മിസോറാം: മിസോറാമില്‍ സ്‌കൂട്ടറിന്റെ പിന്‍സീറ്റ് യാത്രക്കാരനായി രാഹുല്‍ ഗാന്ധിയുടെ കറക്കം.
മുന്‍ മുഖ്യമന്ത്രി ലാല്‍ തന്‍ഹാവാലയെ കാണാനുള്ള യാത്രയാണ് രാഹുല്‍ സ്‌കൂട്ടറിലാക്കിയത്.
രാഹുലിന്റെ യാത്രയുടെ വീഡിയോ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
കഴിഞ്ഞ ദിവസം, ഐസ്വാളിലെ ചന്‍മാരില്‍ നിന്ന് രാജ് ഭവനിലേക്ക് രാഹുല്‍ പദയാത്ര നടത്തിയിരുന്നു.
വൈവിധ്യമാര്‍ന്ന ഭാഷകളും മതങ്ങളും സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും ബഹുമാനിക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന ഇന്ത്യ എന്ന ആശയം ആഘോഷിക്കാനാണ് ഭാരത് ജോഡോ യാത്ര നടത്തിയത്.
മണിപ്പൂരില്‍ ബിജെപി ആ ആശയം തകര്‍ത്തു. അവരെയും എംഎന്‍എഫിനെയും മിസോറാമില്‍ ഇത് ചെയ്യാന്‍ ഞങ്ങള്‍ അനുവദിക്കില്ല.-രാഹുല്‍ പറഞ്ഞു.
മിസോറാം നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള 39 സ്ഥാനാര്‍ത്ഥികളുടെ പട്ടികയും രാഹുല്‍ പുറത്തിറക്കി.
40 സീറ്റുള്ള മിസോറാം നിയമസഭയില്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മിസോ നാഷണല്‍ ഫ്രണ്ട് 26 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നു.
കോണ്‍ഗ്രസിന് അഞ്ചും ബിജെപിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്. നവംബര്‍ ഏഴിനാണ് മിസോറാമില്‍ തെരഞ്ഞെടുപ്പ്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.