ…

Read More

കർണാടക ബന്ദ്; ബെംഗളൂരുവിലെ തങ്ങളുടെ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി ആകാശ എയർ

ബംഗളൂരു: കർണാടകയിൽ നാളെ നടക്കാൻ ഇരിക്കുന്ന ‘ബെംഗളൂരു ബന്ദിന്’ മുന്നോടിയായി, ആകാശ എയർ തിങ്കളാഴ്ച ബെംഗളൂരുവിലെ തങ്ങളുടെ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. “2023 സെപ്തംബർ 26-ന് ബെംഗളൂരുവിൽ പ്രഖ്യാപിച്ച ബന്ദ് കാരണം, വിമാനത്താവളത്തിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്നതിനുള്ള പൊതുഗതാഗത സൗകര്യങ്ങളെ ബാധിച്ചേക്കാം. അതുകൊണ്ടുതന്നെ തടസ്സങ്ങളില്ലാത്ത അനുഭവം ഉറപ്പാക്കാൻ, അധിക യാത്രാ സമയം ആസൂത്രണം ചെയ്യാനും നിങ്ങളുടെ ആകാശ എയർ ഫ്ലൈറ്റ് പുറപ്പെടുന്നതിന് 3 മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തിച്ചേരാനും ഞങ്ങൾ ശുപാർശ ചെയ്യുന്നു. #TravelUpdate Due to the Bandh declared in Bengaluru…

Read More

ബംഗളൂരു: കർണാടകയിൽ നാളെ നടക്കാൻ ഇരിക്കുന്ന ‘ബെംഗളൂരു ബന്ദിന്’ മുന്നോടിയായി, ആകാശ എയർ തിങ്കളാഴ്ച ബെംഗളൂരുവിലെ തങ്ങളുടെ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. “2023 സെപ്തംബർ 26-ന് ബെംഗളൂരുവിൽ പ്രഖ്യാപിച്ച ബന്ദ് കാരണം, വിമാനത്താവളത്തിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്നതിനുള്ള പൊതുഗതാഗത സൗകര്യങ്ങളെ ബാധിച്ചേക്കാം. അതുകൊണ്ടുതന്നെ തടസ്സങ്ങളില്ലാത്ത അനുഭവം ഉറപ്പാക്കാൻ, അധിക യാത്രാ സമയം ആസൂത്രണം ചെയ്യാനും നിങ്ങളുടെ ആകാശ എയർ ഫ്ലൈറ്റ് പുറപ്പെടുന്നതിന് 3 മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തിച്ചേരാനും ഞങ്ങൾ ശുപാർശ ചെയ്യുന്നു. #TravelUpdate Due to the Bandh declared in Bengaluru…

Read More

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവല്ലെന്ന് ബസൻഗൗഡ പാട്ടീൽ യത്‌നാൽ

ബെംഗളൂരു : ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവല്ലെന്ന് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ബസൻഗൗഡ പാട്ടീൽ യത്‌നാൽ. സുഭാഷ് ചന്ദ്രബോസാണ് ആദ്യ പ്രധാനമന്ത്രിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒരു പൊതുപരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സമരരീതികളെയും ബി.ജെ.പി എം.എൽ.എ പരിഹസിക്കുന്നുണ്ട്. ”നിരാഹാര സമരം കൊണ്ടോ ഒരു കവിളിൽ അടിച്ചാൽ മറ്റേ കവിളും കാണിച്ചുകൊടുക്കുമെന്ന വാക്കുകൾ കേട്ടോ ഒന്നുമല്ല നമ്മൾക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന് ബാബാസാഹെബ് ഒരു പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസ് സൃഷ്ടിച്ച ഭയം കാരണമാണ് നമ്മൾക്കു സ്വാതന്ത്ര്യം കിട്ടിയത്. രണ്ടാം…

Read More

മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളുരു: മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മാത്തറ സ്വദേശി സി പി ഹൗസിൽ ആലിക്കോയ യുടെയും റൈഹാനത്തിൻ്റെയും മകൻ അലി റാഷിദ് ആണ് മരിച്ചത്. ജെ പി നഗറിലെ താമസ സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബി.ഡി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ കൺസൽട്ടന്റ് ജോലിയിൽ ആയിരുന്നു. അലി റാഷിദ് ഒറ്റയ്ക്കാണ് ഇവിടെ താമസിച്ചിരുന്നത്. ആൾ ഇന്ത്യ കെ എം സി സി പ്രവർത്തകർ സംഭവസ്ഥലത്ത് എത്തി പുട്ടനഹളളി പോലീസിൽ വിവരം അറിയിച്ചു. നിയമ നടപടികൾ പൂർത്തിയാക്കിയതിന് ശേഷം കിംസ്…

