ജയിലിലുള്ള സെന്തിൽ ബാലാജി മന്ത്രിയായി തുടരുന്നതെങ്ങനെ; മദ്രാസ് ഹൈക്കോടതി

ചെന്നൈ : കള്ളപ്പണക്കേസിൽ 230 ദിവസമായി ജയിലിൽ കഴിയുന്ന സെന്തിൽ ബാലാജി ഇപ്പോഴും വകുപ്പില്ലാ മന്ത്രിയായി തുടരുന്നതെങ്ങനെയാണെന്ന് മദ്രാസ് ഹൈക്കോടതി. 48 മണിക്കൂറിലേറെ കസ്റ്റഡിയിൽ കഴിഞ്ഞാൽ ലാസ്റ്റ് ഗ്രേഡ് സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ ലഭിക്കുമ്പോഴാണ് ഇതെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന്റെ ബെഞ്ച് ചൂണ്ടിക്കാട്ടി. മന്ത്രി ബാലാജിയുടെ ജാമ്യഹർജി പരിഗണിച്ചപ്പോഴാണ് ചൊവ്വാഴ്ച കോടതിയുടെ പരാമർശം. സർക്കാർ ജീവനക്കാരുടെ കാര്യത്തിൽ കർശനനിലപാടു സ്വീകരിക്കുമ്പോൾ ഇത്രയുംകാലം ജയിലിൽ കിടക്കുന്നയാൾ മന്ത്രിയായി തുടരുന്നത് എന്തുസന്ദേശമാണ് നൽകുകയെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കടേഷ് ചോദിച്ചു. ബാലാജിയുടെ ജാമ്യാപേക്ഷ ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി…

Read More

ഡി.എം.കെ. നേതാവ് കനിമൊഴി വിജയകാന്തിന്റെ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു

ചെന്നൈ : കഴിഞ്ഞമാസം അന്തരിച്ച ഡി.എം.ഡി.കെ. നേതാവും നടനുമായ വിജയകാന്തിന്റെ വീട്ടിലെത്തി ഡി.എം.കെ. നേതാവ് കനിമൊഴി ആദരാഞ്ജലിയർപ്പിച്ചു. അമ്മ രാജാത്തിയമ്മാൾക്ക് ഒപ്പമാണ് കനിമൊഴി സാലിഗ്രാമത്തിലുള്ളവീട്ടിലെത്തിയത്. വിജയകാന്തിന്റെ ഭാര്യയും ഡി.എം.ഡി.കെ. ജനറൽ സെക്രട്ടറിയുമായ പ്രേമലത, മകൻ വിജയപ്രഭാകരൻ എന്നിവർ കനിമൊഴിയെയും അമ്മയെയും സ്വീകരിച്ചു. ഇരുവരും വിജയകാന്തിന്റെ ചിത്രത്തിൽ പൂക്കളർപ്പിച്ചു. ഏറെക്കാലമായി ആരോഗ്യപ്രശ്നം നേരിട്ട വിജയകാന്ത് കഴിഞ്ഞ മാസം 28-നാണ് മരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ കനിമൊഴിയുടെ സന്ദർശത്തിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന വിലയിരുത്തലുണ്ട്. എന്നാൽ ഇരുപാർട്ടി നേതാക്കളും ഇത് നിഷേധിച്ചു.

Read More

കഞ്ചാവ് തോട്ടം നശിപ്പിക്കാന്‍ പോയ 14 അംഗ പൊലീസ് സംഘം ഒരു രാത്രി വനത്തില്‍ കുടുങ്ങി; സംഘത്തെ രക്ഷപ്പെടുത്തി

