ബെംഗളൂരു: സംസ്ഥാനത്ത് ഭാഷാ തര്‍ക്കത്തെത്തുടര്‍ന്ന് എല്ലാ ബോര്‍ഡുകളിലും 60 ശതമാനം കന്നട ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി കര്‍ണാടക സംരക്ഷണ വേദിക പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ചില പ്രവര്‍ത്തകര്‍ ഇംഗ്ലീഷിലെഴുതിയ ബോര്‍ഡുകള്‍ വലിച്ചു കീറി. ചിലര്‍ ബോര്‍ഡുകളില്‍ കറുപ്പ് മഷി ഒഴിച്ചു. പ്രതിഷേധംഅക്രമാസക്തമായ സാഹചര്യത്തില്‍ പോലീസ് ഇടപെട്ടതോടെയാണ് നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്. ലാത്തിച്ചാര്‍ജ് നടത്തിയാണ് പ്രവര്‍ത്തകരെ ഒഴിപ്പിച്ചത്. എല്ലാ ഹോട്ടലുകളിലും മാളുകളിലും ഉള്ള ബോര്‍ഡുകളില്‍ നിര്‍ബന്ധമായും കന്നഡ ഉപയോഗിക്കണമെന്നും അല്ലാത്തപക്ഷം കര്‍ശനമായ നടപടി സ്വീകരിക്കുമെന്നാണ് സമരക്കാര്‍ പറയുന്നത്. ബംഗളൂരുവില്‍ 1,400 കിലോമീറ്റര്‍ ആര്‍ട്ടീരിയല്‍, സബ് ആര്‍ട്ടീരിയല്‍ റോഡുകളുണ്ട്.…
Read MoreDay: 27 December 2023
വിദ്യാർത്ഥിനിയോട് അപമാര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ
ബെംഗളൂരു: വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ. ഗുരുതരമായ കുറ്റം ചുമത്തി സ്കൂൾ അധ്യാപകനെ കമാരിപ്പേട്ട് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഡിസംബർ 23നായിരുന്നു സംഭവം. കുട്ടികളെ ഉച്ചഭക്ഷണം കഴിക്കാൻ വിട്ടപ്പോൾ ആരും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം സ്കൂൾ മുറിയിൽ വെച്ചാണ് പ്രതിയായ അധ്യാപകൻ 11 വയസ്സുകാരിയെ പീഡിപ്പിച്ചത്. വിദ്യാർത്ഥിനിയുടെ കൈകളിലും കാലുകളിലും സ്പർശിച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് രക്ഷിതാക്കളുടെ പരാതി. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. പ്രതികൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read Moreസമസ്ത നൂറാം വാർഷിക മഹാസമ്മേളനം പാലസ് ഗ്രൗണ്ടിൽ
ബെംഗളൂരു:സമസ്ത നൂറാം വാർഷിക ഉദ്ഘാടന മഹാ സമ്മേളനം നടക്കാനിരിക്കുന്ന ബെംഗളൂരു നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പാലസ് ഗ്രൗണ്ട് ശൈഖുന എം.ടി അബ്ദുല്ല മുസ്ലിയാരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. മോയിൻ കുട്ടി മാസ്റ്റർ സമ്മേളനത്തിന്റെ സ്വാഗത സംഘം ഭാരവാഹികളായ അബ്ദുൽ ലത്തീഫ് ഹാജി , എ.കെ അഷ്റഫ് ഹാജി കമ്മനഹള്ളി , സിദ്ദിഖ് തങ്ങൾ , ഫാറൂഖ് കെ.എച്ച് , അസ്ലം ഫൈസി , താഹിർ മിസ്ബാഹി , റിയാസ് മഡിവാള, ഷാജൽ തച്ചംപൊയിൽ, ഇർഷാദ് മഡിവാള തുടങ്ങിയവർ സന്ദർശനത്തിൽ പങ്കുചേർന്നു.