Read More

താംബരത്തു നിന്ന് മംഗളൂരൂവിലേക്ക് പ്രത്യേക ട്രെയിൻ; റിസർവേഷൻ ആരംഭിച്ചു 

ചെന്നൈ : യാത്രാത്തിരക്ക് കുറയ്ക്കാൻ താംബരത്തു നിന്ന് വെള്ളിയാഴ്ചകളിൽ മംഗളൂരുവിലേക്ക് പ്രത്യേക തീവണ്ടി. ഏറെക്കാലമായി മലബാറിലെ യാത്രക്കാർ ഉന്നയിച്ചിരിക്കുന്ന ആവശ്യമാണ് ഇപ്പോൾ യാഥാർഥ്യമായത്. പ്രത്യേക വണ്ടിയിലേക്ക് റിസർവേഷൻ തുടങ്ങി. എം.കെ. രാഘവൻ എം.പി. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ്ങിനെ കണ്ടപ്പോഴും ഈയാവശ്യം ഉന്നയിച്ചിരുന്നു. ഈ മാസം 29, ഒക്ടോബർ ആറ്, 13, 20, 27 ദിവസങ്ങളിൽ താംബരത്തു നിന്ന് ഉച്ചയ്ക്ക് 1.30-ന് പുറപ്പെടുന്ന വണ്ടി (06049) പിറ്റേദിവസങ്ങളിൽ രാവിലെ 7.30-ന് മംഗളൂരുവിലെത്തും. മംഗളൂരുവിൽ നിന്ന് ഈ മാസം 30, ഒക്ടോബർ ഏഴ്,…

Read More

ഉദയനിധി സ്റ്റാലിനെതിരെ അപകീര്‍ത്തികരമായ പരാമർശം ഹിന്ദു മുന്നണി നേതാവ് അറസ്റ്റിൽ 

ചെന്നൈ: തമിഴ്‌നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച്‌ ഹിന്ദു മുന്നണി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിഎംകെ ജില്ലാ നേതാവ് എ.സി മണി അരണി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ മഹേഷ് ഉദയനിധി സ്റ്റാലിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നാണ് പരാതി. മഹേഷിനെ വീട്ടില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. ശത്രുത വളര്‍ത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍, പ്രകോപനപരമായ പ്രസംഗം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Read More

ഭിന്നജാതിക്കാരായ ദമ്പതികൾക്കും കുഞ്ഞിനും ഊരുവിലക്ക്

ബെംഗളൂരു: മംഗളൂരുവിൽ ഇതര ജാതിക്കാരനായ ഭർത്താവിൽ പിറന്ന കുഞ്ഞുമായി നാടുവിടാൻ ബധിര-മൂക യുവതിക്ക് ഗ്രാമമുഖ്യരുടെ ശാസനം. ചിത്രദുർഗ ജില്ലയിലെ എൻ. ദേവനഹള്ളി ഗ്രാമത്തിലെ സവിത്രമ്മയാണ്  കുഞ്ഞുമായി ഊരുവിലക്ക് നേരിടുന്നത്. ജോലിസ്ഥലത്ത് നിന്ന് തന്നെപ്പോലെ ശ്രവണ-സംസാര വൈകല്യമുള്ള ആന്ധ്രപ്രദേശ് സ്വദേശി മണികാന്തനെ  ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുകയായിരുന്നു. 2021ൽ ആയിരുന്നു ഇവരുടെ വിവാഹം. റെഡ്ഡി വിഭാഗക്കാരനായ യുവാവും ഗ്രൻഡ ജോഗി വിഭാഗത്തിലെ യുവതിയും തമ്മിലുള്ള വിവാഹം ഗ്രാമമുഖ്യന്മാർ അംഗീകരിച്ചിരുന്നില്ല. സവിത്രമ്മയുടെ രക്ഷിതാക്കളിൽനിന്ന് 30,000 രൂപ പിഴയീടാക്കുകയും നവ ദമ്പതികളെ നാടുകടത്തുകയുമാണ് ചെയ്തത്. പിന്നീട് ഇരുവരും ബംഗളൂരുവിലെ ജോലിസ്ഥലത്താണ്…

Read More