Read Time:1 Minute, 27 Second
ബെംഗളൂരു : ബെളഗാവിയിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് കരിമ്പുമായി പോകുകയായിരുന്ന രണ്ടു ട്രാക്ടറുകൾക്ക് അജ്ഞാതർ തീവെച്ചു.
ചൊവ്വാഴ്ച രാത്രിയാണ് മഹാരാഷ്ട്ര അതിർത്തിയോടുചേർന്ന കരദ്ഗ ഗ്രാമത്തിൽ പത്തോളം പേരടങ്ങുന്ന സംഘം ട്രാക്ടറുകൾ കത്തിച്ചത്.
സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി.
മഹാരാഷ്ട്രയിലെ പഞ്ചസാര ഫാക്ടറിയിലേക്ക് കൊണ്ടുപോകുകയായിരുന്നു കരിമ്പ്.
മഹാരാഷ്ട്രയിലെ കരിമ്പുകർഷകർ പഞ്ചസാര ഫാക്ടറിയുടമകൾ കുടിശ്ശിക നൽകാത്തതിനെത്തുടർന്ന് സമരത്തിലാണ്.
ഇതിനിടെയാണ് ഫാക്ടറികളിലേക്ക് ബെളഗാവിയിൽ നിന്ന് കരിമ്പുശേഖരിച്ചുതുടങ്ങിയത്.
ഇതിനെതിരേ കർഷകർ ഫാക്ടറി ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
ട്രാക്ടറുകൾ കത്തിച്ചത് കർഷകസമരത്തെ അനുകൂലിക്കുന്നവരാണെന്നാണ് നിഗമനമെങ്കിലും കൂടുതൽ അന്വേഷണത്തിനുശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.