ബെംഗളൂരു: മൈസൂരുവിൽ വിവാഹ നിശ്ചയത്തിനിടെ മോഷണം. മേക്കപ്പ് ചെയ്യാൻ എത്തിയ യുവതികൾ എട്ട് ലക്ഷം രൂപയോളം വിലമതിക്കുന്ന വജ്രമാല മോഷ്ടിച്ചതായാണ് പരാതി.
സിദ്ധാർത്ഥ നഗർ സ്വദേശിയായ വ്യവസായി രാജേന്ദ്ര കുമാറാണ് നഗരത്തിലെ ഹൂട്ടഗല്ലിയിലെ സ്വകാര്യ ഹോട്ടലിൽ മകന്റെ വിവാഹ നിശ്ചയം സംഘടിപ്പിച്ചത്.
മകൾക്കും ഭാവി മരുമകൾക്കും മേക്കപ്പ് ചെയ്യാൻ മുംബൈയിൽ നിന്ന് രണ്ട് യുവതികൾ എത്തിയിരുന്നു.
മേക്കപ്പ് ചെയ്യുന്നതിനിടെ മകളുടെ ബാഗിൽ വജ്രമോതിരവും നെക്ലേസും ഉണ്ടെന്ന് മേക്കപ്പ് ചെയ്യുന്ന യുവതികൾ കണ്ടിരുന്നു.
തുടർന്ന് വിവാഹ നിശ്ചയം നടന്നതിന് ശേഷം മേക്കപ്പ് ചെയ്യാൻ വന്നവർ രാത്രി ഹോട്ടലിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയി അവിടെ നിന്ന് വിമാനം കയറി.
അടുത്ത ദിവസമാണ് വജ്രമാലയും മോതിരവും മോഷണം പോയ വിവരം അറിയുന്നത്.
ഉടൻ തന്നെ വിജയനഗർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.