ലോഡ് ഷെഡ്ഡിങ് അവസാനിപ്പിക്കണം; മുതലയുമായി വൈദ്യുതി വിതരണ ഓഫീസിൽ എത്തി കർഷകൻ 

0 0
Read Time:1 Minute, 51 Second

ബെംഗളൂരു: ലോഡ് ഷെഡ്ഡിങ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യത്യസ്ത പ്രതിഷേധവുമായി കര്‍ഷകര്‍.

ഹുബ്ലി വൈദ്യുതി വിതരണ കമ്പനിയുടെ ഓഫീസിലേക്ക് മുതലയുമായി എത്തിയാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്.

ഉദ്യോഗസ്ഥരുടെ മുന്നില്‍ മുതലയെ വച്ച് ലോഡ് ഷെഡ്ഡിങ്ങിന് ഉടന്‍ പരിഹാരം കാണണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

വിജയപുര ജില്ലയിലാണ് സംഭവം. കൃഷിയിടത്തില്‍ നിന്ന് പിടിച്ച മുതലയെയാണ് വൈദ്യുതി വിതരണ കമ്പനിയുടെ ഓഫീസില്‍ കര്‍ഷകര്‍ എത്തിച്ചത്.

രാത്രിയിലെ ലോഡ് ഷെഡ്ഡിങ് കാരണം വൈദ്യുതി ഇല്ലാതെ വരുമ്പോള്‍ ആരെയെങ്കിലും പാമ്പോ, തേളോ, മുതലയോ കടിച്ചാല്‍ ആര് സമാധാനം പറയുമെന്ന് കര്‍ഷകര്‍ ചോദിച്ചു.

അതുകൊണ്ട് ഇതിന് ഉടന്‍ തന്നെ പരിഹാരം കാണണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ മുതലയെ നിര്‍ത്തിയായിരുന്നു പ്രതിഷേധം.

പകല്‍ സമയത്ത് മണിക്കൂറുകളോളം വൈദ്യുതി ഇല്ലാത്തത് കൃഷിയെ കാര്യമായി ബാധിക്കുന്നുണ്ട്.

വെയിലത്ത് വിളകള്‍ കരിഞ്ഞുണങ്ങുന്നത് ഒഴിവാക്കാന്‍ തടസ്സമില്ലാതെ വൈദ്യുതി ലഭിക്കുന്ന സാഹചര്യം ഒരുക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.

പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി മുതലയെ പിടികൂടി സുരക്ഷിതമായ സ്ഥലത്ത് വിട്ടയയ്ക്കുകയായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts