ബെംഗളൂരു: അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ . കടേലുവിന് സമീപം കൊണ്ടേല ഗ്രാമത്തിലെ ദുർഗ നഗറിൽ രത്‌ന ഷെട്ടി ആണ് മരിച്ചത്. വീട്ടിലെ മുറിയിൽ അസ്വാഭാവികമായ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊലപാതകക്കുറ്റം ചുമത്തി ഇവരുടെ മകനെ ബജ്‌പെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രവിരാജ് ഷെട്ടി (33) ആണ് അറസ്റ്റിലായത്. കടീലു ദുർഗ നഗറിൽ മകൻ രവിരാജിനൊപ്പമായിരുന്നു രത്‌ന ഷെട്ടി താമസിച്ചിരുന്നത്. ഗിഡിഗെരെ പള്ളിക്ക് സമീപമുള്ള ബാലകൃഷ്ണയുടെ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു. അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച ജോലിക്ക് പോയിരുന്നില്ല. ഇതിനിടെ രവിരാജ് ഷെട്ടി അമ്മയോടൊപ്പം…
Read MoreMonth: October 2023
ബിഗ് ബോസ് താരം രജിത്കുമാറിന് തെരുവുനായയുടെ കടിയേറ്റു
പത്തനംതിട്ട: പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനെത്തിയ സിനിമ– ടിവി താരം രജിത്കുമാറിനു തെരുവുനായയുടെ കടിയേറ്റു. ഷൂട്ടിങ്ങിനു മുൻപായി രാവിലെ നടക്കാൻ ഇറങ്ങിയപ്പോഴാണു രജിത്കുമാറിനു നേരെ തെരുവുനായ് ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്നവർ ഉടനെ അദ്ദേഹത്തെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. മൂന്നു നായ്ക്കൾ ഒരുമിച്ചെത്തിയായിരുന്നു ആക്രമണം. ഒരു നായ രജിത്കുമാറിന്റെ കാലിൽ കടിച്ചുതൂങ്ങി. അടുത്തുണ്ടായിരുന്നു മറ്റു 2 പേരെയും നായ്ക്കൾ കടിച്ചു. കടിയേറ്റവരെല്ലാം ചികിത്സ തേടി. പരിക്ക് ഗുരുതരമല്ല.
Read Moreവീരഭദ്ര നഗറിൽ തീപിടിത്തം; ഗാരേജിലെ ബസുകൾ കത്തി നശിച്ചു
ബെംഗളൂരു: വീരഭദ്ര നഗരത്തിലെ ഗാരേജിൽ തീ പിടിത്തത്തിൽ നിരവധി ബസുകൾ കത്തി നശിച്ചു. എസ് വി കോച്ച് എന്ന് പേരിട്ടിരിക്കുന്ന ഗാരേജിൽ പുതിയതും പഴയതുമായ ബസ് എഞ്ചിനുകൾക്ക് ബോഡി ഫിറ്റ് ചെയ്യുന്ന ജോലിയാണ് നടന്നത്. പെട്ടെന്ന് പ്രത്യക്ഷപ്പെട്ട തീ ഗാരേജിൽ ഉണ്ടായിരുന്ന ബസുകൾ കത്തി നശിക്കാൻ ഇടയായതായി പറയുന്നു. നിരവധി ബസുകൾ അഗ്നിക്കിരയായിട്ടുണ്ട്, ഇത് കൂടുതൽ പടരാൻ സാധ്യതയുണ്ട്. നിലവിൽ രണ്ട് ഫയർ എഞ്ചിനുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Read Moreയുവതിയെ കടിച്ച നായക്കെതിരെ പരാതി നൽകിയതിന് യുവാവ് യുവതിയുടെ ബൈക്ക് കത്തിച്ചു
