ബെംഗളൂരു: ഓണ്‍ലൈന്‍ കോടതി നടപടിക്കിടെ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ വന്നതിനെ തുടര്‍ന്ന് കര്‍ണാടക ഹൈക്കോടതി വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം താത്കാലികമായി നിര്‍ത്തി.
രാജ്യത്ത് ആദ്യമായി ഓണ്‍ലൈന്‍ കോടതി നടപടികള്‍ നടപ്പാക്കിയ സംസ്ഥാനമാണ് കര്‍ണാടക.
2020ല്‍ കോവിഡ് കാലത്താണ് വീഡിയോ കോണ്‍ഫ്രന്‍സ് മുഖനേ കേസുകള്‍ കേള്‍ക്കാനാരംഭിച്ചത്
തിങ്കളാഴ്ച വൈകിട്ട് സൂം ഓണ്‍ലൈന്‍ മുഖേനെയുള്ള കോടതി നടപടിക്കിടെയാണ് അശ്ലീല ഉള്ളടക്കമുള്ള വീഡിയോകള്‍ സ്ട്രീം ചെയ്തത്.
അജ്ഞാത ഹാക്കര്‍മാരാണ് ഇതിന് പിറകില്‍ ഉള്ളതെന്ന് സംശയിക്കുന്നു. ചൊവ്വാഴ്ച രാവിലെയും വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനെയുള്ള കോടതി നടപടികള്‍ തുടര്‍ന്നെങ്കിലും സിറ്റി പൊലീസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് കോടതി അധികൃതര്‍ വീഡിയോ കോണ്‍ഫറന്‍സിങ് പൂര്‍ണമായി നിര്‍ത്തിവയ്ക്കുകയായിരുന്നു.
നിര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്ന് ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലെ പറഞ്ഞു. ചിലര്‍ സാങ്കേതിക വിദ്യയെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചിലര്‍ സാങ്കേതികവിദ്യയെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സ് പ്ലാറ്റ്ഫോമില്‍ നുഴഞ്ഞുകയറാനുപയോഗിച്ച സെര്‍വറുകളിലൊന്ന് വിദേശത്ത് നിന്നുള്ളതാണെന്ന് സൂചനയുണ്ട്. സംഭവത്തില്‍ ബംഗളൂരു പൊലീസ് അന്വേഷണം ആരംഭിച്ചു.