മാലിന്യകൂമ്പാരത്തിൽനിന്നും ലഭിച്ച 25 കോടിയുടെ ഡോളർ ഒറിജിനലിനെ വെല്ലുന്ന വ്യാജൻ എന്ന് കണ്ടെത്തി

0 0
Read Time:2 Minute, 36 Second

ബെംഗളൂരു : ആക്രിസാധനങ്ങൾ ശേഖരിക്കുന്നയാൾക്ക് മാലിന്യകൂമ്പാരത്തിൽനിന്നും ലഭിച്ച 25 കോടി ഡോളർ നോട്ടുകൾ വ്യാജമെന്ന് പോലീസ് കണ്ടെത്തി .

100 ഡോളർ നോട്ടുകളുടെ 23 കെട്ടുകൾ ഉള്‍പെട്ട ചാക്കാണ് ഹെബ്ബാൾ നാഗവാര റയിൽവേ ട്രാക്കിനു സമീപത്തെ മാലിന്യകൂമ്പാരത്തിൽനിന്നും ബംഗാൾ സ്വദേശിയായ സൽമാൻ ഷെയ്ഖ് നു കഴിഞ്ഞ 10ആം തിയതി ലഭിച്ചത് .

റിസേർവ് ബാങ്ക് തുടർന്നുനടത്തിയ പരിശോധനയിൽ ഇത് അച്ചടിച്ചതോ കോപ്പി ചെയ്തതോ ആയ നോട്ടുകളാണെന്ന് കണ്ടെത്തുകയായിരുന്നു .

ഡോളർ കെട്ടുകൾക്കൊപ്പം ഐക്യരാഷ്ടസഭയുടെ മുദ്രയുള്ള ഒരു കത്തുമുണ്ടായിരുന്നു . ദക്ഷിണ സുഡാനിലെ യുഎൻ സുരക്ഷാ സേനയ്ക്കായി അനുവദിച്ച പ്രെത്യേക ഫണ്ടാണിതെന്നു കത്തിൽ പറയുന്നു .

നോട്ടുകെട്ടുകൾ സൽമാൻ ഷെയ്ഖ് 5നു ആക്രിവ്യാപാര ഉടമയായ തൗഹീദുൽ ഇസ്‌ലാമിന് കൈമാറി .

തുടർന്ന് സന്നദ്ധ പ്രേവർത്തകനായ കലീമുള്ളയുടെ സഹായത്തോടെ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദയുടെ മുന്നിലെത്തിച്ചു .

നോട്ടുകളിൽ രാസപദാർത്ഥ സാന്നിധ്യം കണ്ടെത്തിയതിനാൽ നോട്ടിരട്ടിപ്പുമായി ബന്ധപ്പെട്ട കുഴൽപ്പണ ഇടപാടുകാരുമാകാം പിന്നിലെന്ന് ആദ്യം സംശയിച്ചിരുന്നു .

തുടർന്ന് റിസേർവ്ബാങ്ക് നടത്തിയ പരിശോധനയിലാണ് വ്യാജമെന്ന് തെളിഞ്ഞത് .

ഇതിനിടെ വൻ ഡോളർ ശേഖരം ലഭിച്ചെന്ന വാർത്ത പരന്നതോടെ 7നു രാത്രി 5 പേർ ചേർന്ന് നാഗവരയിലെ തന്റെ വീട്ടിൽനിന്നു തന്നെ തട്ടിക്കൊണ്ടുപോയതായി തൗഹീദുൽ ഇസ്‌ലാം പോലീസിന് മൊഴി നൽകി .

പണം പോലീസിന് കൈമാറി എന്ന് അറിയിച്ചതോടെ തന്നെ വിട്ടയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം മൊഴി നൽകി .

സംഭവത്തിൽ ഹെബ്ബാൾ പോലീസ് കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts