എഴുപതു വയസ്സുകരിയുടെ അണ്ഡാശയത്തിനുള്ളിൽ നിന്നും ആറു കിലോ തൂക്കo വരുന്ന മുഴ നീക്കം ചെയ്തു

കാഞ്ഞിരപ്പള്ളി: എഴുപതു വയസ്സുള്ള ഒരു സ്ത്രീയുടെ അണ്ഡാശയത്തിനുള്ളിൽ നിന്നും 5.865 കിലോഗ്രാം തൂക്കം വരുന്ന മാംസപിണ്ഡo കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ജനറൽ ആശുപത്രിയിലെ ഡോക്ടർമാരായ പ്രശാന്ത്, രേഖാ, അരുൺകുമാർ, നേഴ്സിംഗ് അസിസ്റ്റൻറ്റ് മഞ്ജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഈ സ്ത്രീയുടെ വയറിനുളളിൽ വേദന അനുഭവപ്പെട്ടതോടെയാണു് ജനറൽ ആശുപത്രിയിലെ ഡോക്ടടർമാരെ സമീപിച്ചതും തുടർന്ന് ഓപ്പറേഷൻ നടത്തുകയുമായിരുന്നു.

Read More

‘ബെംഗളൂരു സൗത്ത്’ എന്ന് പുനർനാമകരണം ചെയ്യാൻ നിർദേശം; രാമനഗരയിലെ ഭൂമി വില കുതിച്ചുയരുന്നു

ബംഗളൂരു: രാമനഗര ജില്ലയെ ബംഗളൂരു സൗത്ത് അല്ലെങ്കിൽ നവ ബംഗളൂരു എന്ന് പുനർനാമകരണം ചെയ്യാനുള്ള കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ നിർദ്ദേശത്തിന് പിന്നാലെ ഇവിടെ ഭൂമിയുടെ വില ഗണ്യമായി വർധിച്ചു.  കഴിഞ്ഞയാഴ്ച പുനർനാമകരണ നിർദ്ദേശം പ്രഖ്യാപിച്ചതിന് ശേഷം ഭൂമിയുടെ വില 20 ശതമാനത്തിനും 50 ശതമാനത്തിനും ഇടയിൽ ഉയർന്നതായി റിയൽ എസ്റ്റേറ്റ് ഡീലേഴ്‌സ് പറയുന്നു. ജോലിക്കായി ബംഗളൂരുവിലേക്ക് മാറിയ നാട്ടുകാരിൽ നിന്നാണ് ഭൂമിയുടെ വില സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ വന്നത്. അവർ ഇപ്പോൾ കനകപുരയിലും ഹരോഹള്ളിയിലും നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുവെന്നും അവർ പറയുന്നു. നിർദിഷ്ട…

Read More

ഉർഫി ജാവേദിന്റെത് ‘ചീപ്പ് പബ്ലിസിറ്റി’: പ്രകോപനപരമായ വസ്ത്രധാരണം ഉര്‍ഫി ജാവേദിനെ അറസ്റ്റ് ചെയ്ത് പൊലീസ്

മുംബൈ: പ്രകോപനപരമായ വസ്ത്രധാരണം നടത്തി പൊതു ഇടത്തില്‍ പ്രത്യക്ഷപ്പെട്ടതിന് നടി ഉര്‍ഫി ജാവേദിനെ മഹാരാഷ്‌ട്രപൊലീസ് അറസ്റ്റ് ചെയ്തു. ഒരു യൂട്യൂബ് ചാനലാണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കോഫി കുടിക്കാന്‍ എത്തിയ റസ്റ്റോറന്‍റില്‍ നിന്നാണ് ഉര്‍ഫി ജാവേദിനെ വനിതാ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. അതിന് മുന്‍പ് ഉര്‍ഫി ജാവേദും പൊലീസും തമ്മില്‍ വാക്കുതര്‍ക്കം നടന്നു. പിന്നീട് ബലം പ്രയോഗിച്ചാണ് വനിതാ പൊലീസ് ഉര്‍ഫിയെ പൊലീസ് ജീപ്പിലേക്ക് കൊണ്ടുപോയത്. 🚨 ' Urfi Javed ' is detained by Mumbai police for wearing…

