ചെന്നൈ: നടൻ വിജയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് താരത്തിന്റെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം.
വിജയ്യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബുസി ആനന്ദാണ് മുന്നറിയിപ്പുമായി എത്തിയത്.
വിജയ് മക്കള്‍ ഇയക്കം ചുമതലക്കാരുടേതെന്ന പേരില്‍ ബി.ജെ.പി, ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികളുമായി വിജയ് സഖ്യമുണ്ടാക്കി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന തരത്തില്‍ പോസ്റ്ററുകള്‍ പ്രതൃക്ഷപ്പെട്ടിരുന്നു.
എന്നാല്‍ ഇത് വ്യാജമാണെന്നും വാര്‍ത്തക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ സംഘടനയില്‍ അംഗത്വം പോലുമില്ലാത്തവരാണെന്നും ആനന്ദ് വ്യക്തമാക്കി.
വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.