Read Time:1 Minute, 16 Second
ബംഗളൂരു: മംഗളൂരുവിൽ നിന്ന് മാസങ്ങൾക്ക് മുമ്പ് സക് ലഷ്പുര ബെഗെ ഗ്രാമത്തിൽ നിന്ന് കാണാതായ യുവതിയെ ഭർത്താവ് കൊന്ന് കുഴിച്ചുമൂടിയതാണെന്ന് കണ്ടെത്തി.
പവൻ കുമാറിന്റെ (33) ഭാര്യ ശാന്തി വാസുവാണ് (28) കൊല്ലപ്പെട്ടത്.
തെരുവ് നായ്ക്കൾ മാന്തിയെടുത്ത മൃതദേഹാവശിഷ്ടങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
ഗാർഹിക കലഹത്തെ തുടർന്ന് കൊല നടത്തിയ പവൻ മൃതദേഹം മറ്റൊരാളുടെ ഭൂമിയിൽ കുഴിച്ചിടുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
തന്റെ ഭൂമിയിലെ കുഴിയിൽനിന്ന് നായ്ക്കൾ പുറത്തെടുത്ത മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ട ഉടമ ശ്രീനിവാസ് പോലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് അന്വേഷത്തിനൊടുവിൽ നടത്തിയ ഭർത്താവിനെ പിടികൂടുകയായിരുന്നു.