ഡിസംബർ 31-ന് ചെന്നൈയിലെ തെക്കൻജില്ലകളിൽ കനത്തമഴയ്ക്ക് സാധ്യത ; ഐഎംഡി

ചെന്നൈ : ഈ മാസം 31-ന് തെക്കൻ ജില്ലകളായ കന്യാകുമാരി, തെങ്കാശി, തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിൽ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. കിഴക്ക് ഭാഗത്ത്നിന്ന് ശക്തമായ കാറ്റ് വീശുന്നതിനാൽ മഴ കനക്കുമെന്നും ഐഎംഡി അറിയിച്ചു. കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. അപകടകരമായ സ്ഥലങ്ങളിലേക്കുള്ള യാത്ര ജനങ്ങള്‍ ഒഴിവാക്കണമെന്നും ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം.

Read More

ചെന്നൈ നഗരത്തിലെ 30 പ്രധാന ഇടങ്ങളിൽ സ്‌ഫോടനമുണ്ടാകുമെന്ന് ഭീഷണി സന്ദേശം; ആളെ തിരിച്ചറിഞ്ഞതായി പോലീസ്

ചെന്നൈ : നഗരത്തിലെ 30 പ്രധാന ഇടങ്ങളിൽ ബോംബ് സ്ഫോടനമുണ്ടാകുമെന്ന് ഭീഷണി. ഡി.ജി.പി. ഓഫീസിലേക്ക് ഇ-മെയിൽ വഴിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. അതേസമയം നഗരത്തിലെ 30 സ്ഥലങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്ന് കാട്ടി പോലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലേക്ക് ഇമെയിൽ അയച്ചയാളെ പോലീസ് കണ്ടെത്തി. നഗരത്തിലെ ഏറ്റവും കൂടുതൽപേർ ഒത്തുചേരുന്ന മറീന ബീച്ച്, എലിയറ്റ് ബീച്ച്, ബസന്ത് നഗർ ബീച്ച് ഉൾപ്പെടെ 30 ഇടങ്ങളിൽ ബോംബ് സ്ഫോടനമുണ്ടാകുമെന്ന് അറിയിച്ചാണ് സന്ദേശം എത്തിയത്. ഇതേത്തുടർന്ന് സന്ദേശമയച്ചയാളെ കണ്ടെത്താനുള്ള ശ്രമവും പോലീസ് ആരംഭിച്ചിരുന്നു. കൂടാതെ ബോംബ് സ്‌ക്വാഡ്…

Read More

കോയമ്പത്തൂർ – ബെംഗളൂരു വന്ദേഭാരത് 30 മുതൽ സവീസ് ആരംഭിക്കും ; ട്രയൽ റൺ പൂർത്തിയാക്കി

ബെംഗളൂരു : കോയമ്പത്തൂർ – ബെംഗളൂരു വന്ദേഭാരത് തീവണ്ടി 30 മുതൽ സർവീസ് തുടങ്ങും. ടിക്കറ്റ് നിരക്കുകൾ 29-ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. ഹൊസൂർ, ധർമപുരി, സേലം, ഈറോഡ്, തിരുപ്പൂർ എന്നിവിടങ്ങളിൽ വന്ദേഭാരതിന് സ്റ്റോപ്പുകളുണ്ടാകും. തമിഴ്‌നാടിനേയും കർണാടത്തേയും ബന്ധിപ്പിക്കുന്ന രണ്ടാമത്തെ വന്ദേഭാരതാണിത്. കോയമ്പത്തൂർ – ബെംഗളൂരു വന്ദേഭാരത് യാഥാർഥ്യമാകുന്നതോടെ ഈ റൂട്ടിലെ സാധാരണ തീവണ്ടിയുടെ സമയത്തെ അപേക്ഷിച്ച് രണ്ടുമുതൽ രണ്ടരമണിക്കൂർ വരെ സമയലാഭമുണ്ടാകുമെന്നാണ് വിലയിരുത്തൽ. സർവീസിന് മുന്നോടിയായുള്ള ട്രയൽ റൺ ബുധനാഴ്ച പൂർത്തിയാക്കി. രാവിലെ അഞ്ചിന് കോയമ്പത്തൂരിൽനിന്ന് പുറപ്പെട്ട തീവണ്ടി 10.45-ന് ബെംഗളൂരു കന്റോൺമെന്റ് റെയിൽവേ…

Read More

തീവണ്ടി യാത്രക്കാർക്ക് ഭക്ഷണം നൽകിയ പുതുക്കുടി ഗ്രാമവാസികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ

ചെന്നൈ: തെക്കൻ ജില്ലകളിലെ കനത്ത മഴയെ തുടർന്ന് സെന്തൂർ എക്‌സ്പ്രസ് ട്രെയിൻ ശ്രീവൈകുണ്ഡം സ്റ്റേഷനിൽ നിർത്തിവച്ചിരുന്നു. ഇതുമൂലം ദുരിതത്തിലായ യാത്രക്കാർക്ക് പുതുക്കുടി മേലൂർ ഗ്രാമവാസികളാണ് ഭക്ഷണം നൽകിയത്. ഈ സാഹചര്യത്തിൽ, മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പുതുക്കുടിയിലെ ജനങ്ങളെ അഭിനന്ദിച്ചുകൊണ്ട് തന്റെ എക്‌സ് വെബ്‌സൈറ്റ് ഒരു പോസ്റ്റ് ഇട്ടു. മുന്നിട്ടിറങ്ങി ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയ മത്സ്യത്തൊഴിലാളികളുടെ സ്വഭാവവും തിരുച്ചെന്തൂർ എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരെ രക്ഷിച്ച ഗ്രാമീണരുടെ സ്നേഹവും ഒരുപോലെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിസംബർ 17ന് കനത്ത മഴയെത്തുടർന്ന് തൂത്തുക്കുടി ജില്ലയിലെ ശ്രീവൈകുണ്ഡത്തിന് സമീപം മണ്ണൊലിപ്പ് സംഭവിക്കുകയും പാളത്തിനടിയിലെ…

Read More

ഭാഷാ തർക്കം; സംസ്ഥാനത്ത് പ്രതിഷേധം അക്രമാസക്തമായി

ബെംഗളൂരു: സംസ്ഥാനത്ത് ഭാഷാ തര്‍ക്കത്തെത്തുടര്‍ന്ന് എല്ലാ ബോര്‍ഡുകളിലും 60 ശതമാനം കന്നട ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി കര്‍ണാടക സംരക്ഷണ വേദിക പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ചില പ്രവര്‍ത്തകര്‍ ഇംഗ്ലീഷിലെഴുതിയ ബോര്‍ഡുകള്‍ വലിച്ചു കീറി. ചിലര്‍ ബോര്‍ഡുകളില്‍ കറുപ്പ് മഷി ഒഴിച്ചു. പ്രതിഷേധംഅക്രമാസക്തമായ സാഹചര്യത്തില്‍ പോലീസ് ഇടപെട്ടതോടെയാണ് നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്. ലാത്തിച്ചാര്‍ജ് നടത്തിയാണ് പ്രവര്‍ത്തകരെ ഒഴിപ്പിച്ചത്. എല്ലാ ഹോട്ടലുകളിലും മാളുകളിലും ഉള്ള ബോര്‍ഡുകളില്‍ നിര്‍ബന്ധമായും കന്നഡ ഉപയോഗിക്കണമെന്നും അല്ലാത്തപക്ഷം കര്‍ശനമായ നടപടി സ്വീകരിക്കുമെന്നാണ് സമരക്കാര്‍ പറയുന്നത്. ബംഗളൂരുവില്‍ 1,400 കിലോമീറ്റര്‍ ആര്‍ട്ടീരിയല്‍, സബ് ആര്‍ട്ടീരിയല്‍ റോഡുകളുണ്ട്.…

Read More

വിദ്യാർത്ഥിനിയോട് അപമാര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ

ബെംഗളൂരു: വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ. ഗുരുതരമായ കുറ്റം ചുമത്തി സ്‌കൂൾ അധ്യാപകനെ കമാരിപ്പേട്ട് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഡിസംബർ 23നായിരുന്നു സംഭവം. കുട്ടികളെ ഉച്ചഭക്ഷണം കഴിക്കാൻ വിട്ടപ്പോൾ ആരും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം സ്‌കൂൾ മുറിയിൽ വെച്ചാണ് പ്രതിയായ അധ്യാപകൻ 11 വയസ്സുകാരിയെ പീഡിപ്പിച്ചത്. വിദ്യാർത്ഥിനിയുടെ കൈകളിലും കാലുകളിലും സ്പർശിച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് രക്ഷിതാക്കളുടെ പരാതി. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. പ്രതികൾക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read More

സമസ്ത നൂറാം വാർഷിക മഹാസമ്മേളനം പാലസ് ഗ്രൗണ്ടിൽ 

ബെംഗളൂരു:സമസ്ത നൂറാം വാർഷിക ഉദ്‌ഘാടന മഹാ സമ്മേളനം നടക്കാനിരിക്കുന്ന ബെംഗളൂരു നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പാലസ് ഗ്രൗണ്ട് ശൈഖുന എം.ടി അബ്ദുല്ല മുസ്ലിയാരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. മോയിൻ കുട്ടി മാസ്റ്റർ സമ്മേളനത്തിന്റെ സ്വാഗത സംഘം ഭാരവാഹികളായ അബ്ദുൽ ലത്തീഫ് ഹാജി , എ.കെ അഷ്‌റഫ് ഹാജി കമ്മനഹള്ളി , സിദ്ദിഖ് തങ്ങൾ , ഫാറൂഖ് കെ.എച്ച് , അസ്‌ലം ഫൈസി , താഹിർ മിസ്ബാഹി , റിയാസ് മഡിവാള, ഷാജൽ തച്ചംപൊയിൽ, ഇർഷാദ് മഡിവാള തുടങ്ങിയവർ സന്ദർശനത്തിൽ പങ്കുചേർന്നു.

