ബിഗ് ബോസ് ഷോയിൽ എത്തിയതോടെ എന്നും ഒരു ചർച്ച വിഷയമായ സെലിബ്രിറ്റി ആണ് പേർളി മാണി.
തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് താരം. അത്തരത്തിൽ തന്റെ ഗർഭകാലം ഏറെ ആഘോഷമാക്കിയ താരമാണ് പേളി മാണി.
ആദ്യ വിവാഹ വാർഷികത്തിന് പിന്നാലെയാണ് താൻ ഗർഭിണിയാണെന്ന് പുറംലോകത്തോട് പറയുന്നത്. ശേഷം ഗർഭകാലത്തെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായി.
ഓരോ ദിവസവും പേളിയുടെ വിശേഷങ്ങൾ ചർച്ചയായി എന്നതും ശ്രദ്ധേയമാണ്. മൂത്ത മകൾ നില ഒരു ചേച്ചിയാകുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ പേളിയും ഭർത്താവ് ശ്രീനിഷ് അരവിന്ദും.
നിലയുടെ ജനനത്തിന് മുമ്പ് എന്തൊക്കെ ആഘോഷങ്ങൾ നടത്തിയോ അതുപോലെ തന്നെയാണ് രണ്ടാമത്തെ കുഞ്ഞിനെയും കുടുംബം വരവേൽക്കുന്നത്.
ഇപ്പോഴിതാ വളകാപ്പിൻറെ ചിത്രങ്ങളാണ് പേളി തൻറെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്. നിറവയറിൽ പട്ടുസാരി ധരിച്ച് സുന്ദരിയായിരിക്കുകയാണ് പേളി.
‘ഞങ്ങൾ വീണ്ടും വിവാഹിതരായി’ എന്ന് തമാശരൂപേണ കുറിച്ചാണ് പേളി ശ്രീനിഷിനൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
അമ്മ പേളിയുടെ സാരിയോട് മാച്ചിങ് ആകുന്ന രീതിയിൽ പച്ചയും പിങ്കും കലർന്ന സ്‌കേർട്ടും ടോപ്പുമായിരുന്നു നിലയുടെ വേഷം. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാറാണ് പേളിയെ ഒരുക്കിയത്.