ഈ വര്‍ഷം തിയേറ്ററുകളിലെത്തുന്ന രണ്ടാമത്തെ ദിലീപ് ചിത്രമായിരുന്നു ബാന്ദ്ര. തെന്നിന്ത്യൻ താരസുന്ദരി തമന്ന മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയായിരുന്നു. ദക്ഷിണേന്ത്യൻ സിനിമയില്‍ നിലവില്‍ ഏറെ തിരക്കുള്ള അൻബറിവ് എന്ന ഇരട്ട സംഘട്ടന സംവിധായകര്‍ വീണ്ടും മലയാളത്തില്‍ എത്തുന്ന ചിത്രം എന്നിങ്ങനെ നിരവധി പ്രത്യേകതകളും ബാന്ദ്രയ്ക്ക് ഉണ്ട്. ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അരുണ്‍ ഗോപിയാണ് ഈ ആക്ഷൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ ചിത്രത്തിന് നെഗറ്റീവ് പറഞ്ഞെന്ന പേരില്‍ യുട്യൂബര്‍ അശ്വന്ത് കോക്ക് ഉള്‍പ്പടെയുള്ള ഏഴ് പേര്‍ക്കെതിരെ കേസും എടുത്തതൊക്കെ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ…
Read MoreDay: 28 November 2023
വോട്ട് ചോദിച്ചിട്ടില്ല, ചെയ്ത കാര്യങ്ങൾ മാത്രമാണ് പറഞ്ഞത്; ഡികെ ശിവകുമാർ
ബെംഗളൂരു: തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിലെ പത്രങ്ങളിൽ വന്ന സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പരസ്യങ്ങൾ ഒരു നിയമവും ലംഘിക്കുന്നില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. വോട്ട് ചോദിച്ചിട്ടില്ലെന്നും ചെയ്ത കാര്യങ്ങളുടെ പരസ്യം മാത്രമാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിന് സർക്കാർ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കർണാടക സർക്കാർ നൽകിയ ഉറപ്പുകളൊന്നും നടപ്പാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ പാർട്ടികളുടെ അവകാശവാദങ്ങൾക്കിടയിൽ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടാൻ മാത്രമാണ് പരസ്യങ്ങളുടെ ലക്ഷ്യമെന്ന് ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വോട്ട് ചോദിച്ചിട്ടില്ല. ഞങ്ങൾ ചെയ്ത കാര്യങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ…
Read Moreഉത്തരകാശിയിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിച്ചുതുടങ്ങി
ഉത്തരാഖണ്ഡിലെ സില്‍കാരയില്‍ നിർമാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിച്ചു തുടങ്ങി. അപകടം നടന്ന് 16 ദിവസങ്ങള്‍ക്ക് ശേഷമാണ് തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. നവംബര്‍ 12ന് ദീപാവലി ദിവസമാണ് തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങിയത്. അന്നു മുതല്‍ ഒരുനിമിഷം ഇടവേളയില്ലാതെ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവിലാണ് 41 പേര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്. ഇതുവരെ 10 തൊഴിലാളികളെ പുറത്തെത്തിച്ചു. രാത്രി ഏഴേമുക്കാലോടെയാണ് തൊഴിലാളികളെ പുറത്തെത്തിച്ചു തുടങ്ങിയത്. തുരങ്കത്തിലേക്ക് ആംബുലന്‍സ് എത്തിച്ച് ഓരോരുത്തരെ വീതം ഓരോ ആംബുലന്‍സിലേക്ക് മാറ്റിയാണ് പുറത്തേക്ക് കൊണ്ടുവരുന്നത്. അതിനാല്‍ 41…