Read More

തമിഴ്‌നാട്ടില്‍ ദലിത്‌ യുവാക്കളെ മര്‍ദിച്ചു നഗ്നരാക്കി ശരീരത്തില്‍ മുത്രമൊഴിച്ചു; ആറ് പേര്‍ പിടിയില്‍

ചെന്നൈ: തിരുനെല്‍വേലിയില്‍ ദലിത്‌ യുവാക്കളെ മര്‍ദിച്ച ശേഷം നഗ്നരാക്കി അവരുടെ മേല്‍ മൂത്രമൊഴിക്കുകയും ചെയ്ത സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍. 21നും 25നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. അക്രമി സംഘം മദ്യലഹരിയിലായിരുന്നു. യുവാക്കളെ തടഞ്ഞുനിര്‍ത്തിയ ശേഷം ജാതി വെളിപ്പെടുത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ജാതി വെളിപ്പെടുത്തിയതിന് പിന്നാലെ താമിരഭരണി നദിയില്‍ കുളിച്ച് മടങ്ങുകയായിരുന്ന ഇവരെ ആറംഗസംഘം ആക്രമിക്കുകയും വസ്ത്രം അഴിച്ചുമാറ്റിയശേഷം അവരുടെ മേല്‍ മൂത്രമൊഴിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ പട്ടിക ജാതി/വര്‍ഗ അതിക്രമങ്ങള്‍ തടയല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ്…

Read More

ട്രെയിൻ യാത്രയ്ക്കിടെ ഫോൺ പുറത്തേക്ക് തെറിച്ചുപോയി; ട്രാക്കിൽ ഫോൺ തിരയുന്നതിനിടെ യുവാവ് തീവണ്ടിയിടിച്ച് മരിച്ചു

തൃശൂർ: യാത്രയ്ക്കിടെ നഷ്ടപ്പെട്ട ഫോണ്‍ തിരഞ്ഞ് റെയിൽപാളത്തിലൂടെ നടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവാവ് മരിച്ചു. കാസർകോട് ചെര്‍ക്കള തായല്‍ ഹൗസിൽ അബ്ദുൾബാസിത് (21) ആണ് മരിച്ചത്. ചാലക്കുടിക്കും കല്ലേറ്റുങ്കരയ്ക്കും ഇടയിലെ ആളൂര്‍ മേല്‍പ്പാലത്തിന് തെക്ക് ഞായറാഴ്ച രാവിലെ 6.15-ഓടെയാണ് അപകടം. ട്രെയിനിടിച്ച് തെറിച്ചുവീണ ബാസിതിനെ ചാലക്കുടി സെയ്ന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം നടക്കുമ്പോള്‍ കൂട്ടുകാരായ ആബിദ്, ഉബൈസ്, നെയ്മുദ്ദീന്‍, ഷബാഹ് എന്നിവര്‍ കൂടെയുണ്ടായിരുന്നു. ചെന്നൈ എഗ്‌മൂര്‍-ഗുരുവായൂര്‍ തീവണ്ടിയാണ് യുവാവിനെ തട്ടിയത്. പിന്നിൽനിന്നും ട്രെയിൻ വരുന്നതു കണ്ട് കൂടെയുണ്ടായിരുന്നവർ നടുവിലെ പാളത്തിലേക്ക്‌…