ബെംഗളൂരു: യുവതിയുടെ രണ്ട് മോട്ടോർ ബൈക്കുകൾ കത്തിച്ച സംഭവത്തിൽ ഒരാളെ സിറ്റി പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ഇയാൾക്കും ഇയാളുടെ വളർത്തുനായയ്ക്കുമെതിരെ പരാതി നൽകിയത്തിൽ പ്രതികാരമായാണ് യുവാവാവ് യുവതിയുടെ ബൈക്കുകൾ കത്തിച്ചത്. പുഷ്പ എന്ന യുവതിയുടെ ഉടമസ്ഥതയിലുള്ള രണ്ട് ബൈക്കുകളാണ് കോതനൂർ സ്വദേശി നഞ്ചുണ്ട ബാബു കത്തിച്ചത്. ഒക്‌ടോബർ 23നായിരുന്നു സംഭവം. പുഷ്പയുടെ പരാതിയിൽ കോതനൂർ പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നഞ്ചുണ്ട ബാബുവിന്റെ വളർത്തുനായ കടിച്ചുവെന്ന് ആരോപിച്ച് പുഷ്പ നേരത്തെ പരാതി നൽകിയിരുന്നു. തന്റെ നായയ്‌ക്കെതിരെ പരാതി…
Read Moreചെറിയ അപ്പാർട്ടുമെന്റുകളുടെ വൈദ്യുതി നിരക്ക് കുറച്ച് തമിഴ്നാട് സർക്കാർ; വിശദാംശങ്ങൾ ഇവിടെ പരിശോധിക്കുക
ചെന്നൈ: ചെറുകിട അപ്പാർട്ട്‌മെന്റുകളിലെ കോമൺ യൂട്ടിലിറ്റികളുടെ വൈദ്യുതി നിരക്ക് കഴിഞ്ഞ സെപ്റ്റംബറിൽ യൂണിറ്റിന് എട്ട് രൂപയായി വർധിപ്പിച്ചത് യൂണിറ്റിന് 5.50 രൂപയായി കുറയ്ക്കുമെന്ന് തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തമിഴ്‌നാട് സർക്കാർ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി നിരക്ക് വർധിപ്പിച്ചിരുന്നു. കൂടാതെ അപ്പാർട്‌മെന്റ് പബ്ലിക് യൂട്ടിലിറ്റി കണക്ഷൻ റസിഡൻഷ്യൽ അക്കൗണ്ടിൽ നിന്ന് വാണിജ്യ അക്കൗണ്ടിലേക്ക് മാറ്റാൻ അന്ന് ഉത്തരവിട്ടിരുന്നു. ഇതോടെ 100 യൂണിറ്റ് സൗജന്യ വൈദ്യുതി ഓഫർ റദ്ദാക്കുകയും വൈദ്യുതി ബില്ലും വർധിക്കുകയും ചെയ്തു. അതുപോലെ, ഈ ജൂലൈയിൽ അപ്പാർട്ട്‌മെന്റ് പബ്ലിക്…
Read Moreമലയാളത്തിന്റെ പ്രിയ നടൻ ലുക്മാന്‍ അവറാന്‍ എവറസ്റ്റ് കീഴടക്കി
കൊച്ചി: മികച്ച കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധ നേടിയ താരമാണ് ലുക്മാന്‍ അവറാന്‍. ഇപ്പോള്‍ എവറസ്റ്റ് കീഴടക്കിയിരിക്കുകയാണ് ലുക്മാന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രത്തിലൂടെയാണ് സ്വപ്‌ന നേട്ടത്തേക്കുറിച്ച് ലുക്മാന്‍ ആരാധകരെ അറിയിച്ചത്. https://www.instagram.com/lukman_avaran/?utm_source=ig_embed&ig_rid=3f3b4b67-5842-4b45-a977-4f60dd9c6e4f എവറസ്റ്റിന്റെ ബേസ് ക്യാമ്ബിലാണ് താരം എത്തിയത്. മിഷന്‍ അക്കംബ്ലിഷ്, ഏവറസ്റ്റ് ബേസ് ക്യാമ്ബ് കീഴടക്കി- എന്ന അടിക്കുറിപ്പിലാണ് ഏവറസ്റ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം പങ്കുവച്ചത്. സംവിധായകനായ ഖാലിദ് ഉസ്മാന്‍, ഷൈജു ഖാലിദ്, പരാരി മുഹ്‌സിന്‍, ഫോട്ടോഗ്രാഫര്‍ ഷിനിഹാസ്, സനു സലിം എന്നിവരും ലുക്മാനൊപ്പമുണ്ടായിരുന്നു. കൊറോണ ധവാന്‍ ആയിരുന്നു താരം നായകനായി എത്തിയ…
Read Moreബി.എം.ടി.സി. ബസിടിച്ച് അപകടത്തിൽ രണ്ടുമരണം