അഗളി: അട്ടപ്പാടി വനത്തില്‍ കുടുങ്ങിയ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 14 അംഗ പൊലീസ് സംഘം തിരിച്ചെത്തി. ഒരു രാത്രി മുഴുവന്‍ വനത്തില്‍ കുടുങ്ങിയ സംഘത്തെ പുലര്‍ച്ചെയോടെയാണ് തിരിച്ചെത്തിച്ചത്. കഞ്ചാവുകൃഷി നശിപ്പിക്കാന്‍ പോകുന്നതിനിടെ വഴിതെറ്റി വനത്തില്‍ കുടുങ്ങുകയായിരുന്നു. അഗളി ഡിവൈഎസ്പി എസ്. ജയകൃഷ്ണനുള്‍പ്പെടെ ഏഴ് പൊലീസുദ്യോഗസ്ഥരും വനംവകുപ്പിലെ അഞ്ച് ജീവനക്കാരുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇന്നലെ പുലര്‍ച്ചെയാണ് ഗൊട്ടിയാര്‍കണ്ടിയില്‍നിന്നുമാണ് കഞ്ചാവ് തിരച്ചിലിനായി സംഘം വനത്തിലേക്ക് പോയത്. ഭവാനിപ്പുഴയ്ക്കടുത്ത് മല്ലീശ്വരന്‍മുടിയോടനുബന്ധിച്ച് കിടക്കുന്ന വിദൂര ഊരായ മുരുഗളയ്ക്കും ഗൊട്ടിയാര്‍കണ്ടിക്കുമിടയിലുള്ള നിബിഡ വനത്തിലാണ് സംഘം കുടുങ്ങിയത്. വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ ഫോണിന് റേഞ്ചുണ്ടായിരുന്നതിനാല്‍…

Read More

മാധവരം മുതൽ നല്ലൂർ ടോൾ പ്ലാസ വരെയുള്ള മെട്രോ സർവീസ് ഉടൻ ആരംഭിക്കും;

ചെന്നൈ: ചെന്നൈയുടെ വടക്കൻ പ്രാന്തപ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ ഉത്തേജനം നൽകിക്കൊണ്ട്, ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആർഎൽ) മാധവരം മൊഫ്യൂസിൽ ബസ് ടെർമിനസിൽ നിന്ന് നല്ലൂർ ടോൾ പ്ലാസ വരെ മെട്രോ ലൈൻ നീട്ടാൻ പദ്ധതിയിടുന്നു. സാധ്യത പഠിക്കുന്നതിനുള്ള ട്രാഫിക് ഡിമാൻഡ് പ്രവചന റിപ്പോർട്ട് തയ്യാറാക്കുന്നതിനായി ഒരു  അൽമോൻഡ്‌സ് ഗ്ലോബൽ ഇൻഫ്രാ  കൺസൾട്ടൻസിയുമായി സിഎംആർഎൽ ഒരു കരാർ ഒപ്പിട്ടു. എം എം ബി ടി മുതൽ നല്ലൂർ ടോൾ പ്ലാസ വരെ 10 കിലോമീറ്റർ ഇടനാഴിക്കായി ഒരു മാസ് റാപ്പിഡ് ട്രാൻസിറ്റ് സംവിധാനത്തിൻ്റെ…

Read More

ഭർത്താവ് ബസിൽ നിന്ന് തള്ളിയിട്ട് ഗർഭിണിയായ 19കാരിയെ കൊന്നു

ചെന്നൈ : തമിഴ്നാട്ടിൽ അഞ്ച് മാസം ഗർഭിണിയായ 19കാരിയെ ഭർത്താവ് ബസിൽ നിന്ന് തള്ളിയിട്ട് കൊന്നു. തമിഴ്നാട്ടിലെ ദിണ്ടിഗലിലാണ് സംഭവം. കൊല്ലപ്പെട്ട വളർമതിയുടെ ഭർത്താവ് വെമ്പാർപ്പെട്ടി സ്വദേശി പാണ്ഡ്യൻ അറസ്റ്റിലായി. പിതാവ് സമ്മാനമായി വാങ്ങാനുള്ള യാത്രയിലാണ് വളർമതിയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തിയത്. തമിഴ് നാട് സർക്കാറിന്‍റെ ബസിൽ യാത്ര ചെയ്യുന്നതിന് മുമ്പ് ഭർത്താവ് മദ്യപിച്ചിരുന്നു. ബസിന്‍റെ പുറകിലെ വാതലിന്‍റെ സമീപത്തെ സീറ്റിലാണ് ഇരുവരും യാത്ര ചെയ്തത്. യാത്രക്കിടെ നിസാര വിഷയത്തിൽ ഇരുവരും തമ്മിൽ തർക്കം തുടങ്ങുകയായിരുന്നു. കടന്നൽപ്പെട്ടി എന്ന സ്ഥലത്തെത്തിയപ്പോൾ അഞ്ച് മാസം ഗർഭിണിയായ…

