Read Time:36 Second
ഗൂഡല്ലൂർ: തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ മൂന്ന് വയസുകാരനെ പുലി കടിച്ചു കൊന്നു.
ഝാർഖണ്ഡ് സ്വദേശികളായ ശിവശങ്കറിന്റേയും മിലൻ ദേവിയുടേയും മകൻ നാഞ്ചിയാണ് മരിച്ചത്.
ഗൂഡല്ലൂരിലെ ദേവാന മാംഗോ വില്ലേജിലാണ് ദാരുണ സംഭവം.
അങ്കണവാടിയിൽ നിന്നു വരുന്നതിനിടെ അച്ഛന്റെ കൈയിൽ നിന്നു കുട്ടിയെ പുലി തട്ടിയെടുത്താണ് കടിച്ചു കൊന്നത്.