നെയിംപ്ലേറ്റുകൾ കന്നഡയിൽ സ്ഥാപിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന് മുന്നറിയിപ്പ് 

ബെംഗളൂരു: തലസ്ഥാനത്തെ വാണിജ്യ കടകളിൽ കന്നഡ നെയിംപ്ലേറ്റുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിയമം നടപ്പാക്കാൻ ബിബിഎംപി. ഏഴു ദിവസത്തിനകം നെയിംപ്ലേറ്റുകൾ സ്ഥാപിക്കാൻ നോട്ടീസ് നൽകുകയും ചെയ്തു. വാണിജ്യ സ്ഥാപനങ്ങളും കടകളും നോട്ടീസ് നൽകി ഏഴു ദിവസത്തിനകം നിയമപരമായി നെയിംപ്ലേറ്റുകൾ സ്ഥാപിക്കണമെന്നാണ് നിർദേശം. എട്ട് സോൺ കോർപ്പറേഷൻ ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിട്ടുണ്ട്. കന്നഡ നെയിംപ്ലേറ്റ് ചട്ടം 60 ശതമാനമാക്കണമെന്നാണ് നോട്ടീസിൽ പരാമർശിച്ചിരിക്കുന്നത്. ഏഴു ദിവസത്തിനകം നെയിംപ്ലേറ്റ് സ്ഥാപിച്ചില്ലെങ്കിൽ വ്യാപാര ലൈസൻസ് റദ്ദാക്കുമെന്ന് ബിബിഎംപി മുന്നറിയിപ്പ് നൽകി.

Read More

കോളേജ് വിദ്യാർത്ഥി വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ

ബെംഗളൂരു: കുടക് സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ. പീനിയ പോലീസ് സ്റ്റേഷൻ പരിധിയിലെ ചിക്ക ബിദരകല്ലിനു സമീപം. വിഷു ഉത്തപ്പ (19) ആണ് ആത്മഹത്യ ചെയ്തത്. ആർആർ കോളേജിൽ ഒന്നാം വർഷ ബിഇക്ക് പഠിക്കുകയായിരുന്നു വിഷു ഉത്തപ്പ. അച്ഛൻ ഒരു സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ആയി ജോലി ചെയ്യുകയാണ്. ബുധനാഴ്ച വൈകിട്ട് നാലരയോടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് ആത്മഹത്യ ചെയ്തത്. പിതാവ് ഡി.ഡി. തമ്മയ്യ വീട്ടിൽ വന്നപ്പോൾ മകന്റെ അവസ്ഥ കണ്ട് ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ചികിത്സ…

Read More

ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടി; കർണാടക സ്വദേശികൾ അറസ്റ്റിൽ 

കല്‍പ്പറ്റ: വിവിധ സംസ്ഥാനങ്ങളില്‍ കണ്ണികളുള്ള ജോലി തട്ടിപ്പുസംഘത്തിലെ രണ്ടു പേരെ വയനാട് സൈബര്‍ പോലീസ് പിടികൂടി. കര്‍ണാടക സ്വദേശികളായ ഇന്ദ്രീസ് (21), തരുണ്‍ ബസവരാജ് (39) എന്നിവരെയാണ് മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പിടികൂടിയത്. ഇന്‍സ്പെക്ടര്‍ ഷാജു ജോസഫ്, എസ്ഐ അശോക് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്‌നാട്ടിലെ ട്രിച്ചിയില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്. സിംഗപ്പൂരിലെ ‘പസഫിക് ഓയില്‍ ആന്‍ഡ് ഗ്യാസ്’ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്തെന്ന കല്‍പ്പറ്റ എടപ്പെട്ടി സ്വദേശി സജിത്ത്കുമാറിന്റെ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. പിടിയിലായ…

Read More

മാലപൊട്ടിയിച്ചയാളെ പിന്തുടർന്ന് പിടികൂടി ട്രാഫിക് പോലീസ് 

ബെംഗളൂരു: നടുറോഡിൽ മാലപൊട്ടിച്ചശേഷം ഓട്ടോറിക്ഷയിൽക്കയറി രക്ഷപ്പെടാൻ ശ്രമിച്ചയാളെ പിന്തുടർന്ന് പിടികൂടി ട്രാഫിക് പോലീസ്. കഴിഞ്ഞദിവസം മാഗഡി റോഡിലാണ് സംഭവം. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാമചന്ദ്രയാണ് പ്രതിയെ പിടികൂടിയത്. മാഗഡി റോഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രാമചന്ദ്രയെ ഒരുസ്ത്രീയാണ് മാല നഷ്ടപ്പെട്ട വിവരം അറിയിച്ചത്. മാലപൊട്ടിച്ചയാൾ ഓട്ടോയിൽ കയറിപ്പോയതായി അറിഞ്ഞ രാമചന്ദ്ര ഓട്ടോറിക്ഷയുടെ പുറകേ ഓടി പിടികൂടുകയായിരുന്നു. ഇയാളിൽനിന്ന് സ്വർണമാലയും പണവും കണ്ടെടുത്തു. തുടർന്ന് പ്രതിയെ മാഗഡി പോലീസിന് കൈമാറി. രാമചന്ദ്രയെ ട്രാഫിക് ജോയിന്റ് കമ്മിഷണർ എം.എൻ. അനുചേത് അഭിനന്ദിച്ചു.

Read More

എം.ഡി.എം.എ യുമായി യുവാക്കൾ അറസ്റ്റിൽ

ബെംഗളൂരു: എം.ഡി.എം.എ മയക്കുമരുന്ന് വില്പന നടത്തുകയായിരുന്ന രണ്ട് പേർ മംഗളൂരു പോലീസിന്റെ പിടിയിൽ. ഉള്ളാള്‍ ബജല്‍ സ്വദേശി അഷ്ഫാഖ് എന്ന ജുട്ടു അഷ്ഫാഖ് (27),കാട്ടിപ്പള്ളയിലെ ഉമര്‍ ഫാറൂഖ് ഇര്‍ഫാൻ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എംഡിഎംഎ,സ്കൂട്ടര്‍, മൊബൈല്‍ ഫോണുകള്‍, ഡിജിറ്റല്‍ അളവ് യന്ത്രം എന്നിവ പ്രതികളിൽ നിന്നും പിടിച്ചെടുത്തു. ഇരുവരും നേരത്തെ വിവിധ കേസുകളില്‍ പ്രതികളാളെന്ന് പോലീസ് അറിയിച്ചു.

Read More

കടയുടമയുടെ കുട്ടിയെ മുൻ ജീവനക്കാരൻ തട്ടിക്കൊണ്ടുപോയതായി പരാതി

ബെംഗളൂരു: ഒന്നര വർഷം മുമ്പ് ജോലി ഉപേക്ഷിച്ച് പോയ യുവാവ് കടയുടമയുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. കഴിഞ്ഞ ഡിസംബർ 28 ന് ബനശങ്കരി രണ്ടാം സ്റ്റേജ് കാവേരി നഗറിലാണ് സംഭവം. വസീം എന്ന തൊഴിലാളിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കാണിച്ച് കുട്ടിയുടെ പിതാവ് ഷഫീയുള്ള ബനശങ്കരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. 2015ൽ വിവാഹിതനായ ഷഫീയുള്ളയ്ക്ക് നാല് വർഷം മുമ്പാണ് ഒരു പെൺകുഞ്ഞ് ജനിച്ചത്. കുറച്ച് വർഷങ്ങളായി ഭാര്യയുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. കഴിഞ്ഞ നാല് വർഷമായി മകൾ ഇയാൾക്കൊപ്പമാണ് ഉണ്ടായിരുന്നത്. ഷഫീയുള്ളയാണ് മകളെ നോക്കിയിരുന്നത്. ഇപ്പോൾ…

Read More

ധർമ്മപുരിയിൽ നായ്ക്കളുടെ ആക്രമണത്തിൽ പുള്ളിമാൻ ചത്തു

ചെന്നൈ: ധർമപുരി ജില്ലയിലെ മരണ്ടഅല്ലിക്ക് സമീപം തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ അഞ്ച് വയസ്സുള്ള പുള്ളിമാൻ ചത്തു. ആന, പുള്ളിപ്പുലി, കാട്ടുപന്നി, പുള്ളിമാൻ തുടങ്ങിയ വന്യമൃഗങ്ങൾ പാലക്കോട് ഫോറസ്റ്റ് റിസർവിനു കീഴിലുള്ള വനമേഖലയിലാണ് വസിക്കുന്നത്. ഈ വന്യമൃഗങ്ങൾ ഇടയ്ക്കിടെ വനമേഖല വിട്ട് വനത്തോട് ചേർന്നുള്ള തീരദേശങ്ങളിലും ഗ്രാമങ്ങളിലും പ്രവേശിക്കുന്നത് പതിവാണ്. ഇങ്ങനെ രക്ഷപ്പെടുന്ന ചില വന്യമൃഗങ്ങൾ റോഡ് മുറിച്ചുകടക്കുമ്പോൾ വാഹനങ്ങളിൽ കുടുങ്ങുകയും വൈദ്യുത വിളികളിൽ കുടുങ്ങുകയും വളർത്തുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുകയും കൃഷി കിണറുകളിൽ വീഴുകയും ചെയ്യുന്ന നിരവധി കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആ നിരയിൽ ഇന്ന്…

Read More

വിദ്യാര്‍ഥിനിയുടേയും സ്‌കൂള്‍ ബസ് ഡ്രൈവറുടെയും മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപം കണ്ടെത്തിയ സംഭവം; കേസെടുത്ത് പോലീസ്  

ബെംഗളൂരു: വിദ്യാര്‍ഥിനിയുടേയും സ്‌കൂള്‍ ബസ് ഡ്രൈവറുടെയും മൃതദേഹം റെയില്‍വേ ട്രാക്കിന്റെ സമീപത്ത് നിന്നും കണ്ടെത്തിയ സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കേസെടുത്ത് പോലീസ്. വിദ്യാർഥിനിയുടെ പിതാവിന്റെ പരാതിയിന്മേലാണ് നടപടി. ഡ്രൈവര്‍ക്കെതിരെ കുട്ടിയുടെ കുടുംബം നേരത്തെ പരാതി നല്‍കിയിട്ടും സ്‌കൂള്‍ അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ചയായിരുന്നു വിദ്യാര്‍ഥിനിയുടേയും ഡ്രൈവറുടേയും മൃതദേഹം റെയില്‍വേ പാളത്തിന് സമീപത്ത് നിന്നും കണ്ടെത്തിയത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന 14-കാരിയുടെ അടുത്ത് 38-കാരനായ ഡ്രെെവർ നിരന്തരമായി പ്രണയാഭ്യര്‍ഥന നടത്തിയിരുന്നെന്നാണ് പോലീസ് പറയുന്നത്. കുട്ടിയെ ശല്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ക്ക് കുട്ടിയുടെ…

Read More

പുതുവത്സരാഘോഷത്തിനിടെ സുഹൃത്തിന്റെ മൂക്ക് കടിച്ചു മുറിച്ച യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: പുതുവത്സരാഘോഷത്തിനിടെ സുഹൃത്തിന്റെ മൂക്ക് കടിച്ചു മുറിച്ച യുവാവ് അറസ്റ്റിൽ. ചിക്കമഗളൂരു ജില്ലയിലെ മുഡിഗെരെ സ്വദേശി കെ. രാകേഷിനെയാണ് (21) വെനൂർ പോലീസ് സബ് ഇൻസ്പെക്ടർ ജെ. ശ്രീശൈല അറസ്റ്റ് ചെയ്തത്. ഇയാളുടെ സുഹൃത്ത് മുഡിഗെരെ സ്വദേശിയും പില്യ ഉൽപെയിൽ താമസക്കാരനുമായ വി. ദീക്ഷിത്തിന്റെ(28) മൂക്കാണ് കടിച്ചുമുറിച്ചത്. ഇയാൾ മംഗളൂരു ഗവ. വെന്റ്ലോക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും മദ്യലഹരിയിൽ ആയിരുന്നെന്നാണ് പോലീസ് റിപ്പോർട്ട്. ദക്ഷിണ കന്നട ജില്ലയിലെ ബെൽത്തങ്ങാടിയിൽ നടന്ന ആഘോഷം പുതുവർഷ പിറവിയോടെ നിയന്ത്രണം വിടുകയായിരുന്നു. തർക്കത്തിനൊടുവിൽ ദീക്ഷിത് രാജേഷിന് നേരെ പാഞ്ഞടുത്ത്…

Read More

ഉയർന്ന ബഹുനിലമന്ദിരം തുളച്ച് കടന്നുപോകാൻ ഒരുങ്ങി ചെന്നൈ മെട്രോ റെയിൽ

ചെന്നൈ : പന്ത്രണ്ടുനിലക്കെട്ടിടത്തിന്റെ മൂന്നാംനില തുളച്ച് മെട്രോവണ്ടി കുതിച്ചുപായുന്ന ദൃശ്യത്തിന് വൈകാതെ ചെന്നൈ സാക്ഷ്യം വഹിച്ചേക്കും. മെട്രോ പാതയുടെ രണ്ടാം ഘട്ടത്തിൽ മൂന്നിടത്തെങ്കിലും സ്റ്റേഷനോട് ചേർന്ന് ബഹുനില മന്ദിരങ്ങൾകൂടി പണിയാനാണ് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡി (സി.എം.ആർ.എൽ.) പദ്ധതി. തിരുമംഗലം, കോയമ്പേട്, തിരുമൈലായ് സ്റ്റേഷനുകളിലാണ് സി.എം.ആർ.എലിന്റെ ബഹുനില സമുച്ചയങ്ങൾ ഉയരുക. തിരുമംഗലത്തെ കെട്ടിടത്തിന്റെ രൂപരേഖ തയ്യാറായിക്കഴിഞ്ഞു. ഇവിടെ 12 നിലക്കെട്ടിടത്തിന്റെ മൂന്നാം നിലയിലാവും മെട്രോ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോം. മുകളിലും താഴെയും വ്യാപാര കേന്ദ്രങ്ങളും ഓഫീസുകളുമാവും. വണ്ടിയിറങ്ങുന്നവർക്ക് നേരേ ഓഫീസിലേക്ക് ലിഫ്റ്റ് കയറാനാവും. കെട്ടിടത്തിലെ സ്ഥലം…

Read More