തെരുവുനായകൾ കടിച്ചനിലയിൽ നവജാതശിശുവിന്റെ മൃതദേഹം 

ബെംഗളൂരു:തെരുവ് നായകൾ കടിച്ച നിലയിൽ കുഞ്ഞിന്റെ മൃതദേഹം. കോലാറിലെ അച്ചതനഹള്ളിയിലാണ് തെരുവുനായകൾ കടിച്ചനിലയിൽ നവജാതശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് ജനിച്ച് മണിക്കൂറുകൾ മാത്രമായ പെൺകുഞ്ഞിന്റെ മൃതദേഹം വഴിയാത്രക്കാർ കണ്ടത്. ജനിച്ചയുടൻതന്നെ ബന്ധുക്കൾ കുഞ്ഞിനെ ഉപേക്ഷിെച്ചന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ശരീരത്തിന്റെ പലഭാഗങ്ങളും കടിയേറ്റ് മുറിഞ്ഞ നിലയിലായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Read More

ചെന്നൈ പുതുക്കോട്ടയിലെ ചായക്കടയിലേക്ക് ട്രക്ക് പാഞ്ഞുകയറി അഞ്ച് പേർ മരിച്ചു; 19 പേർക്ക് പരിക്ക്

ചെന്നൈ : ട്രിച്ചി-രാമേശ്വരം ഹൈവേയിൽ ട്രക്ക് നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് ഇടിച്ച് അഞ്ച് പേർ മരിക്കുകയും കുട്ടികളടക്കം നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റതായും ഇവരെ ചികിത്സയ്ക്കായി പുതുക്കോട്ട സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു. പുതുക്കോട്ടയിൽ നിന്ന് കാരക്കുടിയിലേക്കുള്ള യാത്രാമധ്യേ നമനസമുദ്രത്തിലാണ് ദാരുണമായ അപകടം നടന്നത്. ചെന്നൈ തിരുവള്ളൂരിൽ നിന്നുള്ള അയ്യപ്പ ഭക്തരാണ് അപകടത്തിൽപെട്ടത്. വാനിൽ ഓംശക്തി ക്ഷേത്രം സന്ദർശിക്കാൻ പോയതായിരുന്നു സംഘമെന്ന് പോലീസ് പറഞ്ഞു. ഇവർക്ക് പുറമെ, ചെന്നൈ തിരുവള്ളൂർ ഭാഗത്ത് നിന്നുള്ള അയ്യപ്പഭക്തരുടെ…

Read More

ചെന്നൈ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ക്ഷേമനിധി സഹായവുമായി ദളപതി വിജയ്

ചെന്നൈ: തൻറെ കടുത്ത ആരാധകർ സ്നേഹത്തോടെ ദളപതി എന്ന് വിളിക്കുന്ന ജനപ്രിയ തമിഴ് നടൻ വിജയ് പ്രളയബാധിതരായ തൂത്തുക്കുടി, തിരുനെൽവേലി ജില്ലകൾ സന്ദർശിച്ച് ദുരിതാശ്വാസ സാമഗ്രികൾ ദുരിതബാധിതർക്ക് കൈമാറി. അറുപത്തിയെട്ടാമത് സിനിമയുടെ അസൈൻമെന്റിനായി ഹൈദരാബാദിലായിരുന്ന നടൻ വിജയ് വ്യാഴാഴ്ച രാത്രി ക്യാപ്റ്റൻ വിജയകാന്തിന്റെ മരണവാർത്തയറിഞ്ഞാണ് ചെന്നൈയിലേക്ക് മടങ്ങിയെത്തിയത്. വിജയകാന്തിന്റെ മൃതദേഹത്തിൽ കണ്ണീരോടെ ആദരാഞ്ജലികൾ അർപ്പിച്ചു. അതിന് ശേഷം വിജയ് ഇന്ന് തെക്കൻ ജില്ലകൾ സന്ദർശിക്കുകയും കനത്ത മഴയിൽ നാശനഷ്ടം സംഭവിച്ച ആളുകളെ കാണുകയും ചെയ്തു. Yup ! He is an expert in…

Read More

പുതുവത്സരാഘോഷം; 33 ലക്ഷത്തിന്റെ മയക്കുമരുന്നുകളുമായി മലയാളികൾ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ 

