Read Time:51 Second
ബെംഗളൂരു : ദീപാവലി ആഘോഷത്തിന് മുന്നോടിയായി പടക്കവില്പനയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബിബിഎംപി . 70 മൈതാനങ്ങളിൽ 426 താൽക്കാലിക പടക്കകടകൾക്ക് അനുമതി നൽകി .
ലഭിച്ച അപേക്ഷകളെല്ലാം പോലീസ് പരിശോധിച്ചു സുരക്ഷ ഉറപ്പുവരുത്തിയതിനുശേഷമാണ് അനുമതി നൽകിയത് .
കടകൾ നിരീക്ഷണത്തിലായിരിക്കുമെന്നുo അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ സജ്ജമാണെന്നും പോലീസ് പറഞ്ഞു .
അതിബെലയിൽ പടക്ക ഗോഡൗണിൽ ഉണ്ടായ തീപിടുത്തത്തിൽ 17 പേർ മരിച്ച സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത് .