Read More

പളനി മലയിൽ മുരുകഭക്തരാണെന്ന് രേഖാമൂലം സ്വയംസാക്ഷ്യപ്പെടുത്തിയാൽ മാത്രം അഹിന്ദുക്കൾക്ക് പ്രവേശനം

ചെന്നൈ : അഹിന്ദുക്കളെ പളനി ദണ്ഡായുധപാണി സ്വാമി ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാതിരിക്കുന്നത് മതവിവേചനമല്ലെന്നും മുരുകഭക്തരാണെന്ന് രേഖാമൂലം സ്വയംസാക്ഷ്യപ്പെടുത്തിയാൽ മാത്രം പ്രവേശനം അനുവദിച്ചാൽ മതിയെന്നും മദ്രാസ് ഹൈക്കോടതി. പളനിമലയിലേക്കുള്ള പ്രവേശനടിക്കറ്റുമായി വിനോദസഞ്ചാരികൾ ക്ഷേത്രത്തിലെത്തുന്നത് ചൂണ്ടിക്കാട്ടി ഭക്തനായ ഡി. സെന്തിൽകുമാർ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് എസ്. ശ്രീമതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡ് വീണ്ടും സ്ഥാപിക്കണമെന്നും ഉത്തരവിൽ പറയുന്നു. വിനോദസഞ്ചാരികൾക്കുള്ള ടിക്കറ്റെടുത്ത് വരുന്നവരെ ക്ഷേത്രകവാടത്തിന് മുന്നിലുള്ള കൊടിമരത്തിന് അടുത്തുവരെ മാത്രമേ അനുവദിക്കാൻപാടുള്ളൂ. ക്ഷേത്രം വിനോദസഞ്ചാര കേന്ദ്രമല്ല. ക്ഷേത്രത്തിലെ വാസ്തുശില്പങ്ങളുടെ ചാരുത ഇഷ്ടപ്പെട്ട് വരുന്നവരാണെങ്കിലും അഹിന്ദുക്കളെ ക്ഷേത്രത്തിലുനുള്ളിലേക്ക് അനുവദിക്കേണ്ടകാര്യമില്ലെന്നും…

Read More

കിളാമ്പാക്കത്ത് വഴിയോര കച്ചവടം അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ കാൽക്കൽ വീണ് സ്ത്രീകൾ

ചെന്നൈ : കിളാമ്പാക്കത്ത് വഴിയോര കച്ചവടത്തിന് അനുവാദമാവശ്യപ്പെട്ട് സ്ത്രീകൾ മന്ത്രിയുടെ കാൽക്കൽ വീണു. ബസ് സർവീസുകൾ മുഴുവനായി ആരംഭിച്ചതോടെ യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും പ്രതികരണം അറിയാനായി ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കർ കിളാമ്പാക്കം ബസ് സ്റ്റാൻഡിലെത്തിയിരുന്നു. ഈസമയത്താണ് സമീപ സ്ഥലങ്ങളായ താംബരം, പെരുങ്കളത്തൂർ എന്നിവിടങ്ങളിൽ കച്ചവടം നടത്തുന്ന 50-ഓളം സ്ത്രീകൾ കാൽക്കൽ വീണത്. മന്ത്രി സ്ത്രീകളോട് സംസാരിക്കാൻ തയ്യാറാകാതെ നടന്നുപോയി. കച്ചവടം നടത്തിയപ്പോൾ വികസനത്തിന്റെപേരിൽ താംബരം, പെരുങ്കളത്തൂർ ബസ് സ്റ്റാൻഡുകളിൽനിന്ന് ഒഴിപ്പിച്ചെന്നു സ്ത്രീകൾ മാധ്യമങ്ങളോട് പറഞ്ഞു. വഴിയോര കച്ചവടം നടത്തി ജീവിച്ചിരുന്ന തങ്ങൾക്ക് മറ്റൊരു…