ബെംഗളൂരു: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി വിൽപ്പനയ്ക്കായി എത്തിച്ച മയക്കുമരുന്നുകളുമായി മൂന്നു മലയാളികളുൾപ്പെടെ ആറുപേർ അറസ്റ്റിൽ. അഡുഗൊഡി പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരായ ഹിരൻ (25), ശ്രേയസ് (24), രാഹുൽ (24) എന്നിവരാണ് പിടിയിലായ മലയാളികൾ. സേലം സ്വദേശികളായ ലിംഗേഷ് (27), സുരാജ് (24), ഷാറൂഖ് (25) എന്നിവരും പിടിയിലായി. മൂന്നു വ്യത്യസ്ത കേസുകളിലായാണ് ഇവർ പിടിയിലായതെന്ന് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ നർകോട്ടിക്സ് വിഭാഗം അറിയിച്ചു. 33 ലക്ഷം രൂപയുടെ മയക്കുമരുന്നുകളാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. പരിശോധനയിൽ ഹിരന്റെ താമസസ്ഥലത്തുനിന്ന് 3.1 കിലോ കഞ്ചാവും 20 ഗ്രാം…

Read More

ക്ലാമ്പാക്കം ബസ് ടെർമിനൽ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സ്റ്റാലിൻ; ഒരുക്കിയിരിക്കുന്നത് 88.52 ഏക്കറിൽ 2310 ബസുകൾ സർവീസ് നടത്താനുള്ള സൗകര്യം

ചെന്നൈ : ചെന്നൈ മെട്രോപൊളിറ്റൻ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (സിഎംഡിഎ) 400 കോടി രൂപ ചെലവിൽ നിർമിച്ച ക്ലാമ്പാക്കം ബസ് ടെർമിനൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. ചെന്നൈ നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും കോയമ്പേട് ബസ് സ്റ്റേഷനിലെ പ്രതിസന്ധി ഒഴിവാക്കുന്നതിനുമായി കഴിഞ്ഞ 2018-ൽ എഐഎഡിഎംകെ ഭരണകാലത്താണ് 88.52 ഏക്കർ സ്ഥലത്ത് പുതിയ ബസ് സ്റ്റേഷൻ നിർമാണം ആരംഭിച്ചത്. ഭരണം മാറി ഡിഎംകെ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷവും ബസ് സ്റ്റേഷന്റെ പണി തുടർന്നു. എന്നാൽ പണി പൂർത്തിയായെങ്കിലും മഴ പെയ്തതോടെ ബസ് സ്‌റ്റേഷൻ പരിസരം വെള്ളത്തിനടിയിലായി.…

Read More

തെക്കൻ ജില്ലകളിൽ കനത്ത മഴ മുന്നറിയിപ്പ്: നിരീക്ഷണം ശക്തമാക്കി സർക്കാർ

ചെന്നൈ: ചെന്നൈ : തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചതിനെ തുടർന്ന് തമിഴ്‌നാട് സർക്കാർ മുൻകരുതലും നിരീക്ഷണവും ശക്തമാക്കി. പടിഞ്ഞാറൻ മധ്യ ഇന്ത്യൻ മഹാസമുദ്രത്തിലും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്കൻ അറബിക്കടൽ പ്രദേശങ്ങളിലും ഉയർന്ന മർദ്ദം മൂലം അറബിക്കടൽ മേഖലയിലും കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലും ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട് എന്ന് റവന്യൂ- ദുരന്തനിവാരണ മന്ത്രി കെ.കെ.എസ്.ആർ. രാമചന്ദ്രൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. അതുപോലെ, ഇന്ന് (30.12.2023) രാവിലെ 8.30 ന് പടിഞ്ഞാറൻ മധ്യ ഇന്ത്യൻ മഹാസമുദ്രത്തിലും…

Read More

ചെന്നൈയിൽ കുടിവെള്ള പ്രശ്‌നം രൂക്ഷം; കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ കൗൺസിലർമാരുടെ പരാതി കൂമ്പാരം

ചെന്നൈ: നഗരത്തിൽ കുടിവെള്ള, മലിനജല പ്രശ്‌നങ്ങൾ രൂക്ഷമാണെന്ന് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ നിരവധി കൗൺസിലർമാർ പരാതിപ്പെട്ടു. ഇന്നലെ റിപ്പൺ പാലസ് ഓഡിറ്റോറിയത്തിൽ മേയർ ആർ.പ്രിയ, ഡെപ്യൂട്ടി മേയർ എം.മഹേഷ് കുമാർ, കമ്മിഷണർ ജെ.രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചെന്നൈ കോർപ്പറേഷൻ കൗൺസിൽ യോഗത്തിലാണ് പരാതിയുയാർന്നത്. ഡിസംബർ ആദ്യവാരം പെയ്ത കനത്ത മഴയിൽ നിന്ന് നഗരത്തെ അതിവേഗം കരകയറ്റിയ നഗരസഭ ഭരണത്തിന് യോഗത്തിൽ സംസാരിച്ച എല്ലാ കൗൺസിലർമാരും നന്ദി രേഖപ്പെടുത്തി. നഗരത്തിലാകെ കുടിവെള്ള പ്രശ്‌നവും മലിനജല പ്രശ്‌നവും രൂക്ഷമാണ്. ഇത് സംബന്ധിച്ച് പരാതി നൽകിയാൽ ചെന്നൈ…

