വിഎസ് @100; നൂറ്റാണ്ടിന്റെ നിറവില്‍ ജനനായകൻ

0 0
Read Time:3 Minute, 28 Second

തിരുവനന്തപുരം: രളത്തിന്റെ പ്രിയപ്പെട്ട വി.എസ് ഇന്ന് നൂറ്റാണ്ടിന്റെ നിറവില്‍. മുഖ്യമന്ത്രിയായി പ്രതിപക്ഷ നേതാവായി എതിരാളികളുടെ പോലും അത്തർ ഏറ്റുവാങ്ങിയ സംശുദ്ധ രാഷ്ട്രീയ പ്രതിനിധിയായിരുന്നു വി.എസ് അച്ചുദാനന്തൻ.

വി.എസ് സന്ധിയില്ലാ സമരകാലത്തിന്റെ മറുപേരായി. വി.എസിന് പിന്നിലുള്ളത് അനുഭവങ്ങളുടെ കടലും നമുക്ക് മുന്നിലുള്ളത് ആ സാഗരത്തിന്റെ സമരത്തിരയിളക്കങ്ങളുമാണ്. സാര്‍ഥകമായ ആ കാലമിപ്പോള്‍ ഒരു നൂറ്റാണ്ട് തികയ്ക്കുകയാണ്.

2007ൽ മുഖ്യമന്ത്രിയായിരിക്കെ മൂന്നാറിനെ കൈയേറ്റങ്ങളിൽ നിന്ന് മോചിപ്പിക്കാനുള്ള കഠിനമായ ദൗത്യം ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലും (എൽഡിഎഫ്) അദ്ദേഹത്തിന്റെ സ്വന്തം പാർട്ടിയായ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിലും (സിപിഐഎം) നിന്ന് ഉയർന്ന എതിർപ്പിന്റെ മതിലുകൾ തകർത്തു. ഭരണ സഖ്യത്തെ നയിച്ച ജനനായകനായിരുന്നു അദ്ദേഹം.

2019ലെ ഒരു സ്‌ട്രോക്ക് വിഎസിനെ പൊതുവെളിച്ചത്തിൽ നിന്ന് പതുക്കെ പതുക്കെ മകന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് വലിച്ചിഴച്ചു. 1940 കളുടെ തുടക്കത്തിൽ കുട്ടനാട്ടിലെ കർഷകരെ അണിനിരത്തി, ന്യായമായ കൂലി ആവശ്യപ്പെട്ട് ട്രേഡ് യൂണിയൻ രാഷ്ട്രീയത്തിൽ പല്ല് മുറിച്ച ഒരാൾ മുതൽ, വിഎസിന്റെ രാഷ്ട്രീയ വീക്ഷണത്തിന്റെ കേന്ദ്രബിന്ദു ഭൂമിയും അനുബന്ധ തൊഴിലുകളും ആയിരുന്നു.

കേരളത്തിലെ ഏറ്റവും പ്രബലമായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഏറ്റവും മുതിര്‍ന്ന നേതാവ് എന്നതിനപ്പുറം ആലപ്പുഴയിലെ ഒരു സാധാരണ തയ്യല്‍ തൊഴിലാളിയില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളായി മാറിയ വിഎസിന്റെ ഒരു നൂറ്റാണ്ട് കാലത്തെ ജീവിതം നമ്മുടെ നാടിന്റെ കൂടി ചരിത്രമാണ്.

പൊതുസമൂഹത്തിന്റെ മനസില്‍ ഇത്രയും രൂപാന്തരപ്രാപ്തിയുണ്ടായ ഒരു നേതാവ് കേരളത്തിന്‍റെ സാംസ്ക്കാരിക ചരിത്രത്തില്‍ ഇല്ല.
ഏകാഗ്രമായ ഒരു ദിശാസൂചിപോലെ വി.എസ് നിലയുറപ്പിച്ചപ്പോള്‍ കണ്ണാടിക്കൂട്ടിലിരുന്ന് കല്ലെറിയുന്നവര്‍ക്ക് ആപത്തു മനസ്സിലായി.

സംഘബലത്തെ ചങ്കൂറ്റംകൊണ്ടു നേരിടാമെന്ന് തെളിയിച്ച വി.എസിന് പാര്‍ട്ടിക്കുപുറത്തുനിന്ന് കിട്ടിയ പിന്തുണ അദ്ദേഹത്തിന്‍റെതന്നെ പ്രതീക്ഷകളെ കവിഞ്ഞുപോയി. പ്രതിപക്ഷനേതാവായി, മുഖ്യമന്ത്രിയായി, ജനനേതാവായി വി.എസ് പകര്‍ന്നാടി.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts