Read Time:1 Minute, 27 Second
ചെന്നൈ: തമിഴ്നാട്ടിൽ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് കടയുടമയെ രക്ഷിക്കാൻ ഓടിയെത്തിയയാൾ ടയർ ദേഹത്ത് വീണ് മരിച്ചു.
അമിതമായി കാറ്റടിച്ചതിനെ തുടർന്നാണ് ടയർ പൊട്ടിത്തെറിച്ചത്.
പൊട്ടിത്തെറിയുടെ ആഘാതത്തിൽ വായുവിലേക്ക് ടയർ ഉയർന്നത് ശ്രദ്ധിക്കാതെ, കടയുടമയെ രക്ഷിക്കാൻ ഓടിയെത്തിയയാളുടെ ദേഹത്ത് ടയർ വന്നുവീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
സേലത്ത് ടയർ കടയിലാണ് സംഭവം. രാജ്കുമാർ ആണ് മരിച്ചത്.
ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് പഞ്ചർ കടയുടമയായ മോഹനസുന്ദരത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രാജ് കുമാർ അപകടത്തിൽപ്പെട്ടത്.
പൊട്ടിത്തെറിച്ചതിന് പിന്നാലെ 30 അടി മുകളിലേക്ക് ഉയർന്നുപൊങ്ങിയ ടയർ ദേഹത്ത് വീണാണ് രാജ്കുമാറിന് പരിക്കേറ്റത്.
പരിക്കേറ്റ മോഹനസുന്ദരത്തെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.