Read More

കൊറോണ ലക്ഷണങ്ങളുള്ള എല്ലാവർക്കും ആർടിപിസിആർ പരിശോധന നിർബന്ധം: പബ്ലിക് ഹെൽത്ത് ഡയറക്ടർ

ചെന്നൈ: പനിയും ജലദോഷവും ഉൾപ്പെടെയുള്ള കൊറോണ ലക്ഷണങ്ങളുള്ള എല്ലാവർക്കും ആർടിപിസിആർ പരിശോധന നിർബന്ധമാക്കണമെന്ന് തമിഴ്‌നാട് പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ സെൽവവിനായകം. ഗോവ, മഹാരാഷ്ട്ര, കർണാടക, തെലങ്കാന, കേരളം എന്നിവയ്ക്ക് പിന്നാലെ തമിഴ്‌നാട്ടിലും ജെഎൻ1 കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ വ്യാപനം സംബന്ധിച്ച് കേന്ദ്ര ആരോഗ്യ വകുപ്പ് സംസ്ഥാന സർക്കാരുകൾക്ക് വിവിധ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പ്രത്യേകിച്ച്, രോഗലക്ഷണങ്ങളുള്ള എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കണം. ഇതനുസരിച്ച് തമിഴ്നാട്ടിൽ രോഗലക്ഷണങ്ങളുള്ളവർക്ക് ആർടിപിസിആർ പരിശോധന നടത്താൻ പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ സെൽവവിനായകം ഉത്തരവിട്ടു. പ്രതിദിനം 350-ലധികം പരിശോധനകൾ നിലവിൽ…

Read More

ചെന്നൈയിൽ 2,021 കൊതുക് പ്രജനന കേന്ദ്രങ്ങൾ കണ്ടെത്തി; 3,87,500 രൂപ നാട്ടുകാരിൽ നിന്ന് പിഴയീടാക്കി കോർപ്പറേഷൻ

penalty

ചെന്നൈ: ഡിസംബർ 4 ന് നഗരത്തിൽ കനത്ത മഴ പെയ്തതിനെത്തുടർന്ന് ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ 2021 കൊതുക് പ്രജനന കേന്ദ്രങ്ങൾ കണ്ടെത്തി. ഏറ്റവും കൂടുതലായ 784 കൊതുക് പ്രജനന കേന്ദ്രങ്ങൾ വടക്കൻ ചെന്നൈയിലെ തിരുവൊട്ടിയൂരിലാണ് ഉള്ളത്. വടക്കൻ ചെന്നൈയിലെ മണാലിയിൽ പാർപ്പിടങ്ങളിലും തുറസ്സായ സ്ഥലങ്ങളിലുമായി 294 കൊതുക് പ്രജനന കേന്ദ്രങ്ങളുമുണ്ട്, അഡയാറിൽ 220, മാധവറത്ത് 164, തൊണ്ടിയാർപേട്ടിൽ 162 പ്രജനന കേന്ദ്രങ്ങളും കണ്ടെത്തിയിട്ടുണ്ട് . ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളെ തങ്ങളുടെ പരിസരത്ത് പെരുകാൻ അനുവദിച്ചതിന് 3,87,500 രൂപ നാട്ടുകാരിൽ നിന്ന് പിഴയായി ഈടാക്കിയിട്ടുണ്ട്. തുടർന്ന്…

Read More

താംബരം കോർപ്പറേഷൻ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ജീവനക്കാരെ ആദരിച്ചു

ചെന്നൈ: ഈ മാസമാദ്യം വീശിയടിച്ച മൈചോങ് ചുഴലിക്കാറ്റിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് ജീവനക്കാരെ താംബരം കോർപ്പറേഷൻ ആദരിച്ചു. മേയർ വസന്തകുമാരി കെ, കമ്മിഷണർ ആർ അലഗുമീന എന്നിവർ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് ജീവനക്കാർക്കുള്ള പ്രശംസാപത്രം കൈമാറി. ഡെപ്യൂട്ടി മേയർ കാമരാജ് ജി, കോർപ്പറേഷൻ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Read More