Read More

ദളപതി വിജയ് യുടെ നേതൃത്വത്തിൽ പാർട്ടി പ്രഖ്യാപനം ഉടൻ; അധ്യക്ഷനും ഭാരവാഹികളും റെഡി 

ചെന്നൈ: നടന്‍ വിജയ് യുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇത് തന്നെയായിരുന്നു തമിഴകത്ത് ചർച്ച. പാര്‍ട്ടിയുടെ അധ്യക്ഷനായി വിജയിനെയും പ്രധാനഭാരവാഹികളെയും തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ടുകൾ ഉണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും വിജയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. രജിസ്‌ട്രേഷന് മുന്നോടിയായുള്ള യോഗത്തില്‍ ജനറല്‍ കൗണ്‍സിലിലെ 200 ഓളം അംഗങ്ങളാണ് പങ്കെടുത്തത്. കൗണ്‍സില്‍ യോഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എക്‌സിക്യൂട്ടീവ് കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. 2026ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാനാണ് തീരുമാനമെന്ന് നിലവിൽ പുറത്ത് വരുന്ന…

Read More

പവർഹൗസ് മുതൽ പൂനമല്ലിവരെയുള്ള മെട്രോ റെയിൽ സർവീസ് 2025-ൽ തുടങ്ങും

ചെന്നൈ: പവർഹൗസ് മുതൽ പൂനമല്ലി ബൈപ്പാസ് വരെയുള്ള ആകാശപാതയിലൂടെയുള്ള മെട്രോ സർവീസ് 2025-ൽ ആരംഭിക്കുമെന്ന് മെട്രോ റെയിൽവേ അധികൃതർ. ലൈറ്റ് ഹൗസ് മുതൽ പൂനമല്ലി ബൈപ്പാസ് വരെയുള്ള നിർദിഷ്ട മെട്രോ റെയിൽവേ പാതയുടെ ഭാഗമാണിത്. 26 കിലോമീറ്റർ ദൂരത്തിലുള്ള പാതയിൽ ലൈറ്റ് ഹൗസ് മുതൽ കോടമ്പാക്കംവരെ തുരങ്കപ്പാതയിൽ ഒൻപത് സ്റ്റേഷനുകളും ആകാശപാതയിൽ 18 സ്റ്റേഷനുകളുമാണുള്ളത്. ആകാശപാതയ്ക്കായി 811 കോൺക്രീറ്റ് തൂണുകളിൽ 598 എണ്ണത്തിന്റെ നിർമാണം പൂർത്തിയായി. ആലപ്പാക്കം, വൽസരവാക്കം, കുമണൻചാവഡി, കരൈയൻചാവഡി, പൂനമല്ലി ഉൾപ്പെടെ 13 മെട്രോ റെയിൽവേ സ്റ്റേഷനുകളുടെ നിർമാണവും അതിവേഗം മുന്നോട്ടുപോകുകയാണ്.…

Read More

ചെന്നൈ കോർപ്പറേഷൻ ട്രിപ്ലിക്കേനിൽ നിന്നും അലഞ്ഞുതിരിഞ്ഞ 10 കന്നുകാലികളെ പിടികൂടി

ചെന്നൈ: ട്രിപ്ലിക്കേനിൽ നിന്നും ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ ചൊവ്വാഴ്ച പത്ത് കന്നുകാലികളെ പിടികൂടി പുളിയന്തോപ്പിലെ പൗണ്ടിലേക്ക് കൊണ്ടുപോയി. അലഞ്ഞുതിരിയുന്ന പശു 71 കാരനെ ഇടിച്ചതിനെ തുടർന്നാണ് നടപടി. ഉടമകളിൽ നിന്ന് കനത്ത പിഴ ഈടാക്കി കുറ്റം ആവർത്തിച്ചാൽ പോലീസിൽ പരാതി നൽകുമെന്നും കന്നുകാലികളെ പരിശോധിച്ച ജിസിസി കമ്മീഷണർ ഡോ.ജെ.രാധാകൃഷ്ണൻ പറഞ്ഞു,

Read More