Read Moreഉത്തരകാശിയിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിച്ചുതുടങ്ങി
ഉത്തരാഖണ്ഡിലെ സില്‍കാരയില്‍ നിർമാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിച്ചു തുടങ്ങി. അപകടം നടന്ന് 16 ദിവസങ്ങള്‍ക്ക് ശേഷമാണ് തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. നവംബര്‍ 12ന് ദീപാവലി ദിവസമാണ് തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങിയത്. അന്നു മുതല്‍ ഒരുനിമിഷം ഇടവേളയില്ലാതെ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവിലാണ് 41 പേര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്. ഇതുവരെ 10 തൊഴിലാളികളെ പുറത്തെത്തിച്ചു. രാത്രി ഏഴേമുക്കാലോടെയാണ് തൊഴിലാളികളെ പുറത്തെത്തിച്ചു തുടങ്ങിയത്. തുരങ്കത്തിലേക്ക് ആംബുലന്‍സ് എത്തിച്ച് ഓരോരുത്തരെ വീതം ഓരോ ആംബുലന്‍സിലേക്ക് മാറ്റിയാണ് പുറത്തേക്ക് കൊണ്ടുവരുന്നത്. അതിനാല്‍ 41…
Read Moreയുവാവും മകനും ഷോക്കേറ്റുമരിച്ചു
ബെംഗളൂരു : ബെളഗാവി ജില്ലയിലെ അത്താനിയിൽ പമ്പുസെറ്റ് പ്രവർത്തിപ്പിക്കുന്നതിനിടെ യുവാവും ഏഴുവയസ്സുകാരനായ മകനും ഷോക്കേറ്റുമരിച്ചു. ചിക്കട്ടി സ്വദേശി മല്ലികാർജുൻ സദാശിവ പൂജാരി (32), മകൻ പ്രീതം മല്ലികാർജുൻ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് കൃഷിയിടത്തിലെ പമ്പുസെറ്റ് പ്രവർത്തിപ്പിക്കുന്നതിനിടെ സർവീസ് വയറിൽ നിന്ന് മല്ലികാർജുന് ഷോക്കേൽക്കുകയായിരുന്നു. ഇതിനിടെ മല്ലികാർജുനെ സ്പർശിച്ച പ്രീതത്തിനും ഷോക്കേറ്റു. കൃഷിയിടത്തിലുണ്ടായിരുന്ന തൊഴിലാളികൾ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതോടെ പത്തുദിവസത്തിനിടെ സംസ്ഥാനത്ത് ഷോക്കേറ്റുമരിക്കുന്നവരുടെ എണ്ണം ആറായി. കഴിഞ്ഞ 19-നാണ് വഴിയരികിലുണ്ടായിരുന്ന വൈദ്യുതലൈനിൽ ചിവിട്ടിയതിനെത്തുടർന്ന് ബെംഗളൂരുവിൽ അമ്മയും ഒമ്പതുമാസം പ്രായമായ കുഞ്ഞും മരിച്ചത്.…
Read Moreപ്രണവും കല്യാണിയും വിവാഹിതരാവില്ലെന്ന് സംവിധായകൻ
പ്രണവ് മോഹൻലാലും കല്യാണി പ്രിയദര്‍ശനും വിവാഹിതരാവില്ലെന്ന് വെളിപ്പെടുത്തി മോഹൻ ലാലിന്റെ സുഹൃത്തും നടനും സംവിധായകനുമായ ജോണി ആന്റണി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജോണി ആൻ്റണി ഇക്കാര്യം പറഞ്ഞത്. കുട്ടിക്കാലം മുതല്‍ കല്യാണിയും പ്രണവും നല്ല സുഹൃത്തുക്കളാണെന്നും അവര്‍ രണ്ടുപേരും വിവാഹം കഴിക്കുമോ എന്ന് നോക്കുന്നത് ഇപ്പോഴത്തെ ന്യൂജൻ പിള്ളേര്‍ക്ക് ചേര്‍ന്നതല്ല എന്നും ജോണി ആൻ്റണി പറഞ്ഞു. കല്യാണിയും പ്രണവും യഥാര്‍ത്ഥ ജീവിതത്തിലും വിവാഹിതരായെക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനു പിന്നാലെ ആണ് ജോണി ആന്റണി യുടെ വെളിപ്പെടുത്തലും പുറത്തുവന്നിരിക്കുന്നത്.