Read More

എതിരെ വന്ന ബൈക്കിനെ രക്ഷിക്കാൻ വെട്ടിച്ചു; ബസ് കനാലിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു: എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ശ്രമിച്ച  ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ പത്തിലധികം പേർക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ ഇഞ്ചലകരഞ്ചിയിൽ നിന്ന് നിപ്പാനിയിലേക്ക് പോകും വഴിയാണ് അപകടം. ബൈക്ക് യാത്രികൻ പെട്ടെന്ന് ബസിന് കുറുകെ വന്നതിനെത്തുടർന്ന് ബസ് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടം ഉണ്ടാക്കിയത്. സമീപത്തെ വൈദ്യുത തൂണിൽ ഇടിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ബസ് മറിഞ്ഞതോടെ നാട്ടുകാരുടെ സഹായത്തോടെയാണ് യാത്രക്കാരെ മാറ്റിയത്. ചിലർക്ക് നിസാര പരിക്കുണ്ട്, ഇവരെ നിപ്പാനി ആശുപത്രിയിലേക്ക് മാറ്റി. ബൈക്ക് യാത്രികന്റെ നില ഗുരുതരമാണ്, ഇയാളെ നിപ്പാനി ആശുപത്രിയിൽ…

Read More

ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് ക്ലോസറ്റിലിട്ട്‌ ഫ്ലഷ് ചെയ്ത് യുവതി

സാവോ പോളോ: സഹോദര പുത്രിക്കൊപ്പം കിടക്ക പങ്കിട്ട ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് ശുചിമുറിയിലെ ക്ലോസറ്റിലിട്ട്‌ ഫ്ലഷ് ചെയ്ത് യുവതി. ബ്രസീലിലെ സാവോ പോളോയിലെ അതിബായിയിലാണ് സംഭവം. സംഭവത്തിനു പിന്നാലെ യുവതി പോലീസിൽ കീഴടങ്ങി. പതിനഞ്ചു വയസ്സുള്ള തന്റെ സഹോദരപുത്രിക്കൊപ്പം ഭർത്താവ് കിടക്ക പങ്കിടുന്നതു കണ്ടതാണ് യുവതിയെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറയുന്നു. ഭർത്താവിനെ കട്ടിലിൽ കൈകാലുകൾ കെട്ടിയിട്ട ശേഷമാണ് ജനനേന്ദ്രിയം മുറിച്ചു മാറ്റിയതെന്നാണ് യുവതിയുടെ മൊഴി. തുടർന്ന് അതിന്റെ ചിത്രം പകർത്തുകയും ശുചിമുറിയിൽ കൊണ്ടുപോയി ഫ്ലഷ് ചെയ്ത് കളയുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പോലീസ് സ്റ്റേഷനിലെത്തി…

Read More

മധൂരിലെ ടാസ്മാക് ഔട്ട്‌ലെറ്റിനെതിരെ നാട്ടുകാർ റോഡുകൾ ഉപരോധിച്ച് പ്രതിഷേധിച്ചു

ചെന്നൈ: മധുരവോയലിലെ പെരുമാൾ കോവിൽ സ്ട്രീറ്റിൽ പുതിയ ടാസ്മാക് ഔട്ട്‌ലെറ്റ് തുറക്കുന്നതിനെതിരെ ജനങ്ങൾ പ്രതിഷേധിച്ചു. സംഭവം അധികൃതരുടെ ശ്രദ്ധയിൽപെടുത്താൻ തിങ്കളാഴ്ച റോഡുകൾ ഉപരോധിക്കുകയായിരുന്നു. നിലവിലുള്ള സ്ഥലത്ത് വിൽപ്പന കുറവായതിനാൽ 8937 എന്ന ടാസ്മാക് ക്ലെയിം ഔട്ട്‌ലെറ്റിന്റെ ഉറവിടങ്ങൾ മധുരവോയലിലേക്ക് മാറ്റുകയാണ്. പുതിയ ഔട്ട്‌ലെറ്റിൽ ഒരു ബാറും ഉണ്ടായിരിക്കും. എന്നിരുന്നാലും, പ്രദേശത്ത് ഇതിനകം ഒരു മദ്യശാലയുണ്ടെന്നും വെറും 100 മീറ്റർ അകലെ മറ്റൊന്ന് കൂടി തുറന്നാൽ പ്രശ്‌നങ്ങൾ വർദ്ധിപ്പിക്കുമെന്നും താമസക്കാർ വാദിക്കുന്നു. തിങ്കളാഴ്ച, നാട്ടുകാർ തെരുവിൽ തടിച്ചുകൂടി മുദ്രാവാക്യം വിളിച്ചപ്പോൾ, ഡിഎംകെ പ്രവർത്തകർ, പോലീസിന്റെ സാന്നിധ്യത്തിൽ,…

Read More