Read More

രാത്രി ഉറങ്ങുന്നതിനിടെ സീലിംഗ് ഫാൻ തലയിൽ വീണ് മൂന്ന് വയസുകാരി മരിച്ചു

വിശാഖപട്ടണം; മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മൂന്ന് വയസുകാരി ബി.അശ്വിതയുടെ മേൽ സീലിംഗ് വീണ് മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ വിശാഖപട്ടണം വൺ ടൗൺ പോലീസ് കേസെടുത്തു. കുട്ടിയുടെ മാതാപിതാക്കൾ മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്നുള്ളവരാണ്. എവിഎൻ കോളേജിന് സമീപം പഞ്ച ജംഗ്ഷനിൽ ആണ് കുടുംബം താമസിച്ചിരുന്നത്. കിടപ്പുമുറിയുടെ മേൽക്കൂരയുടെ കോൺക്രീറ്റ് ഘടന തകർന്നു മേൽക്കൂരയിൽ ഘടിപ്പിച്ചിരുന്ന ഫാൻ അവശിഷ്ടങ്ങൾക്കൊപ്പം താഴെ വീഴുകയായിരുന്നെന്ന് ആണ് റിപ്പോർട്ട്. ഫാന് നേരെ കുട്ടിയുടെ തലയില് വന്ന് വീഴുകയായിരുന്നു. സംഭവസമയത്ത്…

Read More

നിങ്ങൾ ഇന്‍ഡക്ഷന്‍ കുക്കർ ഉപയോഗിക്കുന്നവരാണോ ? കെഎസ്ഇബിയുടെ മാര്‍ഗനിര്‍ദേശങ്ങൾ പരിശോധിക്കുക

പാചകത്തിന് ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കാത്തവര്‍ ചുരുക്കമായിരിക്കും. പ്രത്യേകിച്ച് അന്യസംസ്ഥാനത്ത് അതുപോലെതന്നെ ഹോസ്റ്റലിൽ എല്ലാം കഴിയുന്നവരാണ് നിങ്ങൾ എങ്കിൽ. എന്നാൽ കൂടുതല്‍ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങള്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍ അനുയോജ്യമല്ല എന്നാണ് കെഎസ്ഇബി നല്‍കുന്ന മുന്നറിയിപ്പ്. ‘1500-2000 വാട്‌സ് ആണ് സാധാരണ ഇന്‍ഡക്ഷന്‍ സ്റ്റൗവിന്റെ പവര്‍ റേറ്റിംഗ്. അതായത് ഒരു മണിക്കൂര്‍ ഉപയോഗിക്കുമ്പോള്‍ 1.5 മുതല്‍ 2 യൂണിറ്റ് വരെ വൈദ്യുതി ചെലവാകും. അതിനാല്‍ കൂടുതല്‍ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങള്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍ അനുയോജ്യമല്ല. കുക്കറിന്റെ പ്രതലത്തില്‍ കാണിച്ചിരിക്കുന്ന വൃത്തത്തിനേക്കാള്‍ കുറഞ്ഞ അടി…

Read More

ദിവസേന ഭക്ഷണം നൽകിയിരുന്ന തെരുവ് നായ്ക്കളെ കാണാതായി : പരാതി നൽകി യുവാവ്; 35,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു

ബെംഗളൂരു: ഭക്ഷണം നൽകിയിരുന്ന തെരുവ് നായ്ക്കളെ കാണാതായെന്ന് ആരോപിച്ച് യുവാവ് ശേഷാദ്രിപുരം പോലീസ് സ്‌റ്റേഷനെ സമീപിച്ചു. 10 വർഷമായി താൻ പോറ്റുന്ന നായ്ക്കളെ വീടിന് സമീപത്തുനിന്നും അപ്രത്യക്ഷമായെന്ന് പ്രകാശ് പരാതിപ്പെട്ടു. മൃഗസംരക്ഷണ കേന്ദ്രങ്ങളുള്ള നഗരത്തിൽ പലയിടത്തും നായ്ക്കളെ തിരഞ്ഞ പ്രകാശ് ചെന്നിരുന്നു. അതേസമയം പ്രതേശത്തുള്ള ഒരു തൊഴിലാളി നായ്ക്കളെ കൊണ്ടുപോയി മറ്റെവിടെയെങ്കിലും ഉപേക്ഷിച്ചതാകാമെന്നും പ്രകാശ് പരാതിപ്പെട്ടു. അയാൾ എവിടെയാണ് നായകളെ ഉപേക്ഷിച്ചതെന്ന് പറയുന്നില്ലെന്നും പ്രകാശ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കൂടാതെ നായയെ കണ്ടെത്തി കൊണ്ടുവരുന്നവർക്ക് 10,000 രൂപ വീതം നൽകുമെന്നും മൂന്ന് നായ്ക്കളെയും…