Read Moreമുത്തച്ഛന്റെ അന്ത്യദർശനത്തിന് പോകവെ കൊച്ചുമകൻ വാഹനാപകടത്തിൽ മരിച്ചു
ബെംഗളൂരു: ചാമരാജനഗർ താലൂക്കിലെ പന്യാടഹുണ്ടി ക്രോസിന് സമീപം മുത്തച്ഛന്റെ അന്ത്യദർശനത്തിന് പോകവെ കൊച്ചുമകൻ വാഹനാപകടത്തിൽ മരിച്ചു . നിതീഷ് പൂജാരിയാണ് മരിച്ചത്. ചാമരാജനഗർ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയാണ് നിതീഷ് പൂജാരി. ഉഡുപ്പി ഹെബ്രി സ്വദേശിയായ ഇയാൾ സിംസിൽ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു. ഞായറാഴ്ച രാവിലെ 11.30 ഓടെ മുത്തച്ഛൻ അസൂനയിലുണ്ടെന്ന വാർത്ത കേട്ട് ബസുകളില്ലാത്തതിനാൽ ബൈക്കിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.
Read Moreഅപ്പാർട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തിൽ യുവതി മരിച്ചു
ബെംഗളൂരു: മംഗളൂരു അത്താവരയിൽ അപ്പാർട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തിൽ യുവതി മരിച്ചു. സഹൈൻ മുസാബ് (57) ആണ് മരിച്ചത്. നഗരത്തിലെ അത്താവരയിലെ അപ്പാർട്ട്മെന്റിലെ ഫ്ലാറ്റിൽ ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. അപ്പാർട്ട്‌മെന്റിന് തീപിടിച്ചപ്പോൾ കുളിമുറിയിൽ ആയിരുന്ന യുവതി തീയുടെ പുകയിൽ കുളിമുറിക്കുള്ളിൽ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. വീട്ടിനുള്ളിൽ മറ്റൊരാളെ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീപിടുത്തത്തിൽ അപ്പാർട്ട്മെന്റിന് കേടുപാടുകൾ സംഭവിച്ചു. തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ പാണ്ഡേശ്വർ അഗ്നിശമന സേനാംഗങ്ങൾ ഓപ്പറേഷൻ നടത്തി തീ അണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു.
Read Moreബാന്ദ്ര ഒടിടി യിലേക്ക്
ദിലീപ് നായകനായ എത്തിയ പുതിയ ചിത്രമാണ് ബാന്ദ്ര. അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം ദീപാവലി റിലീസായാണ് തിയേറ്ററിൽ എത്തിയത്. എന്നാല്‍ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആണ് ആദ്യം മുതലേ ലഭിച്ചത്. ഇപ്പോഴിതാ ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ് ചിത്രം. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ഡിസംബര്‍ അവസാനവാരത്തില്‍ സ്ട്രീമിംഗ് ആരംഭിക്കും.
Read Moreപെരുമ്പാവൂരിൽ കാണാതായ പെൺകുട്ടികളെ ഇന്‍സ്റ്റഗ്രാം സുഹൃത്തിന്റെ വീട്ടിൽ നിന്നും കണ്ടെത്തി
പെരുമ്പാവൂർ: കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. പെണ്‍കുട്ടികളില്‍ ഒരാളുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തായ യുവാവിന്റെ വീട്ടില്‍ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ഗേള്‍സ്ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളായ രണ്ടുപേരെയും കാണാതായത്. സ്‌കൂളില്‍ പൊതുയോഗം ആയതിനാല്‍ നേരത്തെ സ്‌കൂള്‍ സമയം കഴിഞ്ഞ് വൈകുന്നേരം ആയിട്ടും കുട്ടികള്‍ വീട്ടിലെത്താത്തതിനാല്‍ രക്ഷിതാക്കള്‍ പെരുമ്പാവൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Read More