കൊച്ചി: കൂടുതൽ റൂട്ടുകളിലേക്ക് സർവീസ് വ്യാപിപ്പിക്കുന്നതിനായി ഡിസംബറിനകം 17 ബോട്ടുകൾ കൈമാറുമെന്നായിരുന്നു കൊച്ചി കപ്പൽശാല വാഗ്ദാനം ചെയ്തത്. അയോധ്യയിലും വാരാണസിയിലും സർവീസ് നടത്തുന്നതിനായാണ് കൊച്ചി കപ്പൽശാലയിൽനിന്ന് ഉത്തർപ്രദേശ് ഗവൺമെന്റ് ബോട്ടുകൾ വാങ്ങിയിരിക്കുന്നത്. എന്നാൽ വാഗ്ദാനം പാലിക്കാതെ കപ്പൽശാലയിൽനിന്ന് ബോട്ടുകൾ അയോധ്യയിലേക്ക് നൽകിയത് വിവാദത്തിന് വഴിവെച്ചിരിക്കുകയാണ് ഇപ്പോൾ. എന്നാൽ വാട്ടർമെട്രോയ്ക്കായി നിർമിച്ച ബോട്ടുകളല്ല ഉത്തർപ്രദേശിലേക്ക് നൽകിയിരിക്കുന്നതെന്നാണ് കപ്പൽശാലയുമായി ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കുന്നത്. 50 പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടുകളാണ് ഉത്തർപ്രദേശിനായി നൽകിയിരിക്കുന്നത്. എട്ടു ബോട്ടുകൾക്കാണ് ഇവർ കപ്പൽശാലയ്ക്ക് കരാർ നൽകിയത്. ഇതിൽ രണ്ട് ബോട്ടുകളാണ് കൈമാറിയത്.…
Read MoreDay: 7 January 2024
കേരളത്തിൽ സർവകാല റെക്കോഡിലെത്തി വെളുത്തുള്ളി വില
തിരുവനന്തപുരം: കേരളത്തിൽ വെളുത്തുള്ളിക്ക് സർവകാല റെക്കോഡ് വില. കിലോയ്ക്ക് 260 മുതൽ 300 വരെയാണ് നിലവിലെ വില. ഹോൾസെയിൽ വില 230 മുതൽ 260 വരെയാണ്. ഏകദേശം ഒരുമാസത്തോളമായി വെളുത്തുള്ളിവില ഉയരാൻ തുടങ്ങിയിട്ട്. കിലോയ്ക്ക് 130 രൂപ ഉണ്ടായിരുന്നിടത്ത് നിന്നാണ് കൂടിക്കൂടി ഇപ്പോൾ 260 രൂപയിൽ എത്തി നിൽക്കുന്നത്. മഹാരാഷ്ട്രയിൽ നിന്നാണ് കൂടുതലും ജില്ലയിലേക്ക് വെളുത്തുള്ളി എത്തുന്നത്. എന്നാൽ കാലാവസ്ഥാവ്യതിയാനം കാരണം മഹാരാഷ്ട്രയിൽ ഉത്പാദനം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമായാത്. അയൽ സംസ്ഥാനങ്ങളിലെ കാലാവസ്ഥാവ്യതിയാനം മൂലം കൃഷി നശിച്ചതും വിളവെടുപ്പ് വൈകുന്നതുമാണ് വില വർധനയ്ക്ക് കാരണമാകുന്നതെന്നാണ്…
Read Moreചെന്നൈയിൽ നിന്നും അയോധ്യയിൽ പോകേണ്ടവർക്ക് സൗകര്യമൊരുക്കുമെന്ന് ദേവസ്വം മന്ത്രി
ചെന്നൈ : അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് വേണ്ടസൗകര്യം ചെയ്തുകൊടുക്കാൻ സംസ്ഥാനസർക്കാർ തയ്യാറാണെന്ന് ദേവസ്വം മന്ത്രി പി.കെ. ശേഖർ ബാബു പറഞ്ഞു അറിയിച്ചു. അയോധ്യയിൽ പോകുന്നതിന് ആരെങ്കിലും താത്പര്യം പ്രകടിപ്പിച്ചാൽ അക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം വേണ്ടനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Read Moreസൽമാൻ ഖാന്റെ ടൈഗർ 3 ഒടിടിയിൽ എത്തി
യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമായ ടൈഗർ 3 യുടെ ഒടിടി സംപ്രേഷണം ആരംഭിച്ചു. ആമസോൺ പ്രൈം വീഡിയോയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം ലഭിച്ചിരിക്കുന്നത്. പ്രൈം വീഡിയോയിൽ കഴിഞ്ഞ ദിവസം രാത്രി മുതൽ സംപ്രേഷണം ആരംഭിച്ചു. സൽമാൻഖാൻ, കത്രീന കൈഫ്, ഇമ്രാൻ ഹാഷ്മി എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ഏറെ കാത്തിരിപ്പുകൾക്ക് ഒടുവിലാണ് ഒടിടിയിൽ എത്തിയിരിക്കുന്നത്. ‘ടൈഗർ 3’യിൽ ഷാരൂഖ് ഖാൻ പത്താൻ എന്ന കഥാപാത്രമായും ഹൃത്വിക് റോഷനും കബീറായും അതിഥി വേഷങ്ങളിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ…
Read Moreതമിഴ്‌നാട്ടിൽ 31 കോവിഡ് കേസുകൾ കൂടി; സജീവ കേസുകളുടെ എണ്ണം 193 ആയി
ചെന്നൈ: തമിഴ്‌നാട്ടിൽ 31 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ethode സംസ്ഥാനത്ത് സജീവമായ കേസുകളുടെ എണ്ണം 193 ആയി. സംസ്ഥാനത്തെ 26 രോഗികൾ കോവിഡ് -19 ൽ നിന്നും സുഖം പ്രാപിച്ചു. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആർടിപിസിആർ പരിശോധനയ്ക്കായി 791 പേരിൽനിന്നാണ് സാമ്പിളുകൾ എടുത്തത്. ആജുമൊത്തം നഗരത്തിൽ 97 സജീവ കേസുകളാണ് ഉള്ളത്
Read Moreമൂന്ന് വയസുകാരിയെ കൊന്ന പുലി പിടിയിൽ
പന്തല്ലൂരില്‍ ജനവാസമേഖലയില്‍ ഇറങ്ങി കുട്ടിയെ കൊന്ന പുലി വനംവകുപ്പിന്റെ പിടിയിലായി. രണ്ട് തവണ പുലിയെ മയക്കുവെടി വച്ചു. വൈകാതെ കൂട്ടിലേക്ക് മാറ്റും. മൂന്ന് വയസുകാരിയെ കൊലപ്പെടുത്തിയ പുലിയെ പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുന്നതിനിടെയിലാണ് പുലി പിടിയിലാകുന്നത്. പുലിയെ വെടിവെച്ചു കൊല്ലണം എന്നാണ് നാട്ടുകാരുടെ ആവശ്യം. ഇന്നലെ വൈകുന്നേരം അഞ്ചു മണിക്കാണ് മൂന്ന് വയസ്സുകാരി നാന്‍സിയെ പുലി കടിച്ചു കൊലപ്പെടുത്തിയത്. പുലിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചു ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച റോഡ് ഉപരോധം ഇന്നും തുടര്‍ന്നു. ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമായി. കടകമ്പോളങ്ങളും ഗതാഗത സംവിധാനങ്ങളും…
Read Moreഫീസ് അടക്കാത്തതിൽ സ്കൂൾ അധികൃതർ പരസ്യമായി അപമാനിച്ചു : ഒമ്പതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി
ചെന്നൈ : സ്‌കൂൾ ഫീസ് അടച്ചില്ലെന്ന പേരിൽ അപമാനംനേരിട്ട വിദ്യാർഥി ജീവനൊടുക്കി. തിരുനെൽവേലിയിലെ പാളയംകോട്ടയിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ നാഗരാജന്റെയും മാരിയമ്മാളിന്റെയും മകൻ നരേനാണ് (14) ജീവനൊടുക്കിയത്. സ്വകാര്യ സ്കൂളിൽ ഒമ്പതാംക്ലാസ് വിദ്യാർഥിയായിരുന്ന നരേനെ ഫീസ് അടയ്ക്കാത്തതിൽ സ്കൂൾ അധികൃതർ പരസ്യമായി വഴക്കുപറഞ്ഞിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം സ്കൂളിൽപോയിരുന്നില്ല. പിന്നീടാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
Read Moreഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം
തിരുവനന്തപുരം: കാട്ടാക്കടയിൽ കുറകോണത്ത് ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടുക്കൊണ്ടു പോകാൻ ശ്രമം. പൂവച്ചൽ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാത്രി മുത്തശ്ശിയോടും സഹോദരനോടുമൊപ്പമാണ് പെൺകുട്ടി കിടന്നുറങ്ങിയത്. രാത്രി വീട്ടിൽ ആരോ ഉള്ളതായി കുട്ടിയുടെ മുത്തശ്ശി ശ്രദ്ധിച്ചിരുന്നു. എന്നാൽ കുട്ടിയുടെ അച്ഛനായിരിക്കാം എന്നാണ് കരുതിയത്. കുറച്ചു കഴിഞ്ഞപ്പോഴേക്കും പെൺകുട്ടി തുടരെത്തുടരെ വിളിക്കുന്നത് കേട്ടാണ് മുത്തശ്ശി എഴുന്നേറ്റത്. അപ്പോഴാണ് പുറത്തുനിന്നുള്ള ആൾ വീട്ടിലുള്ളതായി ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ കുട്ടിയുടെ പിതാവിനെ വിളിച്ചു. പിതാവ് ഇയാളെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല.…
Read Moreചെന്നൈ കോർപ്പറേഷൻ മക്കലുടൻ മുദൽവർ ക്യാമ്പിന്റെ അടുത്ത ലൊക്കേഷനുകൾ പ്രഖ്യാപിച്ചു
ചെന്നൈ: ജനുവരി 5, 6 തീയതികളിൽ ചെന്നൈയിലെ വിവിധ പ്രദേശങ്ങളിൽ മക്കളുടൻ മുദൽവർ ക്യാമ്പുകൾ നടന്നിരുന്നു. എന്നാൽ ക്യാമ്പുകളുടെ സമയവും സ്ഥലവും സംബന്ധിച്ച് നിരവധി താമസക്കാരെ അറിയിച്ചില്ലെന്ന് പരാതിപ്പെട്ടു. അതിനാൽ, ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ ജനുവരി 8, 9 (തിങ്കൾ, ചൊവ്വ) തീയതികളിൽ നടക്കുന്ന അടുത്ത സെറ്റ് ക്യാമ്പുകളുടെ ലൊക്കേഷനുകളുടെ ലിസ്റ്റ് പുറത്തുവിട്ടു- https://drive.google.com/file/d/1RyhywW26yj41UP-UfMfRyEfGvlPOsIQJ/ view?usp=drivesdk സർക്കാർ നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുകയാണ് മക്കളുടൻ മുതലവർ സംരംഭം ലക്ഷ്യമിടുന്നത്. തുടർന്ന് എവിടെ നിന്നും ലഭിക്കുന്ന നിവേദനങ്ങൾ ഒരു മാസത്തിനകം പരിഹരിക്കുമെന്നും അറിയിച്ചു. ശനിയാഴ്ച ജിസിസി കമ്മീഷണർ…
Read Moreചെന്നൈ ടാൻസെറ്റ്, സീറ്റ പരീക്ഷകൾ: അപേക്ഷ ജനുവരി 10 മുതൽ; അണ്ണാ യൂണിവേഴ്സിറ്റി പ്രഖ്യാപനം!
ചെന്നൈ: 2024-25 അധ്യയന വർഷത്തേക്കുള്ള കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള തമിഴ്‌നാട് കോമൺ എൻട്രൻസ് ടെസ്റ്റിനും (TANCET) ബിരുദാനന്തര എഞ്ചിനീയറിംഗ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്കും (CEETA-PG) അപേക്ഷിക്കാമെന്ന് അണ്ണാ സർവകലാശാല അറിയിച്ചു. അണ്ണാ യൂണിവേഴ്‌സിറ്റി, കാമ്പസ് കോളേജ്, ഫ്യൂഷൻ കോളേജ്, പ്രൈവറ്റ് കോളേജുകൾ എന്നിവിടങ്ങളിലെ എംബിഎ, എംസിഎ കോഴ്‌സുകളിൽ പ്രവേശനം നേടുന്നതിന് തമിഴ്‌നാട് കോമൺ എൻട്രൻസ് ടെസ്റ്റ് (DANCET) പാസാകേണ്ടത് നിർബന്ധമാണ്. അതുപോലെ, ME, M.Tech, M.Arch, M.Plan തുടങ്ങിയ മാസ്റ്റേഴ്സ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അണ്ണാ യൂണിവേഴ്സിറ്റി കഴിഞ്ഞ വർഷം മുതൽ കോമൺ എഞ്ചിനീയറിംഗ് എൻട്രൻസ് എക്സാമിനേഷൻ…
Read More