ബെംഗളൂരു : വ്യത്യസ്ത അപകടങ്ങളിൽ ബി.എം.ടി.സി. ബസ്സടിച്ച് രണ്ടുമരണം. അരക്കെരെയിലും ഗോവിന്ദരാജ നഗരത്തിലുമാണ് അപകടങ്ങളുണ്ടായത്. അരക്കരെയിൽ ബി.എം.ടി.സി. ബസ് റോഡിലൂടെ നടന്നുപോകുന്ന യുവതിയെ ഇടിക്കുകയായിരുന്നു. പ്രദേശവാസികൾ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹുളിമാവ് സ്വദേശി വീണ (27) ആണ് അപകടത്തിൽ മരിച്ചത് . ഗോവിന്ദരാജ നഗരത്തിൽ ബസ് സ്‌കൂട്ടറിലിറങ്ങിയതിനെ തുടർന്ന് സ്‌കൂട്ടർയാത്രികനായ കുമാർ (45) ആണ് മരിച്ചത്. അന്നപൂർണ നഗർ സ്വദേശിയായ ഇദ്ദേഹം പൂവാങ്ങാൻ കെ.ആർ. മാർക്കറ്റിലേക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് സ്കൂട്ടറിന് പിറകിൽ ബസ്സടിച്ചത്. റോഡിലേക്ക് തലയടിച്ചുവീണ കുമാർ സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ടു…
Read Moreനടി രഞ്ജുഷ മേനോൻ തൂങ്ങി മരിച്ച നിലയിൽ
തിരുവനന്തപുരം: നടി രഞ്ജുഷ മേനോൻ വീടിനുള്ളിൽ മരിച്ച നിലയിൽ. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ളാറ്റിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാട്, സിറ്റി ഓഫ് ഗോഡ് തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. സൂര്യ ടിവിയിലെ ആനന്ദരാഗം, കൗമുദിയിലെ വരന്‍ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.
Read Moreസംസ്ഥാനത്തുടനീളം ലോകായുക്ത റെയ്ഡ്
ബെംഗളൂരു: ബെംഗളൂരു നഗരമുൾപ്പെടെ സംസ്ഥാനത്തുടനീളം ലോകായുക്ത ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. സർക്കാർ ഉദ്യോഗസ്ഥരുടെ വസതികളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയതിന്റെ രേഖകൾ ലോകായുക്ത ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.
Read Moreആക്രമിക്കാൻ ശ്രമിക്കുന്നതിടെ ഗുണ്ടാ നേതാവിനെ പോലീസ് വെടിവച്ച് വീഴ്ത്തി
ബെംഗളൂരു : കസ്റ്റഡിയിൽ ഉണ്ടായിരുന്ന പ്രതിയെ പോലീസ് വെടിവെച്ചുവീഴ്ത്തി പിടികൂടി. കുപ്രസിദ്ധ ഗുണ്ട ഷെയ്ഖ് നാംദാർ ഹുസൈനെയാണ് ഹൊസൂർ പോലീസ് കാലിൽ വെടിവെച്ച് പിടികൂടിയത്. കർണാടകം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ വിവിധകേസുകളിൽ പ്രതിയാണ് ഷെയ്ഖ് നാംദാർ ഹുസൈൻ. വധശ്രമക്കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ ശനിയാഴ്ച പിടികൂടിയത്. ഞായറാഴ്ച രാവിലെ ബാഗലൂർ റോഡിലെത്തിച്ച് തെളിവെടുപ്പ് നടക്കുമ്പോഴാണ് പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. ഇതോടെ പോലീസ് ഇയാളുടെ മുട്ടിന് താഴെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
Read More