ഗോപി സുന്ദറുമായി ഏറെ നാൾ നീണ്ട ഒരു ലിവിങ് ടുഗെദർ ബന്ധം അവസാനിച്ചതിന്റെ പേരിൽ ഇന്നും സോഷ്യൽ മീഡിയയിൽ വേട്ടയാടപ്പെടുകയാണ് ഗായികയാണ് അഭയ ഹിരണ്മയി. തന്റെ വിശേഷങ്ങൾ എല്ലാം അഭയ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു പോസ്റ്റിന് താഴെ വന്ന കമന്റ് ആണ് വൈറൽ ആയിരിക്കുന്നത്. അഭയ ഇട്ട ഒരു പോസ്റ്റിന് താഴെ ഗോപി സുന്ദറിന്റെ കറിവേപ്പില എന്നാണ് ഒരാൾ ഇട്ട കമന്റ്. നിമിഷ നേരം കൊണ്ട് അതിന് മറുപടി അഭയ തന്നെ നൽകി. “ഞാൻ കറിവേപ്പിലയാണോ ചൊറിയണമാണോ എന്ന് നീ…
Read MoreDay: 20 October 2023
14 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ശില്പ ഷെട്ടിയും രാജ് കുന്ദ്രയും വേർപിരിയുന്നു?
14 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ നടി ശില്പ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും പിരിയുന്നുവെന്നു റിപ്പോർട്ട്. 2009ലാണ് ശില്പയും രാജ് കുന്ദ്രയും വിവാഹിതരായത്. കുന്ദ്രയുടെ ജീവിതത്തിൽ കേസും കാര്യങ്ങളും ഉണ്ടായിട്ടും പാറപോലെ കൂടെ നിന്നയാളാണ് ശില്പ. കുന്ദ്രയുടെ ജീവിതകഥ പറയുന്ന ചിത്രമായ UT 69 ഇറങ്ങാൻ പോകുന്ന വേളയിലാണ് ഞെട്ടിക്കുന്ന തരത്തിൽ ഇത്തരമൊരു റിപ്പോർട്ട് പുറത്തുവരുന്നത്. കുന്ദ്രയുടെ ഒരു ട്വീറ്റ് ആണ് എല്ലാത്തിനും തിരികൊളുത്തിയത്. ശില്പയുടെ പേര് പറഞ്ഞിട്ടില്ല എങ്കിലും, ഉള്ളടക്കം ഒന്നാണ്. ‘ഞങ്ങൾ പിരിഞ്ഞു. പ്രയാസകരമായ ഈ ഘട്ടത്തിൽ ഞങ്ങൾക്ക് സമയം അനുവദിക്കണം’…
Read Moreവിഎസിന് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: കേരള മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹം ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെയെന്ന് ആശംസിച്ചു. “മുൻ കേരള മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ ജിയുടെ ജന്മദിനത്തിന്റെ പ്രത്യേക അവസരത്തിൽ ആശംസകൾ. പതിറ്റാണ്ടുകളായി അദ്ദേഹം കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു. അദ്ദേഹവുമായുള്ള എന്റെ ഇടപെടലുകൾ ഞാൻ ഓർക്കുന്നു. പ്രത്യേകിച്ച് ഞങ്ങൾ രണ്ട് പേരും അതത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിആയിരിക്കുമ്പോൾ. അദ്ദേഹം ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെ, പ്രധാനമന്ത്രി മോദി എക്‌സിൽ പോസ്റ്റ് ചെയ്തു.
Read Moreസാമ്പാർ എരിവുള്ളതാണെന്ന പരാതി പറഞ്ഞ പിതാവിനെ കൊലപ്പെടുത്തി മകൻ
ബെംഗളൂരു: തയ്യാറാക്കിയ സാമ്പാർ എരിവുള്ളതാണെന്ന പരാതി പറഞ്ഞ പിതാവിനെ കൊലപ്പെടുത്തി മകൻ. കർണാടകയിലെ കുടകിലെ വിരാജ്പേട്ട് താലൂക്കിലെ നംഗല ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. സി കെ ചിട്ടിയപ്പ (63) ആണ് മരിച്ചത്. ഇയാളുടെ മകൻ ദർശൻ തമ്മയ്യ (38) ആണ് അറസ്റ്റിലായത്. ചിട്ടിയപ്പയുടെ ഭാര്യ നേരത്തെ മരിച്ചിരുന്നു. മൂത്തമകനും മരുമകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബന്ധുവീട്ടിൽ ആയിരുന്നു. അതുകൊണ്ട് അവിവാഹിതനായ മകൻ ദർശൻ തമ്മയ്യ ആണ് ഭക്ഷണം തയ്യാറാക്കിയിരുന്നു. ബുധനാഴ്ച രാത്രിയാണ് മകൻ തയ്യാറാക്കിയ സാമ്പാറിൽ അമിതമായി മുളക് അടങ്ങിയതായി ചിട്ടിയപ്പ പരാതിപ്പെട്ടത്.…
Read Moreകൈക്കൂലി വാങ്ങുന്നതിനിടെ പിഡബ്ല്യൂഡി എഞ്ചിനീയർ അറസ്റ്റിൽ
ബെംഗളുരു: പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയറെ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു ബൊണ്‍ഡെല്‍ ഓഫീസിലെ ഗുണനിലവാരം പരിശോധന വിഭാഗം ജൂനിയര്‍ എഞ്ചിനിയര്‍ റോണാള്‍ഡ് റോബൊയെയാണ് അറസ്റ്റ് ചെയ്തത്. കരാറുകാരൻ പ്രഭാകര്‍ നായ്കിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ലോകായുക്ത ഒരുക്കിയ കെണിയില്‍ എഞ്ചിനീയര്‍ കുടുങ്ങുകയായിരുന്നു. ബെല്‍ത്തങ്ങാടി താലൂക്കില്‍ രണ്ട് പട്ടികജാതി,വര്‍ഗ കോളനികളിലെ പ്രവൃത്തികളുടെ പരിശോധന റിപ്പോര്‍ട്ട് നല്‍കുന്നതിന് 22,000 രൂപയാണ് എഞ്ചിനീയര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. കരാറുകാരന്റെ പരാതി സ്വീകരിച്ച് ലോകായുക്ത പോലീസ് സൂപ്രണ്ട് സി.എ.സൈമന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുകയും അടയാളപ്പെടുത്തിയ നോട്ടുകളുമായി കരാറുകാരനെ പിഡബ്ല്യുഡി…
Read Moreകാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു
ബെംഗളൂരു : മൈസൂരു മോളെയൂരുവിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. നാദഹള്ളി സ്വദേശിയായ ചിക്കെഗൗഡയാണ് (65)മരിച്ചത്. വനമേഖലയോടുചേർന്നുള്ള കൃഷിയിടത്തിൽനിന്ന് മടങ്ങുന്നതിനിടെ ചിക്കെഗൗഡ ആനയുടെ മുന്നിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടെങ്കിലും ഇദ്ദേഹത്തിന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ചിക്കെഗൗഡ സംഭവസ്ഥലത്തുതന്നെ മരിച്ചു. കാട്ടാനനാട്ടിലിറങ്ങി നാശംവിതയ്ക്കുന്ന പ്രദേശങ്ങളിലൊന്നാണ് മോളെയൂരു. ഇത് തടയാൻ വൈദ്യുതവേലി സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ വനംവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടികളുണ്ടായില്ല. അതേസമയം, മരണം സംഭവിച്ചിട്ടും വനംവകുപ്പിലെ മുതിർന്നഉദ്യോഗസ്ഥർ സ്ഥലത്തെത്താൻ തയ്യാറായില്ലെന്നും ആരോപണമുണ്ട്. വൈദ്യുതവേലി സ്ഥാപിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുയർത്തി വനം വകുപ്പ് ഓഫീസിനുമുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.
Read Moreപുതിയ ഫീച്ചറുമായി വാട്സ്ആപ്പ്; ഒരു ആപ്പിൽ രണ്ട് അക്കൗണ്ട്
മള്‍ട്ടിപ്പിള്‍ അക്കൗണ്ട് ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. ഒരു വാട്സ്ആപ്പ് ആപ്പില്‍ ഇനി വ്യത്യസ്ത അക്കൗണ്ടുകള്‍ ഒരേസമയം ലോഗിന്‍ ചെയ്യാനാവും. ഈ അക്കൗണ്ടുകള്‍ മാറി മാറി ഉപയോഗിക്കാം. രണ്ട് അക്കൗണ്ടുകള്‍ക്കും വെവ്വേറെ പ്രൈവസി സെറ്റിങ്സും നോട്ടിഫിക്കേഷന്‍ സെറ്റിങ്സും ഉണ്ടാകും. വാട്സ്ആപ്പിന്റെ ബീറ്റാ പതിപ്പുകളിലും സ്റ്റേബിള്‍ വേര്‍ഷനിവും ഈ അപ്ഡേറ്റുകള്‍ എത്തിയിട്ടുണ്ട്. താമസിയാതെ എല്ലാ ഉപയോക്താക്കൾക്കും വാട്സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ ലഭ്യമാകും. നിലവില്‍ രണ്ട് സിം കാര്‍ഡുകളുണ്ടെങ്കില്‍ വാട്സ്ആപ്പിന്റെ ക്ലോണ്‍ ആപ്പ് എടുത്താണ് പലരും ലോഗിന്‍ ചെയ്യാറുള്ളത്. പുതിയ ഫീച്ചര്‍ എത്തുന്നതോടെ ഉപഭോക്താക്കള്‍ക്ക് ഒരേ ആപ്പില്‍ തന്നെ…
Read Moreലോകകപ്പ് മത്സരങ്ങൾ; ബെംഗളൂരുവിൽ ഒക്‌ടോബർ മുതൽ നവംബർ വരെ അധിക ബസ് സർവീസുകൾ; തീയതികളും റൂട്ടുകളും പരിശോധിക്കുക
ബെംഗളൂരു: ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ലോകകപ്പ് 2023 ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ അധിക ബസ് സർവീസ് നടത്താൻ തീരുമാനിച്ച് ബിഎംടിസി. ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്നതിനാൽ ഉണ്ടാകാൻ പോകുന്ന ജനത്തിരക്ക് കണക്കിലെടുത്ത് 2023 ഒക്ടോബർ, നവംബർ മാസങ്ങളിലെ നിശ്ചിത ദിവസങ്ങളിൽ അതായത് ഒക്ടോബർ 20, 26 ഒക്ടോബർ, 4 നവംബർ, നവംബർ 9, നവംബർ 12 എന്നീ ദിവസങ്ങളിൽ ബസ് സർവീസ് നടത്താനുള്ള തീരുമാനം ബിഎംടിസി സെൻട്രൽ ഓഫീസിൽ നിന്ന് അടുത്തിടെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചത്. ‘ഗതാഗതക്കുരുക്കിൽ മടുത്തോ? പാർക്കിംഗ് പ്രശ്നം? ഡ്രൈവിംഗ്…
Read Moreമെട്രോയേക്കാള്‍ വേഗം, 15 മിനിറ്റ് ഇടവിട്ട് ട്രെയിനുകള്‍; നമോ ഭാരതിന് തുടക്കം
ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ സെമി സ്പീഡ് റീജിയണല്‍ റെയില്‍ സര്‍വീസായ റാപിഡ് എക്‌സിന് നമോ ഭാരത് എന്നു നാമകരണം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം നാളെ മുതല്‍ പൊതുജനങ്ങള്‍ക്കായി സര്‍വീസ് തുടങ്ങും. ഡല്‍ഹി-ഗാസിയാബാദ്- മീററ്റിലാണ് റീജിയണല്‍ റെയില്‍ സര്‍വീസ് ഇടനാഴിയുള്ളത്. നിലവില്‍ അഞ്ച് സ്‌റ്റേഷനുകളിലാണ് ട്രെയിന് സ്‌റ്റോപ്. ഷാഹിബാബാദ്, ഗാസിയാബാദ്, ഗുല്‍ധര്‍, ദുഹയ് തുടങ്ങിയ ഡിപ്പോകളില്‍ നിന്നാണ് സര്‍വീസ്. 160 കിലോമീറ്ററാണ് പരമാവധി വേഗം. നിലവില്‍ അത്രയും വേഗത്തില്‍ സര്‍വീസ് നടത്തില്ല. രാവിലെ 6 മുതല്‍ 11 മണിവരെയാണ് ട്രെയിന്‍ സമയം. ഓരോ 15 മിനിറ്റ്…
Read More20 ലക്ഷം കെട്ടിവച്ചാൽ ജയപ്രദയ്ക്ക് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി
ചെന്നൈ: നടിയും മുൻ എംപിയുമായ ജയപ്രദയുടെ തടവ് ശിക്ഷ റദ്ദാക്കാൻ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടതി. തിയറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടയ്‍ക്കാത്തതിനാലാണ് ശിക്ഷ. ചെന്നൈ എഗ്‍മോർ കോടതിയില്‍ നേരിട്ട് ഹാജരാകാനും മദ്രാസ് ഹൈക്കോടതി ജയപ്രദയോട് ആവശ്യപ്പെട്ടു. 15 ദിവസത്തിനകം 20 ലക്ഷം രൂപ കെട്ടിവച്ചാൽ ജാമ്യം നല്‍കാമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ചെന്നൈ എഗ്‍മോർ കോടതിയാണ് കഴിഞ്ഞ ഓഗസ്റ്റില്‍ ജയപ്രദയ്ക്ക് ആറ് മാസം തടവ് ശിക്ഷ വിധിച്ചത്.
Read More