Read Time:1 Minute, 17 Second
ചെന്നൈ: ഐപിഎല് 17-ാം സീസണിന്റെ ആവേശകരമായ ഉദ്ഘാടന മത്സരത്തില് റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ചെന്നൈ സൂപ്പര് കിങ്സിന് 6 വിക്കറ്റിന്റെ വിജയം.
ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തില് സ്വന്തം കാണികള്ക്ക് മുന്നില് പുതിയ നായകന് കീഴില് ആദ്യമായി അണിനിരന്ന മഞ്ഞപ്പട സീസണിലെ ആദ്യ മത്സരത്തില് മികച്ച വിജയം നേടി.
ആര്സിബി ഉയര്ത്തിയ 174 റണ്സ് വിജയലക്ഷ്യം 8 പന്തുകള് ബാക്കിനില്ക്കെ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ചെന്നൈ മറികടന്നു.
രചിന് രവീന്ദ്ര, ഇംപാക്റ്റ് പ്ലെയറാത്തെയിയ ശിവം ദുബെ, അജിങ്ക്യ രഹാനെ തുടങ്ങിയവര് ചെന്നൈക്കായി മികച്ച ബാറ്റിങ് പുറത്തെടുത്തു.
15 പന്തില് നിന്ന് 3 വീതം സിക്സും ഫോറുമടക്കം 37 റണ്സെടുത്ത ന്യൂസിലന്ഡ് താരം രചിന് രവീന്ദ്രയാണ് ചെന്നൈ നിരയിലെ ടോപ് സ്കോറര്.