Read More

ദിവസേന ഭക്ഷണം നൽകിയിരുന്ന തെരുവ് നായ്ക്കളെ കാണാതായി : പരാതി നൽകി യുവാവ്; 35,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു

ബെംഗളൂരു: ഭക്ഷണം നൽകിയിരുന്ന തെരുവ് നായ്ക്കളെ കാണാതായെന്ന് ആരോപിച്ച് യുവാവ് ശേഷാദ്രിപുരം പോലീസ് സ്‌റ്റേഷനെ സമീപിച്ചു. 10 വർഷമായി താൻ പോറ്റുന്ന നായ്ക്കളെ വീടിന് സമീപത്തുനിന്നും അപ്രത്യക്ഷമായെന്ന് പ്രകാശ് പരാതിപ്പെട്ടു. മൃഗസംരക്ഷണ കേന്ദ്രങ്ങളുള്ള നഗരത്തിൽ പലയിടത്തും നായ്ക്കളെ തിരഞ്ഞ പ്രകാശ് ചെന്നിരുന്നു. അതേസമയം പ്രതേശത്തുള്ള ഒരു തൊഴിലാളി നായ്ക്കളെ കൊണ്ടുപോയി മറ്റെവിടെയെങ്കിലും ഉപേക്ഷിച്ചതാകാമെന്നും പ്രകാശ് പരാതിപ്പെട്ടു. അയാൾ എവിടെയാണ് നായകളെ ഉപേക്ഷിച്ചതെന്ന് പറയുന്നില്ലെന്നും പ്രകാശ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കൂടാതെ നായയെ കണ്ടെത്തി കൊണ്ടുവരുന്നവർക്ക് 10,000 രൂപ വീതം നൽകുമെന്നും മൂന്ന് നായ്ക്കളെയും…

Read More

ദീപാവലി അവധി: ചെന്നൈ-ബെംഗളൂരു-എറണാകുളം പ്രത്യേക തീവണ്ടിയുടെ ബുക്കിങ് രണ്ടു ദിവസത്തിനകം

ബെംഗളൂരു: ദീപാവലി അവധിക്ക് ഓടുന്ന ചെന്നൈ-ബെംഗളൂരു-എറണാകുളം പ്രത്യേക തീവണ്ടിയുടെ ബുക്കിങ് രണ്ടു ദിവസത്തിനകം റെയിൽവേ ഔദ്യോഗികമായി പ്രഖ്യാപിക്കും. എറണാകുളത്തേക്കും തിരിച്ചുമായി രണ്ടു സർവീസുകളായിരിക്കും ഉണ്ടാവുക. സമയക്രമം സംബന്ധിച്ച വിശദാംശങ്ങൾ ആയിട്ടില്ല. ദീപാവലിക്ക് നാട്ടിലെത്താൻ ഏറ്റവും തിരക്ക് 10-നാണ്. 12-ന് മടക്കയാത്രയ്ക്കും  തിരക്കാണ്. 10-ന് ബെംഗളൂരുവിൽനിന്നുള്ള ഹംസഫർ എക്സ്പ്രസിൽ സ്ലീപ്പറിൽ വെയ്റ്റിങ് ലിസ്റ്റ് 298 ആയി. തേർഡ് എ.സി.യിൽ അത് 523 എത്തി. കൊച്ചുവേളി എക്സ്പ്രസിൽ സ്ലീപ്പറിലും ചെയർ കാറിലും ബുക്കിങ് നിർത്തി. തേഡ് എ.സി.യിൽ 161, സെക്കൻഡ് എ.സി.യിൽ 88 എന്നിങ്ങനെയാണ് വെയ്‌റ്റിങ് ലിസ്റ്റ്.…

Read More