Read Moreഎതിരെ വന്ന ബൈക്കിനെ രക്ഷിക്കാൻ വെട്ടിച്ചു; ബസ് കനാലിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
ബെംഗളൂരു: എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ശ്രമിച്ച ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ പത്തിലധികം പേർക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ ഇഞ്ചലകരഞ്ചിയിൽ നിന്ന് നിപ്പാനിയിലേക്ക് പോകും വഴിയാണ് അപകടം. ബൈക്ക് യാത്രികൻ പെട്ടെന്ന് ബസിന് കുറുകെ വന്നതിനെത്തുടർന്ന് ബസ് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടം ഉണ്ടാക്കിയത്. സമീപത്തെ വൈദ്യുത തൂണിൽ ഇടിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ബസ് മറിഞ്ഞതോടെ നാട്ടുകാരുടെ സഹായത്തോടെയാണ് യാത്രക്കാരെ മാറ്റിയത്. ചിലർക്ക് നിസാര പരിക്കുണ്ട്, ഇവരെ നിപ്പാനി ആശുപത്രിയിലേക്ക് മാറ്റി. ബൈക്ക് യാത്രികന്റെ നില ഗുരുതരമാണ്, ഇയാളെ നിപ്പാനി ആശുപത്രിയിൽ…
Read Moreഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത് യുവതി
സാവോ പോളോ: സഹോദര പുത്രിക്കൊപ്പം കിടക്ക പങ്കിട്ട ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് ശുചിമുറിയിലെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത് യുവതി. ബ്രസീലിലെ സാവോ പോളോയിലെ അതിബായിയിലാണ് സംഭവം. സംഭവത്തിനു പിന്നാലെ യുവതി പോലീസിൽ കീഴടങ്ങി. പതിനഞ്ചു വയസ്സുള്ള തന്റെ സഹോദരപുത്രിക്കൊപ്പം ഭർത്താവ് കിടക്ക പങ്കിടുന്നതു കണ്ടതാണ് യുവതിയെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറയുന്നു. ഭർത്താവിനെ കട്ടിലിൽ കൈകാലുകൾ കെട്ടിയിട്ട ശേഷമാണ് ജനനേന്ദ്രിയം മുറിച്ചു മാറ്റിയതെന്നാണ് യുവതിയുടെ മൊഴി. തുടർന്ന് അതിന്റെ ചിത്രം പകർത്തുകയും ശുചിമുറിയിൽ കൊണ്ടുപോയി ഫ്ലഷ് ചെയ്ത് കളയുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പോലീസ് സ്റ്റേഷനിലെത്തി…
Read Moreമധൂരിലെ ടാസ്മാക് ഔട്ട്ലെറ്റിനെതിരെ നാട്ടുകാർ റോഡുകൾ ഉപരോധിച്ച് പ്രതിഷേധിച്ചു
ചെന്നൈ: മധുരവോയലിലെ പെരുമാൾ കോവിൽ സ്ട്രീറ്റിൽ പുതിയ ടാസ്മാക് ഔട്ട്ലെറ്റ് തുറക്കുന്നതിനെതിരെ ജനങ്ങൾ പ്രതിഷേധിച്ചു. സംഭവം അധികൃതരുടെ ശ്രദ്ധയിൽപെടുത്താൻ തിങ്കളാഴ്ച റോഡുകൾ ഉപരോധിക്കുകയായിരുന്നു. നിലവിലുള്ള സ്ഥലത്ത് വിൽപ്പന കുറവായതിനാൽ 8937 എന്ന ടാസ്മാക് ക്ലെയിം ഔട്ട്ലെറ്റിന്റെ ഉറവിടങ്ങൾ മധുരവോയലിലേക്ക് മാറ്റുകയാണ്. പുതിയ ഔട്ട്ലെറ്റിൽ ഒരു ബാറും ഉണ്ടായിരിക്കും. എന്നിരുന്നാലും, പ്രദേശത്ത് ഇതിനകം ഒരു മദ്യശാലയുണ്ടെന്നും വെറും 100 മീറ്റർ അകലെ മറ്റൊന്ന് കൂടി തുറന്നാൽ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുമെന്നും താമസക്കാർ വാദിക്കുന്നു. തിങ്കളാഴ്ച, നാട്ടുകാർ തെരുവിൽ തടിച്ചുകൂടി മുദ്രാവാക്യം വിളിച്ചപ്പോൾ, ഡിഎംകെ പ്രവർത്തകർ, പോലീസിന്റെ സാന്നിധ്യത്തിൽ,…
Read Moreസേലം പെരിയാർ സർവകലാശാല വൈസ് ചാൻസലർ ജെഗനാഥന്‍ ഇടക്കാല ജാമ്യം ലഭിച്ചു
ചെന്നൈ : സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ അറസ്റ്റിലായ സേലം പെരിയാർ സർവകലാശാല വൈസ് ചാൻസലർ ജെഗനാഥന്‍ ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. ഈ 7 ദിവസം സൂറമംഗലം പോലീസ് സ്റ്റേഷനിൽ ഹാജരാകാനും ഒപ്പിടാനും ഉത്തരവിട്ടിട്ടുണ്ട്. സേലം പെരിയാർ സർവ്വകലാശാലയുടെ വിവിധ പ്രവർത്തനങ്ങൾക്കായി സ്വന്തമായി കമ്പനി ആരംഭിച്ച് സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തതായാണ് വൈസ് ചാൻസലർ ജെഗനാഥന്‍ നേരെയുയർന്ന ആരോപണം. വൈസ് ചാൻസലർ ജഗന്നാഥൻ സർക്കാർ ഉദ്യോഗസ്ഥനായിരിക്കെ ചട്ടങ്ങൾ ലംഘിച്ച് സ്ഥാപനം ആരംഭിച്ചെന്നും സർവകലാശാലാ അധികൃതരുടെ സഹായത്തോടെ സ്ഥാപനം നടത്തിക്കൊണ്ടുപോകുകയും അതുവഴി…
Read Moreമകൾ വൈഗയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹന് ജീവപര്യന്തരം ശിക്ഷ
കൊച്ചി: വൈഗയെന്ന മകളെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹന് ജീവപര്യന്തരം ശിക്ഷ വിധിച്ച് കോടതി. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞുവെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. 70 വയസുള്ള അമ്മയെ നോക്കാൻ ആളില്ലെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും സനു മോഹൻ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി വിലക്കെടുത്തില്ല. 11 മണി മുതൽ ശിക്ഷാ വിധിയിൽ വാദം കേട്ടശേഷമാണ് ഉച്ചയ്ക്ക് ശേഷം വിധി പറഞ്ഞത്. അപൂര്‍വ്വത്തിൽ അപൂര്‍വ്വമായ കുറ്റകൃത്യമാണെന്നും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. 2021 മാര്‍ച്ച് 21നാണ് പത്തുവയസുപ്രായമുളള മകളെ മദ്യം നല്കി ശ്വാസംമുട്ടിച്ച്…
Read Moreസ്റ്റണ്ട് മാസ്റ്ററും സംവിധായകനുമായ ജോളി ബാസ്റ്റ്യൻ അന്തരിച്ചു
ബെംഗളൂരു: സിനിമാ സ്റ്റണ്ട് മാസ്റ്ററും സംവിധായകനുമായ ജോളി ബാസ്റ്റ്യൻ (57) അന്തരിച്ചു. 900 ഓളം സിനിമകൾ ചെയ്തിട്ടുണ്ട്. 24 ഇവന്റുകൾ എന്ന പേരിൽ ഒരു ഇവന്റ് മാനേജ്മെന്റും ഗാനതരംഗ ഓർക്കസ്ട്ര ട്രൂപ്പും നടത്തിയിരുന്നു. അങ്കമാലി ഡയറീസ്, കണ്ണൂർ സ്ക്വാഡ് , കമ്മട്ടിപ്പാടം , ബാംഗ്ലൂർ ഡേയ്സ് , ഓപ്പറേഷൻ ജാവ , മാസ്റ്റർപീസ് , അയാളും ഞാനും തമ്മിൽ , ഹൈവേ , ജോണി വാക്കർ , ബട്ടർഫ്ളൈസ് എന്നിവയുടെ സ്റ്റണ്ട് ഡയറക്ടർ ആയിരുന്നു. 1966 സെപ്റ്റംബർ 24 ന് ആലപ്പുഴയിലാണ് ജനനമെങ്കിലും വളർന്നത്…
Read Moreകനത്ത മഴയിൽ തകർന്ന് ക്ഷേത്രങ്ങൾ; അഞ്ചുകോടി രൂപ ചെലവിൽ നന്നാക്കാൻ തീരുമാനിച്ച് തമിഴ്നാട് സർക്കാർ
ചെന്നൈ: തമിഴ്നാട്ടിൽ ഉണ്ടായ മൈചോങ് കൊടുങ്കാറ്റിലും കനത്ത മഴയിലും തകർന്ന ക്ഷേത്രങ്ങളുടെ നിർമാണങ്ങൾ അഞ്ചുകോടി രൂപ ചെലവിൽ അറ്റകുറ്റപ്പണി നടത്തുമെന്ന് ഹിന്ദുമത എൻഡോവ്മെന്റ് മന്ത്രി പി.കെ.ശേഖർബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി. ഇതു സംബന്ധിച്ച് തമിഴ്നാട് സർക്കാർ പത്രക്കുറിപ്പ് പുറത്തിറക്കി. മൈചോങ് കൊടുങ്കാറ്റും കനത്ത മഴയും ബാധിച്ച് തകർന്ന ക്ഷേത്രങ്ങളിലെ നിർമാണ പ്രവൃത്തികളുടെ അറ്റകുറ്റപ്പണികൾ സംബന്ധിച്ച് കമ്മീഷണറുടെ ഓഫീസിൽ ഇന്നലെ ഹിന്ദുമത എൻഡോവ്മെന്റ് മന്ത്രി പി.കെ.ശേഖർബാബുവിന്റെ അധ്യക്ഷതയിൽ ചെന്നൈയിൽ പരിശോധനായോഗം ചേർന്നു . ശേഷം തിരുവള്ളൂർ, കാഞ്ചീപുരം, തിരുനെൽവേലി, കന്യാകുമാരി, തൂത്തുക്കുടി, തെങ്കാശി…
Read More